രുചി വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ ഭക്ഷണപ്പെരുമയുമായി പഴയിടം രുചി ഇനി തലസ്ഥാനത്തും. കേരളത്തിലെ പ്രമുഖ വെജിറ്റേറിയന്‍ ബ്രാന്‍ഡായ പഴയിടം രുചിയുടെ പുതിയ റെസ്റ്റോറന്റ് തിരുവനന്തപുരം നഗരത്തിലെ അട്ടക്കുളങ്ങരയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രമുഖ ചലച്ചിത്രതാരം അനുശ്രീ ഉദ്ഘാടനം നിര്‍വഹിച്ചു. വിഭവ സമൃദ്ധമായ സദ്യയാണ് പഴയിടം രുചിയിലെ പ്രധാന ഐറ്റം, അതിനു പുറമെ 101 തരം ദോശകള്‍, നെയ്യ് റോസ്റ്റ്, കാപ്പി ഉള്‍പ്പടെ വിപുലമായ ഭക്ഷണ ക്രമീകരണമാണ് പഴയിടം രുചി റെസ്റ്റോറന്റില്‍ ഒരുക്കിയിരിക്കുന്നത്. അട്ടക്കുളങ്ങരയില്‍ നിന്നും ശ്രീവരാഹം പോകുന്ന റോഡില്‍ 50 മീറ്റര്‍ മാറി ഇടതു വശത്തായിട്ടാണ് പുതിയ ഹോട്ടല്‍ തുറന്നിരിക്കുന്നത്. രണ്ടു നിലകളിലായി 120 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള റെസ്റ്റോറന്റില്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ വ്യത്യസ്ത മെനു തന്നെ ഒരുക്കിയിട്ടുണ്ട്. പഴയിടം രുചിയില്‍ എത്തുന്ന ഭക്ഷണ പ്രിയര്‍ക്ക് പാചകം അവരുടെ മുന്നില്‍ തന്നെ കാണാന്‍ സാധിക്കുന്ന തരത്തിലുള്ള ഓപ്പണ്‍ കിച്ചണ്‍ രണ്ടു നിലകളിലും ഒരുക്കിയിട്ടുണ്ട്. പഴയിടം രുചിയുടെ മറ്റു റെസ്റ്റോറന്റുകളില്‍ കാണാന്‍ സാധിക്കാത്ത മികച്ച ഡിസൈനാണ് തിരുവനന്തപുരത്തെ ഹോട്ടലിനുള്‍വശം നല്‍കിയിരിക്കുന്നതെന്ന് ഉടമ കൂടിയായ യദു പഴയിടം പറഞ്ഞു.
2021 ഏപ്രില്‍ മാസമാണ് പഴയിടം രുചി എന്ന ബ്രാന്‍ഡില്‍ ഒരു വെജിറ്റേറിയന്‍ റെസ്റ്റോറന്റ് തിരുവല്ലയില്‍ തുടങ്ങുന്നത്. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് രണ്ടാമത്തെ ഔട്ട്‌ലെറ്റ് കഴിഞ്ഞ ഓണം സമയത്ത് തുറന്നു. പിന്നീട് ഗുരുവായൂര്‍ തെക്കേനട, ഇക്കഴിഞ്ഞ ഫെബുവരിയില്‍ ഏറ്റുമാനൂരില്‍ ( ക്ഷേത്രത്തിന് സമീപം ) നമ്മുടെ മൂന്നാമത്തെ റെസ്റ്റോറന്റ് തുറന്നു. പിന്നെ ഈ ഹോട്ടലില്‍ കാമ്യകം റെസിഡന്‍സി എന്ന പേരില്‍ ഇരുപതോളം മുറികള്‍ ഉള്ള ലോഡ്ജിങ് ഫെസിലിറ്റിയും ഇതേ ദിവസം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.