tips

കുടംപുളി രുചിക്ക് മാത്രമല്ല ഇവന് ഒരുപാട് ഗുണങ്ങളും ഉണ്ടെന്ന് അറിയാമോ.? | Benefits of Malabar Tamarind

വിഷാംശത്തെ പുറന്തള്ളാനും ഹൃദയസംബന്ധമായതും ദഹന സംബന്ധമായതുമായ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കാനും കഴിവുണ്ട്

നല്ല കുടംപുളിയിട്ട മീൻ കറി ആർക്കാണ് ഇഷ്ടമല്ലാത്തത്.രുചിയും മണവും നൽകുന്നതിൽ പ്രധാനിയാണ് കുടംപുളി. എന്നാൽ കുടംപുളി രുചിക്ക് മാത്രമല്ല ഇവന് ഒരുപാട് ഗുണങ്ങളും ഉണ്ടെന്ന് അറിയാമോ.? എന്തിനു കൂടുതൽ പറയുന്നു അടിവയറ്റിലെ കൊഴുപ്പിനെ വരെ നീക്കാൻ ഇവനെ കൊണ്ട് സാധിക്കും. വിഷാംശത്തെ പുറന്തള്ളാനും ഹൃദയസംബന്ധമായതും ദഹന സംബന്ധമായതുമായ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കാനും ഇവയ്ക്ക് പ്രത്യേക കഴിവുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അണുബാധയ്‌ക്കെതിരെയും പ്രതിരോധിക്കാനും ഇത് സാധിക്കും. മലബന്ധം പോലുള്ള ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും കുടലിൻ്റെ ആരോഗ്യത്തിനും നല്ലതാണ്. എല്ലുകളെ ബലപ്പെടുത്താനും ഹാപ്പി ഹോർമോണുകളെ പുറപ്പെടുവിക്കാനും കുടുമ്പുളിക്ക് കഴിയുമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

മോണയ്ക്ക് ബലം ലഭിക്കാനായി കുടംപുളി തിളപ്പിച്ചെടുത്ത വെള്ളം വായിൽ കവിൾ കൊണ്ടാൽ മതി. ചുണ്ട്, കാലുകൾ എന്നിവ വിണ്ടുകീറുന്നത് തടയാൻ കുടംപുളി വിത്ത് നിന്നെടുക്കുന്ന തൈലം പുരട്ടാവുന്നതാണ്. ത്വക്ക് രോഗങ്ങളിൽ കുടംപുളി വേര് അരച്ച് പുരട്ടാവുന്നതാണ്. പ്രമേഹരോഗികൾ നിയന്ത്രിത അളവ് കുടംപുളി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

Content highlight : Benefits of Malabar Tamarind