Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ചരിത്ര വഴികൾ താണ്ടിയൊരു യാത്ര

രാമന്റെ അയനമാണ് രാമായണം. രാമന്റെ യാത്രയാണ് രാമായണം. രാമന്റെ വഴി ഒന്ന് പിന്തുടർന്നാലോ..?

ജീഷ്മ ജോസഫ് by ജീഷ്മ ജോസഫ്
Sep 12, 2024, 12:53 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യാത്ര ചെയ്യുവാൻ ഇഷ്ടപ്പെടാത്ത ആരാണുള്ളത്. പുതുവഴികൾ തേടുന്ന ഒരു മനോഹരമായ യാത്രയെന്നും ഓർമ്മകൾ കൊണ്ട് നിറഞ്ഞതായിരിക്കും. പണ്ടുകാലം തൊട്ട് യാത്രകൾ മനസ്സിനും ആരോഗ്യത്തിനും നല്ലത് തന്നെയായിരുന്നു. സ്ഥിരം പോയി മറന്ന വഴികൾക്ക് ഇനി കുറച്ച് മാറ്റം വരുത്തി ചരിത്രത്തിലൂടെ ഒരു യാത്ര പോകാം.

 

രാമന്റെ അയനമാണ് രാമായണം. രാമന്റെ യാത്രയാണ് രാമായണം. രാമന്റെ വഴി ഒന്ന് പിന്തുടർന്നാലോ..? രാമായണം ഒരു മഹാകാവ്യം മാത്രമാണ് എന്നും അതല്ല യഥാർത്ഥ സംഭവത്തിന്റെ ഐതിഹ്യവത്കൃത കഥയാണ് എന്നെല്ലാമുള്ള വാദങ്ങൾ പലപ്പോഴും ഉയർന്ന് വരാറുണ്ട്. പക്ഷേ ഭാരത ചരിത്രം അന്വേഷിക്കുന്നവർക്ക് വേദ കാലത്തിന് തൊട്ടുപിന്നാലെ എത്തുന്ന ഇതിഹാസ രചനാകാലങ്ങൾ സംബന്ധിച്ച ചില നിർണ്ണായക സൂചനകൾ തരുന്നുണ്ട് രാമായണം. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് രാമന്റെ യാത്രാ പഥം.

 

അൽപ്പം കൂടി വിശദീകരിച്ചാൽ രാമായണം കേവലം ഒരു സാഹിത്യ സൃഷ്ടി എന്നതിലുപരി രാമായണ രചനാകാലത്തെ ഭാരത ഭൂവിഭാഗത്തിന്റെ വളരെ കൃത്യമായ ഒരു ചിത്രം തന്നെ ഇത് വരച്ച് തരുന്നുണ്ട് എന്ന് തന്നെ പറയാനാകും. ഉത്തർപ്രദേശിലെ അയോധ്യയിൽ തുടങ്ങി മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ പ്രദേശ്, കർണ്ണാടകവും തമിഴ്നാടും കടന്ന് ശ്രീലങ്കയിലേക്ക് എത്തുന്ന ഒരു പാത രാമായണം തുറന്നിടുന്നുണ്ട്. അടുത്തിടെയാണ് രാമായണത്തിലെ പ്രധാന സങ്കേതങ്ങളെ കോർത്തിണക്കി കേന്ദ്ര ടൂറിസം മന്ത്രാലയം രാമായണ പരിക്രമണം (Ramayana Circute)എന്ന പേരിൽ ഒരു ആത്മീയ വിനോദ സഞ്ചാര പദ്ധതിക്ക് രൂപം കൊടുത്തത്. ഇന്ത്യയിലെ 15 കേന്ദ്രങ്ങളെ കോർത്തിണക്കിയാണ് രാമായണ പരിക്രമണ പദ്ധതിക്ക് ടൂറിസം വകുപ്പ് രൂപം നൽകിയിരിക്കുന്നത്. ആ 15 കേന്ദ്രങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടവ 9 സങ്കേതങ്ങൾ ആണ്. അവയെ പരിചയപ്പെടാം.

