പ്രണയമഴ
ഭാഗം 54
ഗൗരി ഒന്നും മിണ്ടാതെ എല്ലാം കേട്ടു കൊണ്ട് ഇരുന്നു.
തിരികെ വീട്ടിൽ എത്തിയപ്പോൾ അവരെ കാത്തു ഒരു അഥിതി ഉണ്ടായിരുന്നു.
ഹരിയും ഗൗരിയും കാറിൽ നിന്നും ഇറങ്ങി..
ഗൗരിക്ക് ആളെ പിടി കിട്ടിയില്ല..
പക്ഷെ ആ ആളെ കണ്ടതും ഹരിയുടെ ചുണ്ടിൽ ഒരു വിഷാദം
നിറഞ്ഞ പുഞ്ചിരി വിടർന്നു…
“ഹായ് …. മോളേ ഗൗരി…. എങ്ങനെ ഉണ്ട് ഇപ്പോൾ.. ക്ഷീണം കുറഞ്ഞോ…”അവർ ഗൗരിയുടെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
അവൾ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് മെല്ലെ ശിരസനക്കി.
ഗൗരി മോൾക്ക് ആളെ പിടികിട്ടിയില്ല ..ഇല്ല്യേ..?… മുത്തശ്ശി അവളെ നോക്കി ചോദിച്ചു.
ഇല്ല മുത്തശ്ശി…..
അവൾ പറഞ്ഞു. അപ്പോഴേക്കും ഹരി അവരുടെ അടുത്തേക്ക് വന്നു..
” ഹരിക്കുട്ടാ നീ എന്റെ കാര്യം ഇതുവരെ മോളോട് പറഞ്ഞിട്ടില്ലേ… ഇത് കുറച്ച് കഷ്ടമാണ് കേട്ടോ.. ” അവർ ഹരിയുടെ വയറിൽ ചെറുതായി ഒരു ഇടി കൊടുത്തുകൊണ്ട് അവനെ വന്ന് കെട്ടിപ്പുണർന്നു.
അവൻ തിരിച്ചും.
” ഗൗരി ഇതാണ് ലേഖ അപ്പച്ചി. അച്ഛന്റെ ഇളയ സിസ്റ്റർ. ഡോക്ടറാണ്… ഞാൻ തന്നോട് പറഞ്ഞിട്ടില്ലേ.. ”
“മ്മ്… വേണ്ട വേണ്ട… നീ എന്നെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല എന്ന് എനിക്ക് മനസ്സിലായി.. അതുകൊണ്ടല്ലേ ഗൗരി മോൾ ഇങ്ങനെ അന്തം വിട്ടുനിന്നത്….”
അവർ അവനോട് പിണങ്ങിയതായി ഭാവിച്ചു.
” അല്ല അപ്പച്ചി…..ഹരി എന്നോട് പറഞ്ഞിട്ടുണ്ട് പെട്ടെന്ന് ഞാൻ ഓർത്തില്ല…”
ഗൗരി പറഞ്ഞു.. ഇത്തവണ അന്താളിച്ചു പോയത് ഹരിയാണ്.
താൻ ഇതേവരെ ലേഖ അപ്പച്ചിയെ കുറിച്ച് ഒന്നും ഗൗരിയോട് സൂചിപ്പിച്ചിട്ട് പോലുമില്ലായിരുന്നു..
“മ്മ്
. ശരി ശരി… എന്താണിവൻ പറഞ്ഞത് കേൾക്കട്ടെ…” ലേഖ ഗൗരിയുടെ നേർക്ക് തിരിഞ്ഞു.
“അത് പിന്നെ അപ്പച്ചി…. അപ്പച്ചി മോളുടെ ഒപ്പം പുറത്താണെന്നും ഈ മാസം വരുമെന്നും എന്നോട് ഹരി പറഞ്ഞിരുന്നു….”
“ആണോ… അത് മാത്രമേ പറഞ്ഞിട്ടുള്ളൂ…. ഒരു പ്രധാനപ്പെട്ട കാര്യം ഉണ്ട് അത് ഗൗരി അറിഞ്ഞില്ലേ?” അവർ ചിരിച്ചുകൊണ്ട് ഗൗരിയോട് ചോദിച്ചു.
അവൾ ഇല്ലെന്ന് ചുമൽക്കൂപ്പി.
