എവിടെ എങ്കിലും പോകണം പക്ഷേ ഒരു ദിവസം കൊണ്ട് തിരിച്ചും വരണം എന്ന് ചിന്തിക്കുന്നവരാണോ. എന്നാൽ കൊച്ചിയിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാൻ പറ്റുന്ന കുറച്ച് സ്ഥലങ്ങളെ കുറിച്ച് പറയാം
1) ഇടുക്കി
കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് ഇടുക്കി. ആസ്ഥാനം പൈനാവ്. തൊടുപുഴ, കട്ടപ്പന, അടിമാലി നെടുങ്കണ്ടം, ചെറുതോണി എന്നിവയാണ് ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങൾ. 4,612 ച.കി. വിസ്തീർണ്ണമുള്ള ഇടുക്കി ജില്ലയാണ് കേരളത്തിലെ ഏറ്റവും വലിയ ജില്ല. ഇടുക്കി ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകളിൽ ഒന്നാണ് ഇത് വയനാട്. രാജവാഴ്ച കാലത്ത് വേണാട് സമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇടുക്കി. ദേവികുളം, തൊടുപുഴ, ഉടുമ്പൻചോല, പീരുമേട്, ഇടുക്കി എന്നിവയാണ് ജില്ലയിലെ താലൂക്കുകൾ. തൊടുപുഴയും കട്ടപ്പനയുമാണ് ജില്ലയിലെ നഗരസഭകൾ. 8 ബ്ലോക്ക് പഞ്ചായത്തുകളും 51 ഗ്രാമ പഞ്ചായത്തുകളും ഉണ്ട്. ഇത് കൂടാതെ, കേരളത്തിലെ പ്രഥമ ആദിവാസി പഞ്ചായത്തായ ഇടമലക്കുടി 2010 നവംബർ ഒന്നിന് പ്രാബല്യത്തിൽ വന്നു. മൂന്നാർ പഞ്ചായത്തിന്റെ പതിമൂന്നാം വാർഡ് അടർത്തി മാറ്റിയാണ് ഇടമലക്കുടി രൂപീകരിക്കപ്പെട്ടത്. ദേവികുളം, അടിമാലി, നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, ഇടുക്കി, കട്ടപ്പന, അഴുത എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകൾ. വൈദ്യുതോൽപ്പാദനത്തിന് പേരുകേട്ടതാണ് ഈ ജില്ല. കേരള സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 66 ശതമാനവും ഈ ജില്ലയിലെ ജല വൈദ്യുത പദ്ധതികളിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടായ ഇടുക്കി അണക്കെട്ട് ഇവിടെയാണ്.
2) മൂന്നാർ
ഇടുക്കി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മൂന്നാർ. ഇത് ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മൂന്നാർ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും ഒന്നായി മൂന്നാർ എന്നാണ് അറിയപ്പെടുന്നത്.
3) തേക്കടി
കേരളത്തിലെ ഇടുക്കി ജില്ലയിലെ പെരിയാർ കടുവാ സംരക്ഷിത പ്രദേശത്തിന്റെ സഹായ വനപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമാണ് തേക്കടി. കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ വന്യജീവി സംരക്ഷണകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവും ആണ് തേക്കടി. ഈ വന്യജീവി സംരക്ഷണകേന്ദ്രവും പെരിയാർ തടാകവും തമിഴ്‌നാട് അതിർത്തിയിൽ ആണ്.
4) മധ്യ കേരളത്തിലെ ഒരു നഗരമാണ് ആലപ്പുഴ. ആലപ്പുഴ ജില്ലയുടെ ആസ്ഥാനമാണ് ഇത്. ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. കിഴക്കിന്റെ വെനീസ് എന്ന് ആലപ്പുഴയെ വിശേഷിപ്പിക്കാറുണ്ട്. വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. മലഞ്ചരക്ക് വ്യാപാരത്തിന്റെ പ്രൌഢകാലങ്ങളിൽ ജലഗതാഗതത്തിനായി ഈ തോടുകൾ ഉപയോഗിച്ചിരുന്നു. കേരളത്തിൽ പ്രാചീനകാലത്ത് ബുദ്ധമതം ഏറ്റവും പ്രബലമായിരുന്നത് ആലപ്പുഴയിലും സമീപ പ്രദേശങ്ങളിലുമായിരുന്നു. 2016ൽ സെന്റർ ഫൊർ സയൻസ് ആന്റ് എൻവയോണ്മെന്റ് മൈസൂർ, പനജി എന്നീ നഗരങ്ങൾക്കൊപ്പം ഇന്ത്യയിലെ എറ്റവും വൃത്തിയുള്ള നഗരമായി ആലപ്പുഴയെ തിരഞ്ഞെടുത്തു.