 

1) ജനക്പുരി (നേപ്പാൾ )

ReadAlso:

ട്രെയിന്‍ യാത്രയില്‍ കർശനമായി പാലിക്കേണ്ട നിയമങ്ങൾ; ഇല്ലെങ്കിൽ വലിയ പിഴ | Sabarimala gold theft; N Vasu arrested, bjp leader k surendran reaction

വടക്കിന്റെ വേമ്പനാട്: വലിയപറമ്പ് കായൽ ടൂറിസത്തിന് പുത്തനുണർവ്!

ട്രെയിൻ യാത്രയിൽ ഈ നിയമങ്ങൾ മറക്കരുത്

നാഷണൽ ജിയോഗ്രാഫിക് പറുദീസ:കോസ്റ്റാറിക്കയിലെ ഓസാ പെനിൻസുലയിലേക്ക് ഒരു വന്യയാത്ര

മനോഹരമായ നെൽപ്പാടങ്ങൾ, ശാന്തമായ കടൽത്തീരങ്ങൾ; ബാലി എത്ര സുന്ദരം!

രാമന്റെ യാത്രാപഥം പിന്തുടരുമ്പോൾ സാമാന്യമായി തുടങ്ങേണ്ടത് അയോദ്ധ്യയിൽ നിന്നാണ് എങ്കിലും വടക്ക് നിന്ന് തെക്കോട്ടുള്ള രാമായണത്തിലെ സഞ്ചാര പഥം പരിഗണിച്ചാൽ ഏറ്റവും വടക്കേയറ്റത്ത് ഉള്ള സ്ഥലമാണ് ജനക്പുരി. അയോദ്ധ്യയിൽ നിന്ന് ഏതാണ്ട് 525 കിലോമീറ്റർ എങ്കിലും വടക്ക് ഇന്ന് നേപ്പാളിൽ സ്ഥിതി ചെയ്യുന്ന ജനക്പുരി മിഥില എന്ന പേരിലാണ് രാമായണത്തിൽ പ്രസിദ്ധം. സീതയുടെ ജനന സ്ഥലം.

2) അയോദ്ധ്യ

അയോദ്ധ്യ എന്നും കലുഷിതമായിരുന്നു. പല കാലഘട്ടങ്ങൾ പിന്നിട്ട് ഇന്നത്തെ കാലത്ത് എത്തുമ്പോളും അയോദ്ധ്യയ്ക്ക് മാറ്റമില്ല. ശ്രീരാമന്റെ ജന്മ സ്ഥാനമെന്നതിലുപരി ഇന്ത്യൻ രാഷ്ട്രീയത്തിൽ കൂടി നിർണ്ണായക ഇടമാണ് ഇന്ന് അയോദ്ധ്യ

3) പ്രയാഗ്

ഹൈന്ദവ തീർത്ഥാടന സങ്കേതതങ്ങളിൽ പ്രസിദ്ധമാണ് ഉത്തർപ്രദേശിലെ അലഹബാദ് എന്ന പ്രയാഗ്. അയോദ്ധ്യയിൽ നിന്ന് ഏതാണ്ട് 170 കിലോമീറ്റർ അകലെയുള്ള ഗംഗാ യമുനാ സംഗമ സ്ഥാനമായ ഇവിടം കടന്നാണ് രാമനും സീതയും ലക്ഷ്മണനും വനവാസത്തിന് പോകുന്നത്.

4) ചിത്രകൂടം

ഉത്തർ പ്രദേശിന്റെയും മദ്ധ്യപ്രദേശിന്റെയും അതിർത്തി പങ്കിടുന്ന ചിത്രകൂടം വനവാസ കാലത്തെ ശ്രീരാമന്റെ ആദ്യ സങ്കേതങ്ങളിൽ ഒന്നാണ്. അയോദ്ധ്യയിൽ നിന്ന് ഏതാണ്ട് 275 കിലോമീറ്റർ അകലെയാണ് ചിത്രകൂടം

5) ദണ്ഡകാരണ്യം

ഛത്തിസ്ഗഡ്, ഒറീസ, തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന കൊടുങ്കാടാണ് ദണ്ഡകാരണ്യം. നിലവിൽ ഇന്ത്യയ്ക്കകത്തെ ഏറ്റവും വിസ്താരമേറിയ ഈ വനപ്രദേശം ഇന്ന് വാർത്തകളിൽ നിറയാറുള്ളത് ഇവിടുത്തെ മാവോയിസ്റ്റ് സാന്നിദ്ധ്യത്തിന്റെ പേരിലാണ്

