അരക്കെട്ടിനും അടിഭാഗത്തേയ്ക്കുമുള്ള കൊഴുപ്പ് അടിഞ്ഞു കൂടുന്നത് സ്ത്രീകളില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. വയറ്റിലെ കൊഴുപ്പിന് പുറമേയാണ് ഈ അവസ്ഥ. ഇതിന് പുറകിലെ കാരണത്തെ കുറിച്ചറിയാം. ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകളില്‍ കൂടുതലായും കാണുന്ന ഒന്നാണ്. പ്രത്യേകിച്ചും മെനോപോസ് സമയത്ത്. പ്രായമാകുമ്പോള്‍ തന്നെയാണ് ഇത്തരം ബാലന്‍സ്ഡ് അല്ലാത്ത രീതിയിലെ കൊഴുപ്പ് സ്ത്രീകളില്‍ അടിഞ്ഞു കൂടുന്നത്.
പുരുഷന്മാരില്‍ ഇത്തരം കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കുടവയര്‍ രൂപത്തിലാകും. ചില സ്ത്രീകള്‍ക്ക് അരക്കെട്ട് ഭാഗത്ത് തടി കൂടുന്നതിന് ഒപ്പം വയറും ചാടും. നിതംബഭാഗത്തെ കൊഴുപ്പ് സ്ത്രീകള്‍ക്ക് സൗന്ദര്യം കൂട്ടുന്നുവെന്ന് കരുതുന്നവരുണ്ട്. പല സെലിബ്രിറ്റികളും ഈ ഭാഗത്ത് സര്‍ജറി ചെയ്തും മറ്റും തടി വര്‍ദ്ധിപ്പിയ്ക്കുന്നവരുണ്ട്. പല കാരണങ്ങള്‍ ഇതിനുണ്ട്, ചിലര്‍ക്ക് പാരമ്പര്യമായി ഇതുണ്ടാകും. വണ്ണമുള്ള കുടുംബപ്രകൃതമെങ്കില്‍ ഇത് സാധാരണയാണ്. ഇതുപോലെ ടെന്‍ഷന്‍ കൂടിയാല്‍ അമിതമായ തടിയ്ക്കുന്നവരുണ്ട്. വ്യായാമക്കുറവാണ് ഇതിനുള്ള മറ്റൊരു കാരണം. ഉറക്കമില്ലാത്തതാണ് മറ്റൊരു കാരണം. ടെന്‍ഷന്‍, ഉറക്കക്കുറവ്, ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കുന്തനാണ് കാരണം. ഇതല്ലാതെ തൈറോയ്ഡ് പോലുള്ള ഹോര്‍മോണ്‍ പ്രശ്‌നങ്ങളെങ്കിലും ഇതുണ്ടാകും. സ്ഥിരം കലോറിയുള്ള ഭക്ഷണം കഴിയ്ക്കുന്നതും സ്ത്രീ, പുരുഷഹോര്‍മോണ്‍ വ്യത്യാസം കാരണവും ഉണ്ടാകുന്ന കൊഴുപ്പുമുണ്ട്. സ്ത്രീകളില്‍ ഈസ്ട്രജനും പുരുഷന്മാരിലെ ആന്‍ഡ്രോജെന്‍ ഹോര്‍മോണുകളുമാണ് ഇത്തരം കൊഴുപ്പിന് ഇടയാക്കുന്നത്.
Content highlight : body fat