മലയാള സിനിമയിലേക്ക് ഒറ്റയ്ക്ക് വന്ന താരമാണ് നിവിൻ പോളി. വിനീത് ശ്രീനിവാസൻ ചിത്രമായ മലർവാടി ആർട്സ് ക്ലബ്ബിലൂടെ അരങ്ങേറ്റം. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാവുകയും യൂത്ത് ഐക്കൺ നിലയിലേക്ക് വളർന്നുവരികയും ചെയ്തു. കരിയറിൽ വലിയ ആരോപണങ്ങൾക്ക് നടുവിലാണ് നിവിൻ പോളി ഇപ്പോൾ നിൽക്കുന്നത്. ബലാൽസംഗ കേസിലെ ആറാം പ്രതിയാണ് അദ്ദേഹം. എന്നാൽ ആരോപണങ്ങളും നിഷേധിച്ചുകൊണ്ട് നിവിൻ രംഗത്ത് വന്നു. മാത്രമല്ല നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. ആരാധകരെല്ലാം നിവിൻ ഒപ്പം ഒറ്റക്കെട്ടായി നിൽക്കുകയാണ്.
14 വർഷം കൊണ്ട് മലയാള സിനിമയിൽ ഒരു ബ്രാൻഡ് മാറാൻ നിവിൻപോളിയ്ക്ക് സാധിച്ചു. കോടി ക്ലബുകള്‍ പലതും നിവിനുമുണ്ട്. സിനിമ ഒരുപാട് ആഗ്രഹിച്ച ശേഷമാണ് നിവിന് ആദ്യ അവസരം ലഭിച്ചത്. എഞ്ചിനീയറാവുമെന്ന് കരുതിയ കരിയറായിരുന്നു നിവിന്റേത്.
ഇന്‍ഫോസിസില്‍ 2006 മുതല്‍ 2008 വരെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു നിവിന്‍ പോളി. എന്നാല്‍ അഭിനയ മോഹം മൂത്തതോടെ താരം ജോലി ഉപേക്ഷിക്കുകയായിരുന്നു. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ വന്ന മലര്‍വാട് ആര്‍ട്‌സ് ക്ലബ് എന്ന പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രമായിരുന്നു നിവിന്റെ ആദ്യ ചിത്രം. പിന്നീട് തട്ടത്തില്‍ മറയത്ത് കൂടി വന്നതോടെ നിവിന്‍ വന്‍ താരമായി മാറുകയായിരുന്നു.
നേരം, വടക്കന്‍ സെല്‍ഫി, പ്രേമം എന്നിവ കൂടി വന്നതോടെ നിവിന്‍ പോളി വമ്പന്‍ താരമായി മാറുകയായിരുന്നു. തുടരെ അഞ്ച് ചിത്രങ്ങളാണ് നിവിന് ബ്ലോക്ബസ്റ്ററുകളായി ലഭിച്ചത്. ആക്ഷന്‍ ഹീറോ ബിജു, ഓംശാന്തി ഓശാന, 1983 എന്നിവയെല്ലാം അതില്‍ വരും. അതേസമയം നിവിന്‍ വലിയ ബ്രാന്‍ഡായി മാറിയതോടെ താരത്തിന്റെ ആസ്തിയും കാര്യമായി തന്നെ ഉയര്‍ന്നിട്ടുണ്ട്.
150 കോടിക്കും 200നും ഇടയിലാണ് താരത്തിന്റെ ആസ്തിയെന്ന് 5ഡയറിന്യൂസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഭിനയം, നിര്‍മാണം, പരസ്യ ചിത്രങ്ങള്‍, എന്നിവയാണ് താരത്തിന് വരുമാനം നല്‍കുന്നത്. വിവാദം വന്നെങ്കിലും അതൊന്നും നിവിന്‍ എന്ന ബ്രാന്‍ഡിനെ ബാധിച്ചിട്ടില്ല. പക്ഷേ നിവിന്റെ സമീപകാല ചിത്രങ്ങളെല്ലാം പരാജയപ്പെടുകയാണ് ചെയ്തത്.
ഒരു ചിത്രത്തിനായി നാല് മുതല്‍ ആറ് കോടി വരെയാണ് നിവിന്‍ പ്രതിഫലമായി വാങ്ങുന്നത്. നേരത്തെ സ്വന്തമായി നിര്‍മാണ കമ്പനിയും താരം രൂപീകരിച്ചിരുന്നു. റിന്ന ജോയിയാണ് നിവിന്റെ ഭാര്യ, ദാവീദ് പോളി, റോസ് തെരേസ നിവിന്‍ പോളി എന്നിങ്ങനെ രണ്ട് കുട്ടികളും താരത്തിനുണ്ട്.
റിന്നയും നിവിന്‍ സഹപാഠികളായിരുന്നു. കേരള സംസ്ഥാന അവാര്‍ഡ്, മൂന്ന് സൗത്ത് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, രണ്ട് കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡുകള്‍, ആറ് സൈമ പുരസ്‌കാരങ്ങള്‍ എന്നിവ നിവിന് മികച്ച പ്രകടനത്തിന്റെ പേരില്‍ ലഭിച്ചിട്ടുണ്ട്.
content highlight: nivin-pauly-have-a-net-worth-between-150-cr-to-200