സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തനിക്കൊരു റൊമാന്റിക് പിരീഡ് വന്നിട്ടില്ലെന്ന് മാല പാർവതി. നേരത്തെ തന്നെ പീരിയഡ്സ് ആയതിനാൽ നേരത്തെ പക്വത വന്നെന്നും താരം പറയുന്നു. ശരിക്കും സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തനിക്കൊരു റൊമാന്റിക് പിരീഡ് വന്നിട്ടില്ല. അത്തരം ആകാംഷകളൊന്നും എനിക്കില്ലായിരുന്നു. അക്കാര്യത്തില്‍ തന്റെ ജീവിതം ഭയങ്കര ബോറായി പോയെന്നും മാലാ പാര്‍വതി പറയുന്നു.
അമ്മ ഗൈനക്കോളജിയിലെ വലിയ ഡോക്ടര്‍ ആയിരുന്നെങ്കിലും തനിക്ക് പിരീഡ്‌സ് നേരത്തെ ആയത് കൊണ്ട് ഒന്നും പറഞ്ഞ് തരാന്‍ പറ്റിയിട്ടില്ലെന്നാണ് ദിയ പറയുന്നത്. ചെറുപ്പത്തില്‍ ഞാന്‍ ഗുണ്ടുമണി പോലെയായിരുന്നു ഇരുന്നത്. അതുകൊണ്ട് ഒന്‍പത് വയസുള്ളപ്പോള്‍ ആദ്യമായി പിരീഡ്‌സ് ആയി. അന്ന് മൂന്നാം ക്ലാസില്‍ പഠിക്കുകയാണ്.
ആദ്യമായി ഇത് കണ്ടതോടെ പേടിച്ച് പോയി. കരച്ചിലോട് കരച്ചിലായിരുന്നു. ആ സമയത്ത് അമ്മ എനിക്ക് ഇതുണ്ടാവുന്ന രീതികളെ പറ്റി ക്ലാസ് എടുക്കുകയാണ് ചെയ്തത്. അത് കേട്ടതോടെ ഞാന്‍ ഒന്നൂടി ഉറക്കെ കരയാന്‍ തുടങ്ങി. അങ്ങനെ പിരീഡ്‌സ് ആയെന്ന് പറഞ്ഞ് പത്ത് ദിവസം ലീവ് എടുക്കാനൊന്നും അമ്മ സമ്മതിച്ചില്ല. പിറ്റേന്ന് തന്നെ സ്‌കൂളിലേക്ക് പറഞ്ഞ് വിട്ടു.
പക്ഷേ പാഡ് വെക്കാനൊന്നും അറിയാത്തത് കൊണ്ട് അത് സ്ഥലം മാറി പോയി. ഇതോടെ എന്റെ പാവാട നിറയെ രക്തമായി. മിക്‌സ്ഡ് സ്‌കൂളിലാണ് പഠിക്കുന്നത്. അവിടുന്ന് കൈയ്യിലുണ്ടായിരുന്ന പെട്ടി കൊണ്ട് പാവാട മറച്ച് പിടിച്ചാണ് ഞാന്‍ വീട്ടിലേക്ക് വരുന്നത്. അമ്മയെ കണ്ടതോടെ കരച്ചില്‍ ഒന്നൂടി കൂടി. എന്റെ പാവാട നിറയെ ചോരയായെന്ന് പറഞ്ഞാണ് കരച്ചില്‍.
അമ്മ എന്നെ ചേര്‍ത്ത് നിര്‍ത്തിയിട്ട്, സാരമില്ല. ഇതൊക്കെ സാധാരണമാണെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. പിറ്റേന്നും സ്‌കൂളില്‍ പോകണമെന്ന് പറഞ്ഞ് എന്നെ സ്‌കൂളിലേക്ക് വിട്ടു. അങ്ങനെ ഒന്നും അറിയാത്ത പ്രായത്തിലേ തനിക്ക് പിരീഡ്‌സ് വന്നുവെന്നാണ് മാല പാര്‍വതി പറയുന്നത്. അതേ സമയം കൂട്ടുകാരികള്‍ക്കൊക്കെ ഏഴാം ക്ലാസില്‍ എത്തുമ്പോഴാണ് ഇതുണ്ടാവുന്നത്.
അവരൊക്കെ അത് കൗതുകത്തോടെ നോക്കുമ്പോള്‍ ഞാന്‍ വളരെ എക്‌സ്പീരിയന്‍സായിട്ടുള്ള ആളായി. ഇത് കാരണമുണ്ടായ കുഴപ്പം എന്താണെന്ന് പറഞ്ഞാല്‍ ചെറിയ പ്രായത്തിലെ പക്വത വന്നുവെന്നതാണ്. ഹോര്‍മോണല്‍ വളര്‍ച്ച കാരണം കൂട്ടുകാരികളൊക്കെ വായി നോക്കുമ്പോള്‍ എനിക്കത് നോക്കാന്‍ സാധിച്ചില്ല- മാല പാർവതി പറഞ്ഞു.
അതേ സമയം നടിയുടെ വാക്കുകള്‍ വൈറലായതോടെ അക്കാലത്ത് പാഡ് ഓക്കെ ഉണ്ടായിരുന്നോ എന്ന ചോദ്യവുമായി ചിലര്‍ എത്തിയിരിക്കുകയാണ്. നടി തള്ളിയത് ആയിരിക്കുമെന്നാണ് ചിലര്‍ കരുതിയത്. എന്നാല്‍ വളരെ മികച്ച ഒരു ഗൈനക്കോളജിസ്റ്റിന്റെ മകളാണ് മാല പാര്‍വതി. അന്ന് ടൗണില്‍ താമസിച്ചിരുന്നവര്‍ക്ക് പാഡുകള്‍ ഉപയോഗിച്ചിരുന്നു. ഡോക്ടറുടെ മകളായത് കൊണ്ട് എന്തായാലും ഉണ്ടാവുമെന്നാണ് ആരാധകര്‍ പറയുന്നത്.
ഇതിനൊപ്പം ചിലര്‍ നടിയുടെ അമ്മയും ഡോക്ടറുമായിരുന്ന ലളിതയെ കുറിച്ചും പറയുന്നുണ്ട്. വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള കേസുകള്‍ പോലും കരതലാമലകം പോലെ കൈകാര്യം ചെയ്തിരുന്ന പ്രഗല്‍ഭമതിയായിരുന്നു ഡോ. ലളിത. എന്റെ അനിയന്റെ ഇളയ കുഞ്ഞിനെ ജീവനോടെ കിട്ടാന്‍ കാരണം ഈ ഡോക്ടറാണ്. പിന്നീടാണ് ഈ നടി ഡോക്ടറുടെ മോള്‍ ആണെന്ന് അറിയുന്നതെന്നും ആരാധകര്‍ പറയുന്നു.
content highlight: actress-mala-parvathy-opens-up