ദേവി അപ്പോൾ ഉമ്മറത്തേക്ക് ഇറങ്ങി വന്നു..
“ആ മോളെ എങ്ങനെയുണ്ട് ക്ഷീണം ഒക്കെ കുറഞ്ഞോ.. എന്തൊരു പനിയായിരുന്നു… ഞാനും ഹരിയും പേടിച്ചുപോയി ”
” ഇപ്പോൾ കുഴപ്പമില്ല അമ്മേ.. മാറി…. ”
” എന്നാൽ മോള് പോയി ഡ്രസ്സ് ഒക്കെ ഒന്ന് മാറി വാ നമ്മൾക്ക് എന്തെങ്കിലും കഴിക്കാം…. ”
” ശരി അമ്മേ…. അപ്പച്ചി ഞാൻ ഇപ്പോൾ വരാം…. ” ഗൗരി അവരുടെ മുറിയിലേക്ക് കയറിപ്പോയി.
ഹരി അപ്പച്ചിയോട് ഓരോ വിശേഷങ്ങൾ ചോദിച്ചുകൊണ്ട് കുറച്ച് സമയം കൂടെ ഇരുന്നു.
അതുകഴിഞ്ഞ് അവനും റൂമിലേക്ക് പോയി..
അവൻ റൂമിൽ ചെന്നപ്പോൾ ഗൗരി വീട്ടിലേക്ക് ഫോൺ വിളിക്കുകയായിരുന്നു.
” ഇല്ല അമ്മേ ഇപ്പോൾ കുഴപ്പമൊന്നുമില്ല… ഞങ്ങൾ ദേ ഹോസ്പിറ്റലിൽ പോയിട്ട് ഇപ്പോൾ വന്നതേയുള്ളൂ.. ഞാൻ ഫോൺ എടുക്കാതെ പോയതുകൊണ്ടല്ലേ സോറി അമ്മേ…. അതമ്മേ വേറൊരു ദിവസം വരാം.. ഇന്നിവിടെ ഹരിയുടെ അപ്പച്ചി വന്നിട്ടുണ്ട്…. ”
അവൾ ഫോണിലൂടെ അമ്മയോടാണ് സംസാരിക്കുന്നത്.
അല്പസമയം കഴിഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.
അവൾ നോക്കിയപ്പോൾ ഹരി ഓഫീസിലേക്ക് പോകാനായി തുടങ്ങുകയാണ്.
” ഹരി ഒന്നും കഴിച്ചില്ലല്ലോ….വിശക്കുന്നില്ലേ… ”
മ്മ്… ഞാൻ കഴിച്ചോളാം..താൻ റസ്റ്റ് എടുക്ക്…
ഇന്നിനി ഓഫീസിലേക്ക് പോകണോ? ”
അതെന്താ…..തനിക്ക് എന്തെങ്കിലും ആവശ്യം ഉണ്ടോ…?
“ഇല്ല ഹരി… ഞാൻ വെറുതെ ചോദിച്ചത് ആണ്….”
“മ്മ്.. എനിക്ക് പോകണം ഒന്ന് രണ്ട് അത്യാവശ്യ മീറ്റിംഗ് ഉണ്ട്… അച്ഛനെ കൊണ്ട് തന്നെ പറ്റില്ല”
അതും പറഞ്ഞുകൊണ്ട് അവൻ തന്റെ ലാപ്ടോപ്പ് എടുത്ത് എന്തൊക്കെയോ ചെക്ക് ചെയ്തു.
ഹരി വരാൻ ഒരുപാട് വൈകുമോ. അവൾ വീണ്ടും ചോദിച്ചു.
എന്താ….ഗൗരി തനിക്ക് എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ….
ഹേയ്.. ഞാൻ വെറുതെ….
ഹ്മ്മ്…. മീറ്റിങ്ങുകൾ ഒക്കെ കഴിയുമ്പോഴേക്കും ചിലപ്പോൾ ലേറ്റ് ആകും. എന്താ തനിക്ക് തന്റെ വീട്ടിൽ പോകണോ…
വേണ്ട ഹരി ഞാൻ വെറുതെ ചോദിച്ചതാ….
ഹ്മ്മ്… എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ താൻ എന്നെ വിളിച്ചാൽ മതി..
