ദിവസേന എത്ര ലിറ്റർ വെള്ളമാണ് കുടിക്കേണ്ടത് അത് ഏതൊക്കെ സമയങ്ങളിൽ എടുക്കുന്നതാണ് നല്ലത് എന്നീ കാര്യങ്ങളെ കുറിച്ച് വിശദമായി തിരുവനന്തപുരം എസ്‌കെ ഹോസ്പിറ്റലിൽ നിന്നുള്ള കൺസൾട്ടന്റ് ഡയറ്റീഷ്യൻ ഗ്രീഷ്മ എസ് പറയുന്നത്.
പല വ്യക്തികളും പല തരത്തിലായിരിക്കും വെള്ളം എടുക്കുന്നത്. ശരീരഭാരം അനുസരിച്ചും, അധ്വാനത്തിനനുസരിച്ചും, വ്യായാമത്തിനനുസരിച്ചുമെല്ലാം അത് വ്യത്യാസപ്പെട്ടിരിക്കുന്നു. ഓരോ വ്യക്തിയുടെയും ശരീരഭാരം അനുസരിച്ച്, 30ml / ശരീരഭാരം എന്ന നിലയിൽ വെള്ളമെടുക്കണ്ട രീതി കണക്കുകൂട്ടുന്നു. ഏറ്റവും കുറഞ്ഞത് ഈ കണക്കു പ്രകാരമുള്ള വെള്ളം ഒരു വ്യക്തിയ്ക്ക് വേണ്ടുന്നതാണ്. ഇതിൽ കൂടാതെ വ്യായാമം, കാലാവസ്ഥ, ശാരീരിക അധ്വാനം എന്നിവയ്ക്കനുസരിച്ച് കുടിക്കേണ്ട വെള്ളത്തിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കും.
വെള്ളം ഏതൊക്കെ സമയങ്ങളിൽ എടുക്കുന്നു എന്നതും വളരെ പ്രധാനപ്പെട്ടതാണ്. പലരും ഭക്ഷണത്തിന്റെ കൂടെയും ഭക്ഷണം കഴിഞ്ഞ ഉടനെയും, ഭക്ഷണത്തിന് തൊട്ട് മുൻപായും വെള്ളം കുടിക്കും. പക്ഷെ അത് തെറ്റായ ഒരു രീതിയാണ്. പരമാവധി അരമണിക്കൂർ ഭക്ഷണത്തിനു മുമ്പോ അരമണിക്കൂർ ഭക്ഷണത്തിന് ശേഷമോ വെള്ളം എടുക്കാൻ ശ്രമിക്കുക.
STORY HIGHLIGHT: What happens when you drink too much water SK Hospital