നാം കഴിക്കുന്ന ഭക്ഷണവും ബാത്റൂം മാത്രമല്ല ഭക്ഷണം പാകം ചെയ്യുന്ന സ്ഥലവും വൃത്തിയോടെ ഇരുന്നാൽ മാത്രമേ ആ ഭക്ഷണം മനസ്സറിഞ്ഞ് കഴിക്കാൻ സാധിക്കും. എന്നാൽ ഏറ്റവും കൂടുതൽ വൃത്തി വേണ്ടതും വൃത്തികേട് ആകുന്ന ഇടവും അടുക്കള തന്നെയാണ്.
ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ അടുക്കളയിൽ കാണും. അടുക്കള വൃത്തിയാക്കിയിടുക എന്നുള്ളത് ഏറെ പ്രയാസമേറിയ കാര്യവുമാണ്. കാണാനുള്ള ഭംഗിക്ക് വേണ്ടി മാത്രമല്ല, ആരോഗ്യമുള്ള അടുക്കളയിൽ പാകം ചെയ്യുന്ന സാധനങ്ങൾ ആരോഗ്യദായകമായിരിക്കും. അടുക്കളയിലെ സിങ്കാണ് ഏറ്റവും വേഗം വൃത്തികേടാകുന്ന ഒരു ഐറ്റം. തേച്ചുരച്ച് സമയം കളയാതെ എളുപ്പത്തിൽ സിങ്ക് വൃത്തിയാക്കാനുള്ള വഴികൾ നോക്കാം..
വെള്ളത്തിന് കട്ടി കൂടുതലാണെങ്കിൽ വെള്ളത്തിൻ്റെ കറയും സിങ്കിലുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരം ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കാം. കറയുള്ള ബാഗത്ത് ഹൈഡ്രജൻ പെറോക്സൈഡ് സൊല്യൂഷൻ അൽപം ഒഴിച്ചുകൊടുക്കുക, 15 മിനിറ്റിന് ശേഷം ബ്രഷ് ഉപയോഗിച്ച് ഉരച്ചാൽ വെള്ളത്തിൻ്റെ കറങ്ങുന്നതാണ്.
സിങ്കിൽ വളരെ അധികം കറയും അഴുക്കുമുണ്ടെങ്കിൽ അൽപം ബേക്കിംഗ് സോഡ എടുത്ത് അതിലേക്ക് ലേശം വെള്ളമൊഴിച്ച് സിങ്കിലാകെ പുരട്ടി വയ്‌ക്കുക, 10 മിനിറ്റിന് ശേഷം ഉരച്ച് കഴുകി കളയുക. എല്ലാ കറയും അപ്രത്യക്ഷമാകും.
Content highlight : An easy way to clean the sink without wasting time scrubbing