മുടികൊഴിച്ചിൽ ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്നമാണ്. ജീവിതശൈലിയിലും ഭക്ഷണശൈലിലും വന്ന മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം.ഭക്ഷണത്തിലെ പോരായ്മകളും രോഗങ്ങളും ജീവിതചിട്ടകളും സ്ട്രെസ് പോലുള്ള പ്രശ്നങ്ങളുമെല്ലാം മുടി പൊഴിയാൻ കാരണമാകുന്നു.
മുടിയുടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ സ്വാഭാവിക മാര്‍ഗങ്ങള്‍ ഗുണം നല്‍കും. ഇത്തരത്തില്‍ ഒരു ഹെയര്‍ പായ്ക്കിനെ കുറിച്ച് അറിഞ്ഞലോ… തികച്ചും സ്വാഭാവിക ചേരുവകളാണ് ഇതില്‍ ചേര്‍ക്കുന്നത്. അതുകൊണ്ടുതന്നെ ധൈര്യമായി വിശ്വസിച്ച് ഉപയോഗിക്കാം.
മുടി വളരാനും കറുക്കാനും കൊഴിച്ചില്‍ നിര്‍ത്താനുമെല്ലാം ഈ കഞ്ഞിവെള്ള-പൊടി മിശ്രിതം നല്ലതാണ്. ഈ പൊടി മുടി കറുപ്പിയ്ക്കാനുള്ള ഹെയര്‍പായ്ക്കായും ഉപയോഗിയ്ക്കാം. ഇതിലേയ്ക്ക് അല്പം നീലയമരി പൊടി കൂടി ചേര്‍ത്തിളക്കി ഇളംചൂടുള്ള കഞ്ഞിവെള്ളത്തിലോ സാധാരണ വെള്ളത്തിലോ മിക്സ് ചെയ്ത് മിശ്രിതമാക്കി തലയില്‍ തേച്ചു പിടിപ്പിയ്ക്കാം.
കഞ്ഞിവെള്ളം
ഇതിന് വേണ്ടത് കഞ്ഞിവെള്ളത്തിനൊപ്പം ഉലുവ, കരിഞ്ചീരകം, കറിവേപ്പില, ഗ്രാമ്പൂ എന്നിവയാണ്. കഞ്ഞിവെളളം മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. പ്രത്യേകിച്ചും പുളിപ്പിച്ച കഞ്ഞിവെള്ളം. ഇത് മുടിയ്ക്ക് ആരോഗ്യം നല്കുന്ന സ്വാഭാവിക കണ്ടീഷണറാണ്. ഇത് ദിവസവും പുളിപ്പിച്ചോ അല്ലാതെയോ മുടിയില്‍ തേയ്ക്കുന്നത് നല്ലതാണ്. തലയ്ക്ക് നല്ല തണുപ്പ് നല്‍കാനും ഇത് നല്ലതാണ്.
കരിഞ്ചീരകം
കരിഞ്ചീരകം മുടിയ്ക്ക് കറുപ്പ് നല്‍കാനും മുടി വളരാനും ഗുണം നല്കുന്ന ഒന്നാണ്. കരിഞ്ചീരകമിട്ട് കാച്ചിയ എണ്ണ പണ്ടുകാലം മുതല്‍ തന്നെ മുടിയുടെ ആരോഗ്യത്തിന് ഉപയോഗിച്ച് വരുന്ന ഒന്നാണ്. ഉലുവയും മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ഇത് ഈസ്ട്രജന് സമ്പുഷ്ടമാണ്. സ്ത്രീകളില്‍ മുടിയുടേയും ചര്‍മത്തിന്റേയും ആരോഗ്യത്തേയും നല്ല രീതിയില്‍ സ്വാധീനിയ്ക്കുന്ന ഒന്നാണ് ഉലുവ. ഇതിലെ ഈസ്ട്രജനാണ് കാരണം.
കറിവേപ്പില
കറിവേപ്പിലയും മുടിയ്ക്കുള്ള നല്ലൊരു ഔഷധമാണ്. മുടി നര ചെറുക്കാന്‍ ഇതിട്ട് കാച്ചിയ വെളിച്ചെണ്ണയും ഹെയര്പായ്ക്കും സഹായിക്കും. കറിവേപ്പില കഴിയ്ക്കുന്നതും മുടിയ്ക്ക് നല്ലതാണ്. മുടി വളരാനും കൊഴിച്ചില്‍ അകറ്റാനുമെല്ലാം സഹായിക്കുന്ന ഒന്നാണിത്. ആന്റിഫംഗല്‍, ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ള കറിവേപ്പില താരന് പോലുള്ള പ്രശ്നങ്ങള്‍ക്ക് നല്ല മരുന്ന് കൂടിയാണ്.
ഇത് തയ്യാറാക്കാന്‍
ഇത് തയ്യാറാക്കാന്‍ നല്ലത് ഇരുമ്പു ചീനച്ചട്ടിയാണ്. കറിവേപ്പില, ഉലുവ, കരിഞ്ചീരകം എന്നിവ ഇതിലിട്ട് വറുത്തെടുക്കുക. ഇത് പൊടിയ്ക്കാന്‍ പാകത്തിന് വറുക്കണം. ഇത് പിന്നീട് പൊടിച്ചെടുക്കണം. ഇരുമ്പ് ചീനച്ചട്ടി ചൂടാക്കി ഇതിലേക്ക് കഞ്ഞിവെള്ളം ഒഴിയ്ക്കണം. ഇതിലേയ്ക്ക് പൊടിച്ച് വച്ചിരിയ്ക്കുന്ന പൊടി ഇട്ട് നല്ലതുപോലെ തിളപ്പിയ്ക്കണം. ഇത് അല്പം കട്ടിയുള്ള പാനീയമാക്കി മാറ്റി വാങ്ങുക. ഇത് ചൂടാറുമ്പോള്‍ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. 1 മണിക്കൂര്‍ ശേഷം കഴുകാം.
content highlight: home-made-mixture-for-hair-growth