25 ചതുരശ്രകിലോമീറ്റർ മാത്രമുള്ള ചെറിയ ഒരു വനമാണ്. 320 ഇനം പക്ഷികളുള്ള ഏഷ്യയിലെ പ്രധാന പക്ഷിസങ്കേതം ആണ്. പരന്ന കാട് എന്നാണ് തട്ടേക്കാടിൻ്റെ അർത്ഥം തന്നെ. മാക്കാച്ചി കാടയും, റിപ്ലിമൂങ്ങയും, ചെവിയൻ രാച്ചുകുവുമൊക്കെയാണ് ഇവിടുത്തെ പ്രധാന ആക്രഷ്ണം.നവംബർ മുതൽ മെയ് വരെയാണ് പക്ഷികളെ നിരീക്ഷിക്കാൻ നല്ല മാസങ്ങൾ. രാവിലെ ആറര മുതൽ പത്തു മണി വരേയും 3 മുതൽ 6 വരെയുമാണ് പക്ഷികളെ കാണാൻ അനുയോജ്യമായ സമയം. ഒരാൾക്ക് 220 രൂപ നിരക്കിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് ട്രെക്കിംഗ് ഒരുക്കിയിട്ടുണ്ട് ഒരു ഗ്രൂപ്പിൽ മിനിമം രണ്ടു പേർ മാക്സിമം നാലുപേർ. എൻഡ്രൻസ് ടിക്കറ്റ് ഒരാൾക്ക് 50 രൂപയും ക്യാമറയ്ക്ക് 50 രൂപയും നൽകണം. സന്ദർശകർക്ക് നിശ്ചിത ട്രെയലുകളിലൂടെ പോയി പക്ഷികളെ കാണാവുന്നതാണ് അതിനായി കാടറിയുന്ന ഒരു ഗൈഡ് നമുക്കൊപ്പം ഉണ്ടാവും .
ഗൈഡ് ആവശ്യമില്ലാത്ത ട്രക്കിംഗും തട്ടേക്കാടുണ്ട്. പ്രൈവറ്റ് ഗൈഡ്സിൻ്റെ സഹായവും തേടാവുന്നതാണ് 1500 മുതൽ 2000 വരെയാണ് ഫീസ് (ഹാഫ് ഡേ). ഐബി, വാച്ച് ടവർ, ഡോർമെട്രി, ട്രീ ഹട്ട് തുടങ്ങിയ താമസ സൗകര്യം ഈ വനവകുപ്പിനുണ്ട്. വീഐപികൾ താമസിക്കുന്നിടം ഒഴികെ ടോയ്ലറ്റ് ഫെസിലിറ്റി ബിലോ ആവറേജ് ആണെന്നതാണ് മറ്റൊരു വസ്തുത . ഡോർമെട്രി 220 പെർ ഹെഡ്, വാച്ച് ടവർ, ട്രീ ഹട്ട് 2 പേർക്ക് 2500 എക്സ്ട്രാ വരുന്ന ഒരാൾക്ക് 500 എന്ന നിരക്കിൽ താമസിക്കാവുന്നതാണ് ഇവ രണ്ടും യഥാക്രമം 2 കിലോമീറ്ററും 5 കിലോമീറ്ററും കാടിനുള്ളിലാണ്. ഫോറസ്റ്റിൻ്റെ വാഹനത്തിൽ നിങ്ങളെ അവിടെ എത്തിക്കുകയും തിരികെ കൊണ്ടുവരികയും ചെയ്യും. പ്രൈവറ്റ് ഹോംസ്‌റ്റേകൾ രണ്ട് പേർക്ക് ഭക്ഷണമുൾപ്പെടെ 3500 മുതൽ നാലായിരം രൂപ വരെ ലഭ്യമാണ് വലിയ ഗ്രൂപ്പുകൾക്കുള്ള കോട്ടേജുകളും ത്രീസ്റ്റാർ ഹോട്ടലുകളും ലഭ്യമാണ്.
വേനൽക്കാലമായാൽ പെരിയാറിലൊ ഇടമലയാറിലൊ ബോട്ടിങ്ങ് സൗകര്യവും ആസ്വധിക്കാവുന്നതാണ്. ഈ രണ്ടു പുഴകളും തട്ടേക്കാടിൻ്റെ രണ്ടതിരുകളായി ഒഴുകുന്നു. കൂട്ടിക്കൽ ഭാഗത്ത് പെരിയാറും ഇടമലയാറും കൂടി ചേരുന്നത് മനോഹരമായ കാഴ്ചയാണ്.
ഭൂതത്താൻകെട്ട്, മാമലക്കണ്ടം, ഇഞ്ചത്തൊട്ടി തൂക്കുപാലം തട്ടേക്കാട് ഇവയെല്ലാം ഒരു ദിവസം കൊണ്ട് കണ്ട് തീരാവുന്ന ദൂരത്തിലാണ് ഉള്ളത്. മഴക്കാലത്ത് ഭൂതത്താൻകെട്ട് ഡാം തുറന്നാൽ പുഴയോരത്ത് ധാരാളം പുൽതകിടികൾ രൂപപെടുന്നതാണ് തട്ടേക്കാട് പൊതുവേ ചൂടുകാലാവസ്ഥയാണ് എന്നുള്ളതും ഇടതുർന്ന കാടുകൾ വന്യമൃഗങ്ങളെ കാണുന്നതിന് തടസമാകും എന്നതും ചെറിയൊരു ന്യൂനതയായുണ്ട്. എത്തിചേരാൻ
എറണാകുളത്തു നിന്നും ആലുവ, പെരുമ്പാവൂർ കോതമംഗലം തട്ടേക്കാട്. കോട്ടയത്തുനിന്നും മുവാറ്റുപുഴ, കോതമംഗലം തട്ടേക്കാട്
STORY HIGHLIGHT; thattekkad bird sanctuary