ഭക്ഷണം കഴിക്കാനായി യാത്ര ചെയ്യുന്നവരുണ്ട്. സോഷ്യല്‍ മീഡിയകള്‍ സജീവമായതോടെ ഫുഡ് വ്‌ളോഗര്‍മാര്‍ തൊട്ട് ഭകഷണപ്രിയരെല്ലാം വെറൈറ്റി ഫുഡ്‌തേടി യാത്ര ചെയ്യുന്നുണ്ട്. എന്നാല്‍, യാത്ര ചെയ്യുമ്പോള്‍ ഫുഡ് കഴിക്കുന്നവര്‍ കുറവാണ്. അത്തരം യാത്രക്കാര്‍ യാത്ര അവസാനിക്കുന്നതുവരെ വിശന്നിരിക്കും. അല്ലെങ്കില്‍ ഇടയ്ക്ക് എവിടെയെങ്കിലും ബസ് നിര്‍ത്തുമ്പോള്‍ കിട്ടുന്ന സമയത്തിന് എന്തെങ്കിലും കഴിച്ചെന്നു വരുത്തും. പ്രത്യേകിച്ച് KSRTC ബസുകളില്‍ യാത്ര ചെയ്യുന്നവര്‍. ദീര്‍ഘദൂര സര്‍വീസുകളില്‍ ഇതിനു പരിഹാരമായി ലഘുഭക്ഷണം വിതരണം ചെയ്യുന്നതിനു വരെയുള്ള സംവിധാനം ഒരുക്കാന്‍ ഗതാഗതമന്ത്രി ഗണേഷ്‌കുമാര്‍ തീരുമാനിച്ചിരന്നു.
അത് നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടോ എന്ന് മനസിലാക്കിയാല്‍ മാത്രം മതിയാകും. എന്നാല്‍, KSRTCയുടെ പുതിയ പദ്ധതിയാണ് ദീര്‍ഘദൂര ബസ് സര്‍വീസുകളിലെ യാത്രക്കാര്‍ക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറന്റുകള്‍ കണ്ടെത്തുന്നത്. ഇതിനായി റെസ്റ്റോറന്റുകളില്‍ നിന്നും KSRTC താല്‍പ്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് KSRTC യുടെ ഫേസ്ബുക്ക് പേജിലെ കുറിപ്പ് ഇങ്ങനെയാണ്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വീസുകളില്‍ യാത്രക്കാര്‍ക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറന്റുകളില്‍ നിന്നും താല്‍പ്പര്യപത്രം ക്ഷണിക്കുന്നു.
കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ടതും ദീര്‍ഘകാലമായി സേവനമനുഷ്ഠിക്കുന്ന പൊതുഗതാഗത സംവിധാനമാണ്. സംസ്ഥാനത്തിന്റെ റോഡ് കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കെഎസ്ആര്‍ടിസി ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി, യാത്രക്കാര്‍ക്ക് ഭക്ഷണ പാനീയ സേവനങ്ങള്‍ നല്‍കുന്നതിനായി പ്രധാന റൂട്ടുകളില്‍ സ്ഥിതി ചെയ്യുന്നതും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ശുചിത്വവുമുള്ളതുമായ റെസ്റ്റോറന്റുകളില്‍ നിന്ന് കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് താല്‍പ്പര്യപത്രം ക്ഷണിക്കുന്നു.
പ്രധാന നിബന്ധനകള്‍
1. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വെജ്, നോണ്‍ വെജ് ഭക്ഷണം ന്യായമായ നിരക്കില്‍ നല്‍കുന്ന ഭക്ഷണശാലകളായിരിക്കണം.
2. ശുചിത്വമുള്ള അടുക്കളകളും ആവശ്യത്തിന് ഭക്ഷണ സൗകര്യങ്ങളും ഉണ്ടായിരിക്കണം
3. ശുചിത്വമുള്ള ടോയ്‌ലറ്റുകള്‍/മൂത്രപ്പുരകള്‍, വിശ്രമമുറി സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം
4. ബസ് പാര്‍ക്കിങ്ങിന് മതിയായ സ്ഥല സൗകര്യം ഉണ്ടായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
എസ്റ്റേറ്റ് ഓഫീസര്‍, ചീഫ് ഓഫീസ്, കെഎസ്ആര്‍ടിസി
Phone Number 04712471011232 Email ID [email protected].
ആവശ്യമായ രേഖകള്‍ സഹിതമുള്ള താല്പര്യപത്രം 05/09/2024,17.00 മണിക്കു മുന്‍പായി കെഎസ്ആര്‍ടിസി ട്രാന്‍സ്‌പോര്‍ട്ട് ഭവനിലെ തപാല്‍ വിഭാഗത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.
യോഗ്യതാമാനദണ്ഡം, നിബന്ധനകള്‍ തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ക്കായി
www.keralartc.com/tenders/misc
എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഗണേഷ്‌കുമാര്‍ മന്ത്രിയായപ്പോള്‍ അന്വേഷിച്ച കാര്യങ്ങളില്‍ പ്രധാനപ്പെട്ട വിഷയം ഇതായിരുന്നു. ബസ് യാത്രക്കാര്‍ക്ക് നല്ല ഭക്ഷണം, നല്ല ടോയ്‌ലെറ്റ് സംവിധാനം ഉള്ള റെസ്‌റ്റോറന്റുകള്‍ കൊടുക്കാന്‍ കഴിയുമോ എന്ന്. അതിന് KSRTCയിലെ തന്നെ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ച് റെസ്‌റ്റോറന്റുകളില്‍ പരിശോധന നടത്തി. ഈ പരിശോധനയില്‍ കണ്ടെത്തിയത് അതി ദയനായമായ അവസ്ഥയാണ്. ഇത്തരം റെസ്‌റ്റോറന്റുകള്‍ക്ക് ഗ്രേഡ് നിശ്ചയിച്ചു. ബ്ലാക്ക്‌ലിസ്റ്റ് ചെയ്തു. KSRTC ഡിപ്പോകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകളില്‍ മാത്രമാണ് KSRTC ജീവനക്കാര്‍ ബസ് നിര്‍ത്തുന്നത്. ഈ റെസ്റ്റോറന്റുകളില്‍ വൃത്തിയെന്നത് സ്വപ്‌നത്തില്‍ മാത്രമേ ഉണ്ടാകൂ. ടോയ്‌ലെറ്റുകള്‍ കാലെടുത്തു വെയ്ക്കാന്‍ കഴിയാത്തവയും. ഇതിനു പരിഹാരമെന്നോണമാണ് പുതിയ റെസ്‌റ്റോറന്റുകള്‍ കണ്ടു പിടിക്കാന്‍ KSRTC തീരുമാനിച്ചിരിക്കുന്നത്.
CONTENT HIGHLIGHTS; Now get ready for a long journey on KSRTC: Rest assured eating at a clean hotel