ഹ്മ്മ്..
വൈകാതെ തന്നെ ഹരി ഓഫീസിലേക്ക് പോയി.
ഗൗരി അല്പസമയം കിടന്ന് ഒന്നു മയങ്ങി. അതിനുശേഷം ആണ് അവൾ ഭക്ഷണം കഴിക്കാനായി ഇറങ്ങിച്ചെന്നത്.
” ഞാൻ വന്നു നോക്കുമ്പോൾ മോൾ ഉറക്കത്തിലായിരുന്നു അതുകൊണ്ട് പിന്നെ വിളിക്കാതെ പോകുന്നത് ” ദേവി അവളോട് പറഞ്ഞു
” അതമ്മേ ക്ഷീണം കൊണ്ടായിരിക്കും പെട്ടെന്ന് ഞാൻ അങ്ങ് മയങ്ങിപ്പോയി. ലേഖ അപ്പച്ചി എവിടെ”?
” ലേഖ അമ്മയുടെ റൂമിൽ ഉണ്ട്, മോളു വാ എന്തെങ്കിലും കഴിക്കാം ” ദേവി അവളെ വിളിച്ചു കൊണ്ട് പോയി.
അമ്മിണിയമ്മ അവൾക്കായി പൊടിയരി കഞ്ഞിയും തേങ്ങ ചുട്ടര ചമ്മന്തിയും പപ്പടവും അച്ചാറും എടുത്ത് ടേബിളിൽ വെച്ചു.
” അയ്യോ അമ്മിണിയമ്മ എനിക്ക് ഇത്രയൊന്നും വേണ്ട.. ”
” അതൊന്നും പറഞ്ഞാൽ പറ്റില്ല കുട്ടി നിന്റെ ബോഡി നന്നായി വീക്കാണ്… ഹരിക്കുട്ടൻ എന്നോട് പ്രത്യേകം പറഞ്ഞിട്ടാണ് പോയത് മോളെ ശ്രദ്ധിക്കണം എന്ന്.. ഫുഡ് കഴിക്കു മോളെ ഇല്ലെങ്കിൽ ക്ഷീണം ആകും. ”
ദേവി അവളെ പിടിച്ചു കസേരയിൽ ഇരുത്തി..
എന്നിട്ട് അവൾക്ക് ഒരു സ്പൂണും എടുത്തുകൊണ്ടുവന്നു കൊടുത്തു.
ഗൗരി അൽപ്പമായി അത് കോരി കുടിച്ചു…
അപ്പോഴേക്കും ലേഖയും അവരുടെ അരികത്തായി വന്നിരുന്നു
, “ഹരിക്കുട്ടൻ പോയല്ലേ…. ഇനി അവൻ വരാൻ ലേറ്റ് ആകുമോ, വന്നിട്ട് ഏട്ടനെയും കണ്ടില്ല”
” അവര് ഏകദേശം ഒൻപതു മണി ആകുമ്പോഴേക്കും എത്തും ലേഖ.. നീ ഇന്നിവിടെ സ്റ്റേ ചെയ്യൂ നാളെ പോകാം… “ദേവി പറഞ്ഞു.
ലേഖ ഒന്നും മിണ്ടാതെ എന്തൊക്കെയോ കണക്കുകൂട്ടലുകൾ നടത്തുകയാണ്…
അതു മതി മോളെ നാളെ പോകാം മുത്തശ്ശി പറഞ്ഞു..
“ആഹ് നോക്കട്ടെ അമ്മേ….”ലേഖ ഗൗരിയുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു..
“ഹ്മ്മ്… നല്ല കാച്ചെണ്ണയുടെ വാസന… അതാണോ ഈ മുടിയുടെ രഹസ്യം….”ലേഖ ചോദിച്ചു.
“ഞാൻ പണ്ട് മുതലേ അമ്മ ഉണ്ടാക്കി തരുന്ന ഒരു എണ്ണ ആണ് ഉപയോഗിക്കുന്നത്….”
“മുടി വെട്ടി കളയരുത് കേട്ടോ മോളേ….. നല്ല മുടി ആണ്… ഇത് കണ്ടാണോ ഹരികുട്ടൻ വീണത്…”
ലേഖ അവളെ കളിയാക്കി..
അവൾ വെറുതെ ചിരിച്ചതേ ഒള്ളു..
