ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉണ്ടായിട്ടുള്ള മാറ്റങ്ങൾ തൊഴിൽ മേഖലയിലും കാലാകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്, ഉണ്ടാകുന്നുമുണ്ട്. മുൻകാലങ്ങളിൽ ജീവസന്ധാരണത്തിനുള്ള വഴിതേടി വീടിന് പുറത്തുപോകണമായിരുന്നു. ഇന്നും ബഹുഭൂരിപക്ഷം ആളുകളുടെയും തൊഴിൽ മേഖലകൾ പുറത്താണ്. എന്നാൽ വീടുകളിലിരുന്ന് തൊഴിൽ ചെയ്യാനും വരുമാനമുണ്ടാകുവാനുമുള്ള സാധ്യതകൾ ഇപ്പോൾ സജീവമായി തീർന്നിരിക്കുന്നു.
ഇത്തരം തൊഴിൽ സാധ്യതകൾ അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് വലിയ സഹായകരമായി തീർന്നിരിക്കുകയാണ്. വീട്ടിലിരുന്ന് പലതരത്തിലുള്ള തൊഴിലുകളിൽ ഏർപ്പെട്ടും, പുത്തൻ സംരംഭങ്ങൾ തുടങ്ങിയും ധാരാളം സ്ത്രീകൾ പണം സമ്പാദിക്കുന്നത് കാണാം. മാത്രമല്ല കമ്പ്യൂട്ടർ സംവിധാനം വികസിച്ചതോടെ ജോലിസാദ്ധ്യത വൻതോതിലാണ് വർദ്ധിച്ചിരിക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയുന്ന അമ്മമാർക്ക് കുട്ടികളെ വേണ്ട വിധത്തിൽ ശ്രദ്ധിക്കാനും ജീവിത സാഹചര്യങ്ങളെ മെരുക്കിയെടുക്കാനും കഴിയുന്നു.
പൊതുവെ ആത്മവിശ്വാസം കൂടുതലുള്ളവരാണെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യുന്നഎല്ലാവര്ക്കും അവരവരുടേതായ പ്രശ്നങ്ങളുണ്ട്. അതിൽ പ്രധാന പ്രശ്നം തന്നെ കുടുംബവും തൊഴിലും ബന്ധിപ്പിച്ചുകൊണ്ടുപോവുക എന്നുള്ളത് തന്നെയാണ്. കുടുംബാംഗങ്ങൾക്കോ ബന്ധുക്കൾക്കോ ഈ രീതി ഇഷ്ടപ്പെടണമെന്നില്ല. ചിലർക്ക് പുച്ഛമായിരിക്കും. മറ്റുചിലർക്ക് കുറ്റപ്പെടുത്തുവാനുള്ള അവസരമായിരിക്കും. വീട് തൊഴിൽ സ്ഥലമാക്കി മാറ്റുന്നതിൽ പലർക്കും എതിർപ്പുണ്ടായിരിക്കും കാരണം പലരുടെയും വീടെന്ന സങ്കൽപ്പം തന്നെ വ്യത്യസ്തമായിരിക്കും.
വീട്ടിലിരുന്നു ജോലി ചെയ്യുന്നതിന്റെ പ്രയോജനം ഏറിയ പങ്കും ലഭിക്കുക ജീവനക്കാരനു തന്നെയാണ്. പ്രത്യേകിച്ചും ജോലിക്കാരായ അമ്മമാര്‍ക്ക്. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ജോലിക്കിടയില്‍ മറന്നു പോകുന്നുവെന്ന് കുറ്റബോധം ഒഴിവാക്കുകയും ചെയ്യാൻ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് സഹായിക്കും. ജോലിയില്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുമെന്നത് മുഖ്യകാര്യം. പുറത്തു പോയി പണിയെടുക്കുന്നവർക്ക് സ്വാഭാവികമായും നിരവധി പ്രശ്നങ്ങൾ തരണം ചെയ്യണ്ടതായിവരും.രാവിലെ മുതൽ കസേരയിൽ തന്നെ ചടഞ്ഞിരിക്കണം, കമ്പ്യൂട്ടറിന്റെ മുന്നിൽ തെന്നെ സമയം ചിലവഴികണം,സമ്മർദ്ദങ്ങൾ… ഈ അവസ്ഥ പലരിലും മുഷിപ്പുണ്ടാക്കുകയും ചെയ്യും.
വീട്ടിലിരുന്ന് പണിയെടുക്കുന്നവർക്ക് സംഘർഷം കുറവാണ്. സ്ഥിരം വീട്ടിലിരുന്നു ജോലി ചെയ്യുന്നവരാണെങ്കില്‍ ഓഫീസിലേക്കു വേണ്ടി വസ്ത്രങ്ങളും സാമഗ്രികളും വാങ്ങുന്നത് ഒഴിവാക്കാം. കൂടാതെ യാത്ര ചെയ്യുന്നത് കാറിലോ ബൈക്കിലോ ആണെങ്കില്‍ ഇന്ധനക്കാശും ലാഭം. ബസ് യാത്രക്കാര്‍ക്കും ലാഭം തന്നെ. ഇതിന് പുറമെ ഫ്രീലാന്‍സായി വീട്ടിലിരുന്നു ജോലി ചെയ്യുന്നവരാണെങ്കില്‍ ടാക്‌സിനത്തില്‍ പെടാതെ പ്രതിഫലം നേരിട്ട് കയ്യിലെത്തുകയും ചെയ്യും. എന്നാല്‍ ഇതെല്ലാം വ്യക്തികളെ ആശ്രയിച്ചിരിക്കുമെന്നത് ചുരുക്കം.
STORY HIGHLIGHT: working from home