ഒരു ഗ്രാമത്തിലെ എല്ലാ വീടുകളും കലാകാരന്മാർ മാത്രമായ അതിമനോഹരമായ ഒരു കലാഗ്രാമമാണ് ഒഡീസയിലെ രഘുരാജ്പൂർ. പുരിയിൽ നിന്നും ഭുവനേശ്വറിലേക്കുള്ള വഴിയിൽ പത്തു പതിനാല് കിലോമീറ്റർ സഞ്ചരിച്ചാൽ ചന്ദൻപൂർ നിന്നും വലത്തോട്ട് ഒന്നര കിമീ ദൂരെയാണ് ഈ ആർട്ട് & ക്രാഫ്റ്റ് വില്ലേജ് സ്ഥിതി ചെയ്യുന്നത്.
പുരി ജഗന്നാഥക്ഷേത്രത്തിൽ നിന്നും കൊണാർക്കിലേക്ക് പോകുന്ന വഴിയാണ് രഘുരാജ്പൂർ ഗ്രാമം. ചെറിയ ഇടുങ്ങിയ വഴിക്കിരിപ്പുറവും പരസ്പരം അഭിമുഖമായ കൊച്ചു വീടുകൾ, നടുക്ക് ചെറിയ ഒരു അമ്പലം എന്നിവ കാണാൻ സാധിക്കും. വീടിൻ്റെ ചുമരും വാതിലുകളും വർണ്ണചിത്രങ്ങൾ വരച്ച് അതിമനോഹരമാക്കിയിരിക്കുന്നു. പലവിധത്തിലുള്ള കൊച്ചു കളിപ്പാട്ടങ്ങളും ക്രാഫ്റ്റ് വർക്കുകളും പുറത്ത് തൂക്കിയിട്ടിരിക്കുന്നത് കാണാം. ഇവിടുത്തെ വീടുകൾക്കും ചില പ്രത്യേകതകൾ ഉണ്ട്.
ഒറ്റമുറിയുള്ള കൊച്ചു വീടുകളാണ് കാണാൻ കഴിയുന്നത്. ഓരോ വീടുകളിലും പലതരം പെയിൻ്റിങ്ങുകൾ കാണാൻ സാധിക്കും. മുട്ടിലിഴയുന്ന ഒരു കൊച്ചുകുഞ്ഞുണ്ട്. അവിടെ ഉള്ള വീടുകളിൽ ഉള്ള തകരപ്പെട്ടിയിൽ നിലനിന്നിരുന്ന കലാവസ്തുക്കൾ ഓരോന്നായി കാണാവുന്നത് തന്നെയാണ്. ഒരു മുറിയിൽ ഇരുന്ന് അവർ തന്നെ ചെയ്തെടുക്കുന്നതാണ് ആ വർക്കുകൾ. ഒന്നരമാസം വരെ എടുക്കുന്ന നാച്ചുറൽ നിറങ്ങളിൽ ചെയ്ത പെയിൻ്റിങ്ങുകൾ, പ്രശസ്തമായ പട്ട ചിത്ര പെയിൻ്റിങ്ങ്സ്, ചെറിയ അലുമിനിയം പാത്രങ്ങളിലുള്ളത്. അങ്ങനെ പലതരം ഫ്രെയിമിലുള്ളത് ഒക്കെ കാണാൻ സാധിക്കും.
രാധാ കൃഷ്ണ പെയിൻ്റിങ്ങുകളും, വലിയ ഉരുണ്ട കണ്ണുകളുള്ള ജഗന്നാഥ പ്രതിഷ്ഠയുടെ രൂപങ്ങളും കൗതുകം ഉണർത്തുന്ന കാഴ്ചകൾ തന്നെയാണ്. മറ്റു ജോലികളൊന്നും ഇവിടെയുള്ള ആളുകൾ ചെയ്യുന്നില്ല. ധാരാളം സന്ദർശകരും അവരുടെ വർക്കുകൾക്ക് ആവശ്യക്കാരുമുണ്ട്. ചായയും വരുന്ന വഴി പുറത്ത് തുറന്ന് ഇരിക്കുന്നതിന് മുമ്പ് എണ്ണയിൽ നിന്ന് നേരിട്ട് പൊതിഞ്ഞെടുത്ത വടകളും കഴിച്ചത് ഉന്മേഷം നൽകി.
പത്മഭൂഷൺ പോലെയുള്ള ദേശീയ പുരസ്കാരങ്ങൾ നേടിയ ഒഡിസീ നർത്തകരുടെ ഗ്രാമം കൂടിയാണ് രഘുരാജ്പൂർ. പുരി – കൊണാർക്ക് യാത്രയിൽ ആർട്ട് ക്രാഫ്റ്റ് തുടങ്ങിയവയിൽ താൽപര്യമുള്ളവർ ഉറപ്പായും കണ്ടിരിക്കേണ്ട അറിഞ്ഞിരിക്കേണ്ട സ്ഥലമാണ്. ഗ്രാമത്തിന്റെ നിഷ്കളങ്കത പേറുന്ന അതിമനോഹരമായ ഒരു സ്ഥലം
Story Highlights ; raghurajpoor