ശരിയായ ജീവിതശൈലി പലപ്പോഴും ആരോഗ്യത്തെ വളരെ മോശമായി ബാധിച്ചേക്കാം. നല്ല രീതിയിൽ ശരിയായുള്ള വ്യായാമങ്ങൾ തലച്ചോറിന് നൽകേണ്ടതും പ്രധാനമാണ്. ശരീരത്തെ പോലെ തന്നെ തലച്ചോറിനും വ്യായാമാവും പരിചരണവും വളരെ പ്രധാനമാണ്. യോഗ ചെയ്യുന്നത് തലച്ചോറിൻ്റെ കോശങ്ങളെ ശരിയായ പ്രവർത്തിക്കാനും പുതിയ കണക്ഷനുകൾ ഉണ്ടാക്കാനും ഏറെ സഹായിക്കും. ഓർമ്മ ശക്തിക്കും പുതിയ കാര്യങ്ങൾ പഠിക്കാനും വളരെ നല്ലതാണ് യോഗയും മെഡിറ്റേഷനും. ഹാർവാർഡ് ഹെൽറ്റിൻ്റെ അഭിപ്രായത്തിൽ, ചിന്തയും ഭാഷയും മെമ്മറി, ശ്രദ്ധ, അവബോധം, എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്ന തലച്ചോറിൻ്റെ ഭാഗങ്ങളെ യോഗ ശക്തിപ്പെടുത്തുന്നു. എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. ഇത് തലച്ചോറിനെ കൂടുതൽ പ്രവർത്തനക്ഷമം ആക്കാൻ സഹായിക്കും. പുതിയൊരു കാര്യം പഠിക്കാൻ ദിവസവും അൽപ്പം സമയം ചിലവഴിക്കുക. ഏതെങ്കിലും പുതിയ കാര്യങ്ങൾ പഠിക്കുക ഉദ്ദാഹരണത്തിന് ഒരു വാദ്യോപകരണം വായിക്കാൻ പഠിക്കുക, അല്ലെങ്കിൽ ചിത്രം വരയും പെയ്ൻ്റിങ്ങും പോലെ എന്തെങ്കിലും കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക. പാട്ട് കേൾക്കുന്നത് വളരെ സിമ്പിളായി തോന്നുമെങ്കിലും അത് തലച്ചോറിന് നല്ലൊരു വ്യായാമമാണ്. മസ്തിഷ്കത്തെ ബൂസ്റ്റ് ചെയ്യാൻ മാത്രമല്ല, വളരെ രസകരമായൊരു പ്രവൃത്തി കൂടിയാണിത്. വിഷാദം, ഉത്കണ്ഠ, എന്നിവയെ ചികിത്സിക്കുന്നതിൽ സംഗീതം കേൾക്കുന്നത് വിജയിക്കും.
ന്യൂറോളജിക്കൽ ഡിസോർഡേഴ്സിനെ ഒരു പരിധി വരെ തടയാൻ സംഗീതം ഏറെ സഹായിക്കാറുണ്ട്.
Content highlight : Brain health