കോമഡി മുതല്‍ സീരിയസ് കഥാപാത്രങ്ങള്‍ വരെ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ എന്നും ഒരു സ്ഥാനം പിടിച്ച നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡി രംഗങ്ങള്‍ എല്ലാം ഇന്നത്തെ തലമുറയ്ക്ക് പോലും കാണാപാഠമാണ്. ഇപ്പോള്‍ ഇതാ ജഗദീഷ് തന്റെ പഴയകാല സിനിമ ജീവിത അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ്.
‘ആദ്യകാലത്ത് സിനിമയും അഭിനയവും കൂടി ഞാന്‍ ഒരുമിച്ചാണ് കൊണ്ടുപോയിരുന്നത്. അപ്പോള്‍ ആള്‍ക്കാര്‍ ചോദിച്ചു എന്നോട് ക്ലാസ് എടുക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലേ എന്ന്. ഇങ്ങനെ ഒരു കോമഡി ഇമേജ് അല്ലേ ഉള്ളതെന്ന്. എനിക്കൊരു ബുദ്ധിമുട്ടായിട്ട് തോന്നിയിട്ടില്ല. കാരണം അപ്പുക്കുട്ടന്‍ വേറെയാണ് എന്റെ പേഴ്‌സണല്‍ ലൈഫ് വേറെയാണ് എന്നുള്ളത് വൈകാതെ തന്നെ പ്രേക്ഷകര്‍ക്ക് മനസ്സിലായതാണ്. റിയല്‍ ലൈഫില്‍ ഞാനൊരു അധ്യാപകന്‍ ആണെന്നും ഞാന്‍ അങ്ങനെ തമാശക്കാരനല്ല എന്നും, തമാശ പറയാറുണ്ട്. അപ്പുക്കുട്ടന്‍ ചെയ്തു കഴിഞ്ഞിട്ട് ഞാന്‍ കോളേജില്‍ പഠിപ്പിക്കാന്‍ പോയിട്ടില്ല.’
‘ഓടരുത് അമ്മാവാ ചെയ്യുന്ന സമയത്തായിരുന്നു അതൊക്കെ. ഞാന്‍ ആദ്യം ബാങ്കിലാണ് ജോലി ചെയ്തത്. പിന്നെയാണ് കോളേജില്‍ ജോലി ചെയ്തത്. അതിനുശേഷം ആണ് അഭിനയത്തിലേക്ക് വന്നത്. അപ്പോള്‍ ആളുകള്‍ എല്ലാവരും ചോദിച്ചു, മണ്ടത്തരത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അപ്പുക്കുട്ടന്‍. അപ്പോള്‍ അതൊക്കെ ചെയ്യുമ്പോള്‍ ബുദ്ധിമുട്ടാവില്ലേ എന്ന്. വളരെ രസകരമായിരുന്നു അതൊക്കെ. എന്തുകൊണ്ടാണ് എന്നെ മണ്ടന്‍ ആയിട്ട് തിരഞ്ഞെടുത്തത് എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. പക്ഷേ എനിക്ക് ഇഷ്ടമാണ് അത്. എനിക്ക് അതൊക്കെ അഭിനയിക്കാന്‍ വലിയ ഇഷ്ടമാണ്.’ജഗദീഷ് പറഞ്ഞു.
STORY HIGHLIGHTS: Jagadish about his old films