Celebrities

‘ഒരു പ്രമുഖ നടൻ തനിക്ക് നഗ്ന ഫോട്ടോകൾ അയച്ചു തരുമായിരുന്നു’; രഞ്ജിനി ഹരിദാസ്

ഇപ്പോൾ തന്റെ കയ്യിൽ ചിത്രങ്ങൾ ഇല്ല

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയുടെ മുഖമുദ്ര തന്നെ രഞ്ജിനി ഹരിദാസ് ആയിരുന്നു. മലയാളവും ഇംഗ്ലീഷും ഇടകലർത്തിയ ഒരു പ്രത്യേകമായ ശൈലിക്ക് തുടക്കം കുറിച്ച രഞ്ജിനി ഹരിദാസ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. നിരവധി ആരാധകരെ ആയിരുന്നു രഞ്ജിനി സ്വന്തമാക്കിയത്. താരത്തിന്റെ വാർത്തകൾ എല്ലാം വളരെയധികം ഇഷ്ടമായിരുന്നു. ഇപ്പോഴിതാ ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഒരു പ്രമുഖ നടൻ തനിക്ക് നഗ്ന ഫോട്ടോകൾ അയച്ചു തരുമായിരുന്നു എന്നാൽ ഇപ്പോൾ തന്റെ കയ്യിൽ ചിത്രങ്ങൾ ഇല്ല അതുകൊണ്ട് മാത്രം താൻ അയാളുടെ പേര് പറയുന്നില്ല.. തന്റെ കയ്യിൽ തെളിവുണ്ടായിരുന്നു എങ്കിൽ തീർച്ചയായും പേര് പറയുമായിരുന്നു എന്നും രഞ്ജിനി പറയുന്നുണ്ട്. മലയാള സിനിമയിൽ പ്രിവിലേജ്ഡ് അല്ലാത്ത ആളുകൾക്ക് പലപ്പോഴും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ടന്നും എന്നാൽ എന്നോട് ഇങ്ങനെയൊരു കാര്യം പറഞ്ഞാൽ എനിക്ക് അതിന് താല്പര്യം ഇല്ല എന്ന് പറഞ്ഞ് അവിടെ തീർക്കാൻ അറിയാം എന്നുമാണ് രഞ്ജിനി പറയുന്നത്.

അങ്ങനെയല്ലാത്ത ആളുകളാണ് മലയാള സിനിമയിൽ പ്രശ്നങ്ങൾ നേരിടുന്നത്.. പ്രിവിലേജിൽ അല്ലാത്ത ആളുകൾക്ക് സിനിമയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കേണ്ടതായി വരുന്നുണ്ട് എന്ന് രഞ്ജിനി തുറന്ന് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. രഞ്ജിനിയുടെ ഈ ഒരു നിലപാടിന് പലരും പല താരത്തിലുള്ള അഭിപ്രായങ്ങളാണ് പറയുന്നത്.. രഞ്ജിനിയെ പോലെ സ്ട്രോങ്ങ് ആയിട്ട് സംസാരിക്കുകയാണ് വേണ്ടത് എന്ന് പലരും പറയുന്നു.
Story Highlights ; Renjini Haridhas experienced bad approach