ഏതുതരത്തിലുള്ള മാംസത്തിൻെറയും ഉപഭോഗം നമ്മെ ടൈപ്പ് 2 പ്രമേഹത്തിലേക്ക് തള്ളിവിടുമെന്നാണ് പുതിയ പഠനം പറയുന്നത്.
റെഡ്മീറ്റിനെക്കാൾ കോഴിയിറച്ചി താരതമ്യേന ആരോഗ്യകരമാണെന്ന വിശ്വാസവും പഠനത്തിലെ കണ്ടെത്തലുകൾ ഇല്ലാതാക്കുന്നുണ്ട്. കോഴിയിറച്ചി കഴിക്കുന്നതും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. അമേരിക്ക, യൂറോപ്പ്, കിഴക്കൻ മെഡിറ്ററേനിയൻ, ദക്ഷിണേഷ്യ, പടിഞ്ഞാറൻ പസഫിക് എന്നിവിടങ്ങളിലെ വലിയൊരു വിഭാഗം ജനസംഖ്യയിൽ നടത്തിയ പഠനത്തിലാണ് മാംസ ഉപഭോഗവും പ്രമേഹവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നത്.
നാം കഴിക്കുന്ന ഭക്ഷണവും കഴിക്കുന്ന രീതിയുമാണ് നമ്മുടെ ആരോഗ്യ അവസ്ഥയെ നിർണയിക്കുന്നത്. പോഷകസമൃദ്ധമായ ഭക്ഷണക്രമം ആരോഗ്യകരമായിരിക്കാൻ നമ്മെ സഹായിക്കും, അതേസമയം അനാരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ പതിവായി കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
Content highlight : Nonveg food