“മോളേ… ഹരിക്കുട്ടന് ഇപ്പോളും ബാൽക്കണി യിൽ നിറയെ ചെടികൾ ഉണ്ടോ….”
“ആഹ് കൊള്ളം.. അവന്റെ ആ ഭ്രാന്ത് ഒക്കെ ഇപ്പോളും ഉണ്ട് എന്റെ ലേഖേ…. ഒരു മാറ്റവും ഇല്ല ”
മുത്തശ്ശി പറഞ്ഞു.
“ഗൗരി മോളേ…വാ… നമ്മമൾക്ക് അത് ഒക്കെ ഒന്ന് കാണാം…”
ലേഖ അവളെയും കൂട്ടി സ്റ്റെപ് കയറി അവരുടെ മുറിയിലേക്ക് പോയി.
സത്യം പറഞ്ഞാൽ ഗൗരി ഈ ബാൽക്കണി യുടെ ഭാഗത്തേക്ക് ഒന്നും അങ്ങനെ വരാറില്ല…ഹരി പലപ്പോഴും ഒറ്റയ്ക്ക് ഇവിടെ ഇരിക്കുന്നത് കാണാം… അവൾ പക്ഷെ അത് ഒന്നും ശ്രദ്ധിക്കാൻ പോകില്ലായിരുന്നു.
ലേഖയ്ക്ക് ഒപ്പം ഗൗരി ചെന്നു.
പലതരം പൂക്കളുടെ സൗരഭ്യം അവിടമാകെ നിറഞ്ഞു നിന്നു..
വല്ലാത്ത ഒരു ഫീൽ ആണ് അവൾക്ക് തോന്നിയത്..
“ഹരികുട്ടന്റെ പണ്ട് മുതലേഉള്ള ഹോബിസ് ആണ് ഇത് ഒക്കെ…. എല്ലാം അവൻ നന്നായി പരിപാലിക്കും….അവന്റെ കുഞ്ഞുംനാളിൽ ഞങ്ങൾക്ക് ഒക്കെ അതിശയം ആയിരുന്നു ഇവന്റെ ഈ ചെടികളോടും പൂക്കളോടുo ഒക്കെ ഉള്ള സ്നേഹം കാണുമ്പോൾ…
അവർ ഗൗരിയുടെ നേർക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു.
പെട്ടന്ന് അവർ അവളുടെ കൺപോള അല്പം താഴ്ത്തി നോക്കി..
“മോളേ… ബ്ലഡ് കുറവാണല്ലോ… നീ നന്നായി ഫുഡ് കഴിക്കണം കെട്ടോ.. ക്ഷീണം ഉണ്ട് മോൾക്ക് ഇപ്പോളും…”
“ആം.. കഴിച്ചോളാം അപ്പച്ചി…”
“ആഹ്… അത്രക്ക് കുറവൊന്നും വരില്ല… സ്വന്തം ഭർത്താവിന്റെ ബ്ലഡ് അല്ലെ ഈ ശരീരത്തിലും ഓടുന്നത്….”ലേഖ ചിരിച്ചു…
ഗൗരി മനസിലാകാത്ത മട്ടിൽ അവരെ നോക്കി..
അപ്പോളാണ് ഹരി അവിടേക്ക് വന്നത്..
“ആഹ്.. എന്താ മോനെ പെട്ടന്ന്…. അച്ഛനും വന്നോ…”
“ഇല്ല അപ്പച്ചി…എനിക്ക് അത്യാവശ്യം ആയിട്ട് ബാംഗ്ലൂർ വരെ പോകണം… അതുകൊണ്ട് ആണ് ഞാൻ വേഗം തിരിച്ചു വന്നത്…”
ഗൗരിയുടെ മുഖം വാടി..
“അയ്യോ… മോൾക്ക് അപ്പോൾ യാത്ര ചെയ്യാൻ പറ്റില്ലാലോ…”
“ഹേയ്.. ഗൗരി വരുന്നില്ല… ഞാൻ തനിച്ചു ആണ് പോകുന്നത്… ഈ അവസ്ഥ യിൽ ഗൗരി വന്നാൽ ശരി ആകില്ല…”
“ശോ… അത് കഷ്ടം ആയല്ലോ..”
