ഭക്ഷണക്രമം, വ്യായാമം തുടങ്ങിയ വഴികൾ തിരഞ്ഞെടുക്കുന്നവർ പലരും ആഹാരത്തിൻ്റെ അളവ് കുറക്കുന്നതും ശീലമാക്കാറുണ്ട്. എന്നാൽ മതിയായ പോഷക ഘടകങ്ങൾ ശരീരത്തിലേക്ക് എത്തിയില്ലെങ്കിൽ പലവിധ അസുഖങ്ങളും വില്ലനാകും. പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ, പാൽ, മുട്ട എന്നിവ ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ അത്തരം വെല്ലുവിളികളിൽ നിന്ന് രക്ഷനേടാനാകും. കൃത്യമായ കണക്ക് എല്ലാ പോഷക ഘടകങ്ങളും ശരീരത്തിലെത്താനുള്ള ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
കോളിഫ്ലവർ
കോളിഫ്ലവർ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നു. അൽപ്പം രുചികരമായി കഴിക്കുന്നതിനായി ”കോളിഫ്ളവർ റൈസ് സ്റ്റർ ഫ്രൈ” എന്ന വിഭവം തയ്യാറാക്കാവുന്നതാണ്. ഫ്രൈഡ് റൈസിന് സമാനമായ രീതിയിലാണ് ഇതിൻ്റെ പാചകം. ചോറിന് പകരം കോളിഫ്ളവർ പൊടി പൊടിയായി അരിഞ്ഞാണ് ഈ വിഭവത്തിൽ ചേർക്കുന്നത്. കോളിഫ്ലവറിൽ നാരുകൾ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇതിൽ കുറവ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
മധുരക്കിഴങ്ങ്
ശരീരഭാരം കുറയ്ക്കാൻ അത്യുത്തമമാണ് മധുരക്കിഴങ്ങ്. ഇതിൽ കാർബോഹൈഡ്രേറ്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീൻ ഉത്പാദിപ്പിക്കാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കും. ഇത് വേവിച്ചും പച്ചയ്ക്കും കഴിക്കാവുന്നതാണ്.
ചെറുപയർ
ശരീരഭാരം നിയന്ത്രിക്കാനും കൃത്യമായ അളവിലുള്ള പോഷക ഘടകങ്ങൾ ശരീരത്തിലേക്ക് എത്തിക്കാനും സഹായിക്കുന്ന പച്ചക്കറിയാണ് ചെറുപയർ. പയറിൽ ധാരാളം പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. വിശപ്പ് നിയന്ത്രിക്കാനും കൊഴുപ്പിൻ്റെ അളവ് കുറയ്ക്കാനും ചെറുപയർ സഹായിക്കുന്നു.
Content highlight : Foods to get all the nutrients in the body