6) പഞ്ചവടി / നാസിക്ക്

അയോദ്ധ്യയിൽ നിന്ന് ഏതാണ്ട് 1300 ഓളം കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന പഞ്ചവടി മഹാരാഷ്ട്രയിലെ നാസിക്കിലാണ് സ്ഥിതി ചെയ്യുന്നത്. ശ്രീരാമന്റെ 14 വർഷം നീണ്ട വനവാസകാലത്തിൽ പതിമൂന്ന് വർഷങ്ങൾ പിന്നിടുന്നത് പഞ്ചവടി വരെയാണ്. ഇവിടുന്ന് അങ്ങോട്ടാണ് രാമായണ കഥയിലെ നിർണ്ണായക സംഭവ വികാസങ്ങൾ എല്ലാം അരങ്ങേറുന്നത്. കഠിനമായ ദണ്ഡകാരണ്യത്തെ മറികടന്ന ശ്രീരാമൻ താരതമ്യേന സ്വച്ഛമായ പഞ്ചവടിയിൽ വാസമുറപ്പിക്കുന്നു. അവിടെ വച്ചാണ് ശൂർപ്പണഘ വിവാഹാഭ്യർത്ഥനയുമായി ശ്രീരാമനെ സമീപിക്കുന്നത്. പിന്നെ അവൾ സീതയെ വധിക്കുവാൻ ഒരുമ്പെന്നതും ലക്ഷമണൻ അവളെ ശിക്ഷിച്ചതും. ശൂർപ്പണഘയുടെ നാസിക(മൂക്ക്) ഛേദിച്ച സ്ഥലം എന്നതിൽ നിന്നാണത്രേ നാസിക്ക് എന്ന പേര് വന്നത്. ഇതേ പഞ്ചവടിയിൽ നിന്നാണ് രാവണൻ സീതയെ തട്ടി കൊണ്ടു പോകുന്നത്.

7) ലെപാക്ഷി

ആന്ധ്രപ്രദേശിലെ ലെപാക്ഷി മറ്റൊരു രാമായണ സങ്കേതമാണ്. പഞ്ചവടിയിൽ നിന്ന് സീതയെ അന്വേഷിച്ച് ദിശയറിയാതെ നടന്ന രാമ ലക്ഷ്മണൻമാർക്ക് രാവണനാണ് സീതയെ തട്ടിക്കൊണ്ട് പോയത് എന്ന് വിവരം ലഭിക്കുന്നത് ഇവിടെ വച്ചാണ്. രാവണനുമായി ഏറ്റുമുട്ടി പരിക്കേറ്റ് മരണാസന്നനായി കിടന്ന ജഡായുവിനെ ശ്രീരാമൻ കണ്ടുമുട്ടിയ ഇടമാണ് ഇത്.

 

8)ഹമ്പി

രാമായണത്തിലെ കിഷ്കിന്ധയാണ് ഹമ്പി. ആയോദ്ധ്യയിൽ നിന്ന് ഏതാണ് 1900 കിലോമീറ്ററോളം ദൂരെ സ്ഥിതി ചെയ്യുന്ന ഇവിടെ രാമായണവുമായി ബന്ധപ്പെട്ട വിലപ്പെട്ട സാംസ്‌കാരികാടയാളങ്ങള്‍ ഇവിടെ സുലഭമാണ്. കര്‍ണാടകത്തിലെ തുംഗഭദ്രാനദിയുടെ തെക്കേക്കരയില്‍ സ്ഥിതിചെയ്യുന്ന പുരാതനനഗരമാണ് ഹംപി. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു പുരാതനമായ ഈ സ്ഥലം. യുനെസ്‌കോയുടെ ലോക പൈതൃകഭൂപടത്തില്‍ 1986 മുതല്‍ക്കു ഇടംപിടിച്ച പുണ്യ നഗരം കൂടിയാണിത്. ഇവിടെയാണ് രാമായണത്തിലെ അരണ്യകാണ്ഡത്തിലെ അവസാനഭാഗം മുതല്‍ കിഷ്‌കിന്ധാകാണ്ഡത്തിലെ പ്രധാന സംഭവങ്ങള്‍ എല്ലാം അരങ്ങേറുന്നത്. ഇവിടെയാണ് സഹോദരനായ ബാലിയെ ഭയന്ന് സുഗ്രീവൻ ഒളിച്ച് താമസിച്ച ഋഷ്യ മൂകാചലം.