“ഞാൻ പെട്ടന്ന് വരും അപ്പച്ചി….ഏറിയാൽ ഒരാഴ്ച… അത്രയും ഒള്ളൂ…”
“ആഹ്…ഓക്കേ ഓക്കേ… ഞാൻ നിന്റെ കാര്യം ഗൗരി മോളോട് പറയുക ആയിരുന്നു… പ്ലസ് ടു നു പഠിക്കുമ്പോൾ അല്ലെ മോനെ ആ സംഭവം…”
“ഓഹ് ഈ അപ്പച്ചിടെ കാര്യം… അതൊക്ക വിട്…”
അവൻ ഒരു ട്രാവലിങ് ബാഗ് എടുത്തു ബെഡിൽ വെച്ചു..
“എന്റെ ഗൗരി മോളേ… അന്ന് ഇവന്റെ പരവേശം കാണാമായിരുന്നു…. മോളെയും കൈയിൽ എടുത്തു കൊണ്ട് ഓടി വരിക ആണ് ഞാൻ നോക്കിയപ്പോൾ… എന്താണ് എന്ന് ചോദിച്ചപ്പോൾ പറഞ്ഞു ഏതോ വണ്ടി വന്നു തട്ടിയത് ആണെന്ന്… അപ്പച്ചി വേഗം രക്ഷിക്കൂ എന്നു പറഞ്ഞു ഇവൻ കരയുക ആയിരുന്നു…. ബ്ലഡ് ലോസ് ഉണ്ടായിരുന്നു…അത്യാവശ്യം ആയിട്ട് ബ്ലഡ് വേണം… എ പോസിറ്റീവ് എന്ന് കേട്ടതും ഉടനെ തന്നെ ഇവൻ ഇവന്റെ ബ്ലഡ് കൊടുക്കാനായി ഓടി…
എന്തൊക്കെ ബഹളം ആയിരുന്നു ഈ ചെക്കൻ…. ”
ലേഖ പറഞ്ഞത് കേട്ട് ഞെട്ടി നിൽക്കുക ആണ് ഗൗരി.
അവളും പഴയ ഓർമകളിലേക്ക് മുങ്ങാം കുഴി ഇട്ടുപോയി..
കാരണം അവൾ ഇത്രയും നാൾ കാണാൻ ആഗ്രഹിച്ച മുഖത്തിന്റെ ഉടമ തന്റെ ഭർത്താവ് ആന്നെന്നു അവൾ അപ്പോൾ ആണ് തിരിച്ചറിഞ്ഞത്..
പ്ലസ് ടു നു പഠിക്കുമ്പോൾ ആണ് ആ ആക്‌സിഡന്റ് നടന്നത്.
ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയതും ഏതോ ഒരു ചെറുപ്പക്കാരൻ ആണ് ജീവൻ രക്ഷിക്കാനായി പാട് പെട്ടു ഓടിയത് എന്നും അയാളുടെ ബ്ലഡ് തന്നു എന്നും ഒക്കെ പിന്നീടു ആണ് താൻ അറിഞ്ഞത്….
അന്ന് മുതൽ താൻ ആഗ്രഹിച്ചിരുന്നു തന്നെ രക്ഷിച്ച ആളെ ഒരിക്കൽ എങ്കിലും ഒരു തവണ എങ്കിലും ഒന്ന് കണ്ടു നന്ദി പറയണം എന്ന്…
പക്ഷെ അത് ഹരി ആണെന്ന് സ്വപ്നത്തിൽ പോലും കരുതി ഇല്ല..
രമണൻ ചേട്ടന്റെ മകൻ ദീപക്ക് ആണ് എന്നു ആരൊക്കെയോ പറഞ്ഞു. അതിൻ പ്രകാരം അച്ചൻ ദീപക്കിന്റെ വിട്ടിൽ ചെന്നു.. അപ്പോൾ ദീപക്ക് പറഞ്ഞു വേറെ കുറച്ചു ആളുകൾ കൂടി ഉണ്ടായിരുന്നു എന്ന്..
പിന്നീട് ഒന്നും തിരക്കാനായി പോയില്ല…
പലപ്പോഴും താൻ പ്രാർത്ഥിച്ചിരുന്നു.. ഈശ്വരാ തന്നെ രക്ഷിച്ച ആൾക്ക് ഒരു ആപത്തും വരുത്തരുതേ എന്ന്… അത്… അത് ഹരി ആയിരുന്നോ… ഈശ്വരാ ഇനിയും പരീക്ഷിച്ചു മതിയായില്ലേ….
