Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘നേരോടെ നിര്‍ഭയം’ ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്; 24 ന്യൂസും റിപ്പോര്‍ട്ടറും തുടര്‍ സ്ഥാനങ്ങളില്‍, മാറിമറിയുന്ന ചാനല്‍ യുദ്ധം പുതിയ തലത്തിലേക്കോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 5, 2024, 02:57 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളം വാര്‍ത്ത ചാനല്‍ റേറ്റിങ്ങ് സംവിധാനമായ ബാര്‍ക് റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനത്തേക്ക് തിരികെ കയറി ഏഷ്യാനെറ്റ് ന്യൂസ്. കഴിഞ്ഞ നാലാഴ്ച ഒന്നാം സ്ഥാനത്ത് നിന്ന 24 ന്യൂസിനെ താഴോട്ടിറക്കിയാണ്  ഒന്നാം സ്ഥാനത്തേക്കുള്ള ഏഷ്യാനെറ്റിന്റെ കുതിപ്പ്. ബാര്‍ക് റേറ്റിങ്ങിലെ 35-ാം ആഴ്ചയില്‍ ഏഷ്യാനെറ്റിന് ലഭിച്ചത് 109 പോയിന്റാണ്. രണ്ടാം സ്ഥാനത്തുള്ള 24 ന്യൂസ് 101 പോയിന്റിലേക്ക് താഴ്ന്നു. മൂന്നാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിന് 93 പോയിന്റാണ് ലഭിച്ചത്. 53 പോയിന്റുള്ള മനോരമ ന്യൂസും, 41 പോയിന്റുള്ള മാതൃഭൂമി ന്യൂസും നാലും അഞ്ചും സ്ഥാനത്താണ്. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ 21 പോയിന്റോടെ ജനം ടിവി, 19 പോയിന്റോടെ കൈരളി ന്യൂസ്, 17 പോയിന്റോടെ ന്യൂസ് 18, 13 പോയിന്റോടെ മീഡിയാ വണും റേറ്റിങ്ങില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഷിരൂരിലെ മണ്ണിടിച്ചിലും അര്‍ജുന്റെ തിരോധാനം ഉള്‍പ്പടെയുള്ള വാര്‍ത്തകള്‍ക്കു ശേഷമാണ് ന്യൂസ് ചാനല്‍ രംഗത്ത് മാറ്റങ്ങള്‍ പ്രതിഫലിച്ചു തുടങ്ങിയത്. ലൈവത്തോണുമായി പുതു തലമുറ ചാനലുകള്‍ കളം പിടിച്ചപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന് ്കഷീണം സംഭവിച്ചു തുടങ്ങിയിരുന്നു. പിന്നീട് വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം വന്നതോടെ ഗ്രൗണ്ട് സീറോ റിപ്പോര്‍ട്ടിങ് ഉള്‍പ്പട്ട ലൈവ് ന്യൂസിന് കൂടുതല്‍ പ്രസക്തിയുണ്ടാകുകയും ജനം അത്തരം വാര്‍ത്തകള്‍ നല്‍കുന്ന ചാനലിലേക്ക് മാറാന്‍ തുടങ്ങി. ഇവന്റ് സ്വഭാവമുള്ള അത്തരം വാര്‍ത്തകള്‍ക്ക് വലിയ ആയുസുണ്ടാകില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ നാലാഴ്ചയായി മുന്നില്‍ നിന്ന 24 ന്യൂസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ അടങ്ങുന്ന വാര്‍ത്തകളില്‍ പിന്നോക്കം പോയതിന്റെ സൂചനയാണ് ഒന്നാം സ്ഥാനത്തു നിന്നുള്ള പടിയിറക്കം. ഹേമ കമ്മറ്റിയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ കുറച്ചുക്കൂടി വിശ്വാസ്യതയോടെ കൃത്യമായ ന്യൂസ് ആങ്കിളില്‍ നിന്നും വസ്തുകള്‍ നല്‍കിയതോടെ പ്രേക്ഷകര്‍ വീണ്ടും ഏഷ്യാനെറ്റ് ന്യൂസിലേക്ക് ചേക്കേറി. ഇവന്റ് ന്യുസുകളിലൂടെ ഉണ്ടായ താത്ക്കാലിക കുതിപ്പാണെന്നും, അവയെല്ലാം അവസാനിച്ചപ്പോള്‍ ഏഷ്യാനെറ്റ് തന്നെ തിരികെ എത്തിയതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ 35-ാം ആഴ്ചയില്‍ ചാനല്‍ വ്യൂവേഴ്‌സിന്റെ എണ്ണത്തില്‍ വളരെ കുറവു വന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 34-ാം ആഴ്ചയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന 24 ന്യൂസിന്റെ റേറ്റിങ് പോയിന്റ് 132.7 ആയിരുന്നു, 132.2 പോയിന്റായിരുന്നു രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഏഷ്യാനെറ്റിന്. 35-ാം ആഴ്ചയിലെ റേറ്റിങ് ഒറ്റയടിക്ക് 109 പോയിന്റിലേക്ക് കൂപ്പ്കുത്തി. രണ്ടാം സ്ഥാനത്തുള്ള 24 ന് 101 പോയിന്റും. വാര്‍ത്തകള്‍ കാണാന്‍ പ്രേക്ഷകര്‍ ടിവിയെ ആശ്രയിക്കുന്നത് കുറഞ്ഞുവരുന്നതിന്റെ സൂചനയാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വാര്‍ത്തകള്‍ നിറഞ്ഞു നിന്ന കഴിഞ്ഞയാഴ്ച പ്രേക്ഷകര്‍ കൂടുതലും സോഷ്യല്‍ മീഡിയയെ ആശ്രയിച്ചുവെന്നാണ് കരുതാന്‍. യൂട്യൂബിലേക്ക് കൂടുതല്‍ കാഴ്ചക്കാര്‍ പോയതായും, വാര്‍ത്തകള്‍ പ്രൈവറ്റ് സ്‌പേയ്‌സിലേക്ക് ഒതുക്കപ്പെട്ടുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Content Highlights; Asianet News has returned to the first position in the BARC Report

