നല്ല അടിപൊളി സാരിയൊക്കെ ഉടുത്ത് പോകുമ്പോൾ മുഖം കരിവാളിച്ചിരുന്നാൽ എന്തായിരിക്കും അവസ്ഥ. ഇത് മാറ്റാൻ വീട്ടിൽ തന്നെ എളുപ്പത്തിൽ ചില പരിഹാര മാർഗങ്ങൾ ചെയ്യാവുന്നതെയുള്ളൂ. അമിതമായി വെയിലേറ്റാണ് ചർമ്മത്തിൽ ഇത്തരത്തിൽ കരിവാളിപ്പുണ്ടാകുന്നത്. മുഖത്തിനും കഴുത്തിനുമൊക്കെ പല നിറമായി പോകുന്നത് ഈ പ്രശ്നം കാരണമാണം. ചർമ്മത്തെ മോയ്ചറൈസ് ചെയ്യാൻ നല്ലതായിരുന്നു മുട്ടയുടെ മഞ്ഞ. വൈറ്റമിൻ എ, ബി 2, ബി 3 എന്നിവയാൽ സമ്പുഷ്ടമായ മുട്ടയുടെ മഞ്ഞക്കരു ചർമ്മത്തിന് നല്ലതാണ്. ഇത് വീക്കം, മുഖക്കുരു പാടുകൾ എന്നിവ കുറയ്ക്കാനും കറുത്ത പാടുകൾ കുറയ്ക്കാനും ഈർപ്പം വർദ്ധിപ്പിക്കാനും ജലനഷ്ടം തടയാനും സഹായിക്കുന്നു. ചർമ്മത്തിന് ജലാംശം നൽകാനും മോയ്ചറൈസ് ചെയ്യാനും ഇത് മികച്ചതാണ്. ചർമ്മത്തിന് വളരെ നല്ലതാണ് മഞ്ഞൾ. ഇതിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ചർമ്മത്തിന് ഏറെ നല്ലതാണ്. ഇതിലെ ആൻ്റി ഇൻഫ്ലമേറ്ററി ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങൾ ചർമ്മത്തിന് തിളക്കം നൽകുന്നു. മുഖക്കുരു മാറ്റാനും സുഷിരങ്ങളെ മാറ്റാനും നല്ലതാണ് മഞ്ഞൾ. ചർമ്മത്തെ മോയ്ചറൈസ് ചെയ്യാനും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ തടയാൻ ഇത് നല്ലതാണ്. ഡാർക് സർക്കിൾസ് മാറ്റാനും ഇത് നല്ലതാണ്. മുട്ടയുടെ മഞ്ഞയും 1 ടേബിൾ സ്പൂൺ ചന്ദനത്തിൻ്റെ പൊടിയും ഒരു നുള്ള മഞ്ഞളും ചേർത്ത് നന്നായി യോജിപ്പിക്കുക.ചർമ്മത്തിലെ ടാൻ മാറ്റാനുള്ള ഏറ്റവും മികച്ച വഴികളിലൊന്നാണ് ചന്ദനത്തിൻ്റെ പൊടി ഉപയോഗിക്കുന്നത്. അതുപോലെ മുഖക്കുരു പ്രശ്നങ്ങൾ മാറ്റാനും ചന്ദനം നല്ലതാണ്. ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഇത്. എല്ലാ ചർമ്മകാർക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തിലെ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ തടയാൻ നല്ലതാണ് ചന്ദനം. ഫ്രീ റാഡിക്കലുകൾ മൂലമുള്ള പ്രശ്നങ്ങളെ മാറ്റാനും നല്ലതാണ്. സൺ ടാൻ മാറ്റാൻ നല്ലതാണ് ഇത്. ആൻ്റി ബാക്ടീരിയൽ ഗുണങ്ങളും ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങളും ഇതിനുണ്ട്. ഇനി ഈ പായ്ക്ക് ടാനുള്ള ഭാഗത്തിടാം. നന്നായി ഉണങ്ങിയ ശേഷം കൈകൊണ്ട് ഉരച്ച് കളയാവുന്നതാണ്. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും സഹായിക്കും. ആഴ്ചയിൽ രണ്ട് ദിവസം ഇത് ഉപയോഗിക്കുന്നത് ചർമ്മത്തിൽ വലിയ മാറ്റങ്ങൾ വരുത്തും.