“ഗൗരി മോളേ… എന്റെ ഫോൺ താഴെ ആണ്.. ചെല്ലട്ടെ കേട്ടോ.. ആരെങ്കിലും വിളിച്ചാൽ അറിയില്ല കുട്ടി…”
ലേഖ ഇറങ്ങി പോയി.
ഹരി അപ്പോളേക്കും ബാഗ് ഒക്കെ പാക്ക് ചയ്തു..
“ഹരി….”..
“എന്താ ഗൗരി ”
“അല്ല അത് പിന്നെ…..”
എന്താ ഗൗരി എന്താണെങ്കിലും പറയൂ….
അത് ഹരി കഴിഞ്ഞദിവസം ബാങ്ക് കോച്ചിങ്ങിന്റെ കാര്യം പറഞ്ഞിരുന്നുല്ലോ… അവിടെ എന്നുമുതലാണ് ക്ലാസ്സ് തുടങ്ങുന്നത്.. ഞാൻ കോച്ചിങ്ങിന് ചേരാൻ തീരുമാനിച്ചു.
എടോ അത് പിന്നെ.. ഇവിടെ അത് കണ്ടിന്യൂ ചെയ്യണോ… കൊല്ലത്തേക്ക് പോകുന്നത് അല്ലേ നല്ലത് അവിടെത്തന്നെ ഫ്രണ്ട് ഉണ്ടല്ലോ….
അവിടെ എന്റെ ഫ്രണ്ട് ഉണ്ടെന്നും കരുതി എന്താണ്. എന്റെ ഭർത്താവ് വീട്ടുകാരും ഇവിടെയല്ലേ ഉള്ളത്.. അല്പം ദേഷ്യത്തോടെ ഗൗരി അവനെ നോക്കി…
ഹരി മനസ്സിലാകാത്ത മട്ടിൽ അവളെ നോക്കി നിന്നു.
എന്താ ഇങ്ങനെ തുറിച്ചു നോക്കുന്നത്.. ഞാൻ പറഞ്ഞത് ശരിയല്ലേ….
അതല്ല ഗൗരി…താൻ അഭിയുടെ ഒപ്പം ആണ് ഇനി ജീവിക്കേണ്ടത്… ഇനി ഇവിടെ നിൽക്കും തോറും അത് തന്റെ ഫ്യൂച്ചറിൽ പ്രോബ്ലം ആയി മാറും. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.
എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ്. തൽക്കാലം ഞാൻ ഇവിടെ ബാങ്ക് കോച്ചിങ്ങിന് ചേരാൻ തീരുമാനിച്ചിരിക്കുകയാണ്..
അത് നടക്കില്ല ഗൗരി…
അതെന്താ…
അത് വേണ്ട…. താൻ തന്റെ വീട്ടിലേക്ക് പൊയ്ക്കോളൂ.. ഇവിടെ ഇനി നിൽക്കണ്ട…
ഹരി….
അതേടോ… ഇപ്പോൾ തന്നെ കണ്ടില്ലേ… എല്ലാവരും എന്തൊരു സ്നേഹം ആണ് തന്നോട്… ഇനി ദിവസങ്ങൾ പിന്നിടുo തോറും താൻ പോകാൻ ലേറ്റ് ആയാൽ അത് ശരി ആവില്ല… പിന്നെ അത് എല്ലാവർക്കും ഒരുപാട് സങ്കടം ആവും..
ഹരി… ഞാൻ….
എന്താടോ….
അത് പിന്നെ.. ഹരി…ഞാൻ എവിടേയ്ക്കും പോകുന്നില്ല.. ഞാൻ ഇവിടെ നിന്നോളം….എനിക്ക് ഹരി മാത്രം മതി എന്റെ ജീവിതത്തിൽ എന്ന് അവനോട് വിളിച്ചു പറയാൻ അവളുടെ ഉള്ളം വെമ്പി..
എടൊ… താൻ നാളെ വീട്ടിലേക്ക് പൊയ്ക്കോ… ഞാൻ പോയിട്ട് വരുമ്പോൾ ഇവിടെ പറഞ്ഞോളാം…. കാര്യങ്ങൾ ഒക്കെ….