 

9) രാമേശ്വരം

അയോദ്ധ്യയിൽ നിന്ന് രണ്ടായിരത്തി എഴുന്നറിലേറെ കിലോമീറ്റർ സഞ്ചരിച്ച് രാമൻ എത്തിച്ചേരുന്ന ഇന്ത്യാ ഉപഭൂഘണ്ഡത്തിന്റെ തെക്കേയറ്റമാണ് രാമേശ്വരം.

 

രാമായണം ഒരു പക്ഷേ ചരിത്രാംശം ഒന്നുമില്ലാത്ത കേവലം ഒരു സാഹിത്യ സൃഷ്ടി തന്നെയായിരിക്കാം. പക്ഷേ അപ്പോൾ ചരിത്ര പഠിതാക്കൾക്ക് മുന്നിൽ രാമായണം തുറന്നിടുന്ന ഒരു പാതയുണ്ട്. സരയൂ നദിക്കരയിൽ ഇരുന്ന് ആദി കാവ്യമെഴുതിയ ആദ്യം ഒരു കാട്ടാളനും പിന്നീട് ഒരു മഹർഷിയും ആയിത്തീർന്ന വാത്മീക്കും, ഉത്തരേന്ത്യൻ ജനതയ്ക്കും വളരെ സുപരിചിതമായ ഒരു പാത. നേപ്പാളിലെ ജനക്പുർ തൊട്ട്, തെക്കേയറ്റത്ത് രാമേശ്വരം വരെ നീണ്ട് കിടക്കുന്ന ഒരു പാത. കേവലം കവി ഭാവനയല്ലാത്ത ഒരു പാതയാണ് അത് എന്ന് ഓരോ സങ്കേതങ്ങളും അടയാളപ്പെടുത്തുന്നുണ്ട്. ഉപഭൂഖണ്ഡത്തിന്റെ തെക്ക് വടക്ക് ദിക്കുകളെ ബന്ധിപ്പിക്കുന്ന ഈ പാത പരാമർശിക്കുന്നത് കൊണ്ട് തന്നെ രാമായണം അന്നത്തെ ഭാരതത്തിന്റെ ചരിത്രത്തിലേക്ക് വളരെ വ്യക്തമായ ഒരു സൂചികയാണ്.

Tags: Anweshnam.comരാമൻtravel storyയാത്രരാമായണംRameshwram temple travel story

Latest News

ഡൽഹി സ്ഫോടനം അബദ്ധത്തിൽ സംഭവിച്ചതാകാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ; തീവ്രത കുറഞ്ഞ സ്ഫോടനമെന്നും നിഗമനം | delhi-blast-under-investigation-not-considered-planned-suicide-bombing

ഡൽഹി സ്ഫോടനത്തിൽ പ്രതി പിന്തുടർന്നത് ചാവേറിന്റെ രീതിയല്ല; ആക്രമണം ആസൂത്രിതമല്ലെന്ന് റിപ്പോർട്ട് | Delhi blast; The accused did not follow the suicide bomber’s method

Stray dog ​​attack at Kannur railway station

തിരുവനന്തപുരം മ്യൂസിയം വളപ്പിലെ തെരുവ് നായ ആക്രമണം; നായയ്ക്ക് പേവിഷബാധ | dog that bit five people tests positive for rabies

ഡല്‍ഹി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു | delhi-govt-announces-compensation-for-blast-victims-rs-10-lakh-for-families-of-deceased

എന്‍ വാസു ജയിലിലേക്ക്; 24 വരെ റിമാന്‍ഡ് ചെയ്തു | n-vasu-to-jail-remanded-till-the-24th

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies