ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി ഇന്ന് മാധ്യമങ്ങള്‍ ഒരു പൂരം കണക്കെ ആഘോഷിക്കുകയാണ്. ശരിക്കും പറഞ്ഞാല്‍ മാധ്യമങ്ങള്‍ക്ക് ചാകരയാണ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് മുന്നോടിയായി മാധ്യമങ്ങളില്‍ ചില താരങ്ങള്‍ നടത്തിയ ആരോപണങ്ങളെ തുടര്‍ന്നാണ് ചലച്ചിത്ര മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഹേമ കമ്മറ്റി മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ് ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ഒട്ടേറെ പ്രതിസന്ധികള്‍ക്ക് കമ്മിറ്റിയുടെ നിര്‍ദ്ദേശം പ്രയോജനകരമാകും. സിനിമയുടെ പാരമ്പര്യ വഴികളിലേക്ക് വെളിച്ചം വീശും. കാലങ്ങളായി തുടര്‍ന്ന് വന്ന ചില മാമൂലുകളും പിഴുതെറിയപ്പെടും. ആരോപണ വിധേയരായവര്‍ തെറ്റുകാരെങ്കില്‍ ശിക്ഷിക്കപ്പെടണം. രാജ്യത്തെ നീതിന്യായ വ്യവസ്ഥ അനുശാസിക്കുന്ന ശിക്ഷയും അവര്‍ക്ക് ലഭിക്കണം. ചലച്ചിത്ര മേഖലയിലെ ചില വ്യക്തികളുടെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും ഏറ്റ കനത്ത പ്രഹരം തന്നെയാണ് ഹേമ കമ്മറ്റി.
മാധ്യമങ്ങള്‍ അന്വേഷണാത്മത വാര്‍ത്താധിഷ്ഠിത പരിപാടികളിലൂടെ ചലച്ചിത്ര മേഖലയിലെ പുഴുക്കുത്തുകള്‍ പുറത്തുകൊണ്ടുവരുന്നുണ്ട്. ഹേമ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സാഹചര്യങ്ങളും ഒരുക്കുന്നുണ്ട്. അതിനെല്ലാം മാധ്യമങ്ങളോട് നന്ദി പറയാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. പക്ഷേ സിനിമാമേഖലയെ ഒന്നടങ്കം ആക്രമിക്കുന്ന മാധ്യമരീതി ഒരു തരത്തിലും അംഗീകരിക്കാന്‍ പാടില്ല. മാധ്യമ എത്തിക്സിനു വിരുദ്ധമായി സിനിമാക്കാരെ കല്ലെറിയുന്നതും ശരിയല്ല. സിനിമയില്‍ മാത്രമുള്ള കാര്യമല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്. സമൂഹത്തിന്‍റെ സമസ്ത മേഖലയിലും ഹേമ കമ്മറ്റി കണ്ടെത്തിയിട്ടുള്ള അതേ അനീതി നിലനില്‍ക്കുന്നുണ്ട്. മാധ്യമരംഗത്തും ഒരു ശുദ്ധീകരണം അനിവാര്യമാണ്.
ചാനലുകളില്‍ ഗര്‍ജ്ജിക്കുന്ന പല സിംഹങ്ങളുടെയും പിന്നില്‍ എത്രയോ കഥകള്‍ നാം കേട്ടുകഴിഞ്ഞു. രാഷ്ട്രീയരംത്തും ഇതെല്ലാം തുര്‍ക്കഥയാണ്. സാമൂഹ്യം, ആരോഗ്യം, ഉന്നത ഉദ്യോഗസ്ഥര്‍ ആ മേഖലകളിലെല്ലാം സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും പീഢനങ്ങള്‍ക്ക് വിധേയരാണെന്നും ഒട്ടേറെ സംഭവങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.കേരളത്തിലെ നഗരങ്ങളിലെ സ്വകാര്യസ്ഥാപനങ്ങള്‍ പൊതു ഇടങ്ങള്‍ ഹോട്ടലുകള്‍ വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലെടുക്കാന്‍ വരുന്ന സ്ത്രീകളടക്കം പലരും പല തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയരാണ്. ഉപജീവനമാര്‍ഗം ദൈനംദിന തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കിടയില്‍ ഇതേ അവസ്ഥ നിലനില്‍ക്കുകയാണ്. കേരളത്തിന്‍റെ സാംസ്ക്കാരിക മുഖത്തിന് ഒട്ടും ചേരാത്ത അനീതിയാണ് ഇപ്പോള്‍ ഈ മേഖലയിലും നടക്കുന്നത്. എന്നാല്‍ ചലച്ചിത്ര മേഖലയെ മാത്രം ആക്രമിക്കുന്ന മാധ്യമരീതിക്ക് കടിഞ്ഞാണിട്ടേ തീരൂ.
പതിനായിരങ്ങള്‍ തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന മേഖല തന്നെയാണ് സിനിമ. ആ ഒരു വ്യവസായത്തെ തകര്‍ക്കാന്‍ പാടില്ല. യാതൊരു അടിസ്ഥാനവുമില്ലാതെ വാര്‍ത്തകള്‍ ചമച്ചുവിടുന്നത് എന്ത് അനീതിയാണ്. മാധ്യമരംഗത്ത് എത്രയും വേഗം ഒരു ശുദ്ധികലശം നടത്തിയേ തീരൂ. പാവപ്പെട്ട സിനിമാപ്രവര്‍ത്തകരെയോര്‍ത്ത് മാധ്യമങ്ങള്‍ മലര്‍ന്നുകിടന്നു തുപ്പുന്ന രീതി കുറച്ചാല്‍ അതൊരു മനുഷ്യത്വപരമായ പ്രവൃത്തിയാകുമെന്നതില്‍ യാതൊരു സംശയവുമില്ല.