.. അവൻ ബാഗിലെക്ക് എല്ലാം പാക്ക് ചെയ്തിട്ട് സിബ്ബ് വലിച്ചു ഇട്ടു
ഹരി…… ഹരി വന്നിട്ട് ഞാൻ പോയ്കോളാം… അതുവരെ ഇവിടെ നിൽക്കാൻ എന്നെ ഒന്ന് സമ്മതിക്കണം….
ഗൗരി.. എനിക്ക് അങ്ങനെ സമ്മതക്കുറവ് ഉണ്ടായിട്ടല്ല…. തന്റെ മനസിലും അവൻ അല്ലെ… താൻ എത്ര മാത്രം അവനെ സ്നേഹിക്കുന്നു എന്ന് അറിഞ്ഞവൻ ആണ് ഞാൻ.. അതുകൊണ്ട് എത്രയും പെട്ടന്ന്…..
അവനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൾ ഹരിയുടെ വായ അവളുടെ കൈ കൊണ്ട് മൂടി…
ഹരി പെട്ടന്ന് വല്ലാതെ ആയിരുന്നു..
“ഹരി… ഇപ്പോൾ ഇത് ഒന്നും പറയണ്ട… ഹരി പോയിട്ട് വരൂ… എന്നിട്ട് നമ്മൾക്ക് ബാക്കി തീരുമാനിക്കാം..”അവൾ തന്റെ കൈ പിൻവലിച്ചു കൊണ്ട് പറഞ്ഞു.
.
ഒരു വേള ഇരുമിഴികളും ഇടഞ്ഞു…
പെട്ടന്ന് എന്തോ ഓർത്തത് പോലെ അവൻ മിഴികൾ പിൻവലിച്ചു..
“ഗൗരി ഒറ്റയ്ക്ക് കിടക്കൻ പേടി ഉണ്ടെങ്കിൽ മുത്തശ്ശിടെ ഒപ്പം പോയി കിടന്നോളു കേട്ടോ .”
അവൻ പറഞ്ഞു.
അവൻ ബാഗ് എടുത്തു കൊണ്ട് ഇറങ്ങാൻ തുടങ്ങി
..
പെട്ടന്ന് ഗൗരി അവന്റെ കൈയിൽ പിടിച്ചു..
എന്താ ഗൗരി…
പോയിട്ട് പെട്ടന്ന് വരില്ലേ ഹരി…
എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു…
അവൾ അപ്പോളേക്കും കരഞ്ഞു പോയി..
“ഞാൻ വന്നോളാം.. താൻ വിഷമിക്കരുത്… അവനെ വിളിച്ചു സംസാരിച്ചാൽ മതി… ഒന്ന് relax ആകട്ടെ…”
“വേണ്ട…
ഹരി വേഗം വന്നാൽ മതി…”
അവൾ കണ്ണുനീർ തുടച്ചു…
“ഞാൻ വേഗം വരാടോ… പോട്ടെ…”
അവൻ ഡോറിന്റെ അടുത്തേക്ക് പോകാനായി ഭാവിച്ചതും പെട്ടന്ന് ഗൗരി അവന്റെ രണ്ടു കാലിലും കെട്ടി പിടിച്ചു.
“ഗൗരി.. എന്താണ് ഈ കാണിക്കുന്നത്…”അവൻ ബാഗ് തറയിൽ വെച്ചിട്ട് അവളെ പിടിച്ചു എഴുനേൽപ്പിച്ചു.
“ലേഖ അപ്പച്ചി പറഞ്ഞപ്പോൾ ആണ് ഞാൻ കാര്യങ്ങൾ ഒക്കെ അറിഞ്ഞത്… എന്നോട് ഒരിക്കൽ പോലും ഹരി ഒന്ന് സൂചിപ്പിച്ചില്ല… അതുകൊണ്ട് അല്ലെ….. ഞാൻ……..ഒരുപാട് നന്ദി ഉണ്ട്…….. എത്ര പറഞ്ഞാലും മതിയാവില്ല… ”
അതും പറഞ്ഞു കൊണ്ട് അവൾ മുറി വിട്ടു ഇറങ്ങി…
പിന്നാലെ അവനും..
തുടരും