വിളര്‍ച്ച, ഉറക്കക്കുറവ്, വെള്ളം കുടി കുറയുന്നത് തുടങ്ങിയ പല കാരണങ്ങളും ഇതിന് പുറകിലുണ്ട്. ഇതിന് പരിഹാരമായി നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്. ഇതില്‍ ഒന്നാണ് ഇവിടെ പറയുന്നത്. കൃത്രിമമായ ക്രീമുകള്‍ ഉപയോഗിയ്ക്കാതെ നാച്വറല്‍ രീതിയില്‍ ചെയ്യാന്‍ സാധിയ്ക്കുന്ന ഒന്നാണിത്.
ഇതിന് വേണ്ടത് കുക്കുമ്പര്‍ അഥവാ ചെറുവെള്ളരിയാണ്. ഇതുപയോഗിച്ച് ഉണ്ടാക്കുന്ന ജെല്ലാണ് ഇവിടെ ഉപയോഗിയ്ക്കുന്നത്. ചെറുവെള്ളരിയിൽ വിറ്റാമിനുകളും ധാതുക്കളും ആൻറി ഓക്‌സിഡൻറുകളും ധാരാളം അടങ്ങിയിട്ടുണ്ടെന്ന് നമുക്കറിയാം. ഇതിൽ 96 ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. അതിന് നമ്മുടെ മുഖത്ത് ഒരു മോയ്സ്ചറൈസിംഗ് സ്വഭാവം കൊണ്ടു വരാനും കഴിയും. അതിനാൽ, നിങ്ങളുടെ കണ്ണിന് താഴെയുള്ള ചർമ്മത്തിൽ ജലാംശം നിലനിർത്താൻ ഇത് സഹായിക്കും. പ്രകൃതിദത്ത ടോണറായി പ്രവർത്തിക്കുന്ന വസ്തുക്കൾ കുക്കുമ്പറിൽ ഉള്ളതിനാൽ ഡാർക്ക് സർക്കിളുകൾ കുറക്കാൻ അവക്ക് സാധിക്കുകയും ചെയ്യും. കണ്‍തടത്തിലെ കറുപ്പിനും കണ്ണിന് ഉണര്‍വ് ലഭിയ്ക്കാനും ഇതുപയോഗിയ്ക്കുന്നത് ഏറെ നല്ലതാണ്. കുക്കുമ്പറിന്റെ നീരെടുക്കണം. കഴിവതും വെള്ളം ചേര്‍ക്കാതെ എടുത്താല്‍ നല്ലത്. ആവശ്യമെങ്കില്‍ അല്‍പം മാത്രം വെള്ളം ചേര്‍ക്കാം. ഇത് ഗ്രേറ്റ് ചെയ്‌തെടുത്താല്‍, അതായത് ചീകിയെടുത്താല്‍ കൂടുതല്‍ വെള്ളം ലഭിയ്ക്കും. ഇതില്‍ വെള്ളം തീരെ കുറവെങ്കില്‍ അല്‍പം വെള്ളം ചേര്‍ത്ത് അടിച്ച് അരിച്ചെടുക്കാം. ഇത് തിളപ്പിച്ച് മാറ്റി വയ്ക്കാം. പിന്നീട് ഒരു ഗ്രാം സാന്റംഗമ്മിലേക്ക് 5 ഗ്രാം ഗ്ലിസറിന്‍ ചേര്‍ത്ത് ഇളക്കാം. ഇത് ചെറുചൂടില്‍ വച്ച് ഉരുക്കിയെടുക്കാം. പിന്നീട് ഇത് വാങ്ങി വയ്ക്കാം. ഇതിലേക്ക് കുക്കുമ്പര്‍ നീര് ചൂടാറിയ ശേഷം ഒഴിച്ചിളക്കാം.
Content highlight : cucumber face gel