ഓണത്തിന് കിച്ചടി ഇല്ലാത്ത സദ്യ ആർക്കും ചിന്തിക്കാൻ പോലും സാധിക്കാത്ത ഒന്നാണ്. ഓണ വിഭവങ്ങൾക്കൊപ്പം ഉള്ള കിച്ചടിക്ക് ഒരു പ്രത്യേക രുചി തന്നെയാണെന്ന് പറയണം. കിച്ചടി നമ്മൾ എങ്ങനെയാണ് രുചികരമായ രീതിയിൽ ഉണ്ടാക്കുന്നത് അത് ബീറ്റ്റൂട്ട് കിച്ചടി ആണെങ്കിൽ രുചി അല്പം കൂടുക തന്നെ ചെയ്യും.. അതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
ചേരുവകള്‍
ബീറ്റ്റൂട്ട് – ചെറിയ കഷ്ണങ്ങളായി മുറിച്ചത്
പച്ച മുളക് – 2 എണ്ണം
തേങ്ങ തിരുകിയത് – അരക്കപ്പ്
ജീരകം – ഒരു ടീ സ്പൂണ്‍
ചെറിയ ഉള്ളി – 2 അല്ലി
തൈര് – ഒരു ചെറിയ കപ്പ്
കടുക് – ഒരു ടി സ്പൂണ്‍
കറിവേപ്പില
വറ്റല്‍മുളക് – 2 എണ്ണം
തയ്യാറാക്കുന്ന വിധം
ബീറ്റ് റൂട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പും ചേര്‍ത്ത് നന്നായി വേകിക്കുക. വേകിച്ച ശേഷം മിക്സിയിലോ അല്ലാതെയോ നന്നായി ഉടച്ചെടുക്കുക. ഇതിനൊപ്പം തേങ്ങയും പച്ചമുളകും ജ ീരകവും ചെറിയ ഉള്ളിയും ചേര്‍ത്ത് അരയ്ക്കുക. ഈ അരപ്പ് വേകിച്ച് വച്ചിരിക്കുന്ന ബിറ്റ് റൂട്ടില്‍ ചേര്‍ത്ത് ഇളക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി വറ്റല്‍ മുളക് ചേര്‍ക്കുക. ശേഷം കടുകും കറിവേപ്പിലയും ചേര്‍ക്കുക. ഇത് അടുപ്പില്‍ നിന്നും വാങ്ങി ചൂടാറിയ ശേഷം തൈര് ചേര്‍ത്ത് കഴിക്കാം.
Story Highlights ; Beetroot Kichadi