ReadAlso:

പിണറായി വിജയൻറെ അറസ്റ്റ്: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹ്മാനെതിരെ വിജിലൻസ് അന്വേഷണം, ഗവർണറുടെ അനുമതി തേടാൻ സർക്കാർ

മാസപ്പടി-ഹവാല ആരോപണം; പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുക്കും, ഹൈക്കോടതി ഉത്തരവ് അനുസരിച്ച് എഫ്ഐആര്‍ ഇടും

സി.എം.ആർ.എൽ-എക്‌സാലോജിക് കേസ്: പിണറായി വിജയനെതിരെ കർശന നിയമനടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

കൊല്ലത്ത് പോലീസ് സേനയിൽ നിന്ന് പുറത്താക്കപ്പെട്ടയാൾ എം.ഡി.എം.എയുമായി എക്സൈസിന്റെ പിടിയിൽ

Tags: HEMA COMMITTEE REPORTMALAYLAM NEWS CHANNELSASIANET NEWSBAARC RATINGSREPORTER TVWAYANAD LANDSLIDE

Latest News

ജന്തർ മന്തർ 2.0 പ്രക്ഷോഭം: ഡൽഹിയിൽ 3,000ത്തിലധികം പേർ കസ്റ്റഡിയിൽ

മോദിയും അമിത് ഷായും ഭീരുക്കൾ; ഭയമാണ് അവരുടെ മുഖമുദ്ര: പോരാട്ടം തുടരുമെന്ന് രാഹുൽ ​ഗാന്ധി | rahul gandhi against modi and amit shah

തടങ്കലിലുള്ള നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന് സോനം വാങ്ചുക്

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

മൂന്നര മണിക്കൂർ പിണറായിയെ വട്ടംകറക്കി ദില്ലി പൊലീസ്, മരുന്നും ഭക്ഷണവും മുടങ്ങി; ഒടുവിൽ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies