ദിവസം മുഴുവൻ ഊർജ്ജവും നല്ല ഉന്മേഷവും നൽകാൻ സഹായിക്കുന്നതാണ് ബ്രേക്ക് ഫാസ്റ്റ് എന്ന് തന്നെ പറയാം. രാവിലെ എന്താണോ കഴിക്കുന്നത് അത് ആ ദിവസം മുഴുവൻ ഊർജ്ജം നൽകാൻ സഹായിക്കാറുണ്ട്. നല്ല പോഷക ഗുണങ്ങളുള്ള ബ്രേക്ക് ഫാസ്റ്റാണ് കഴിക്കുന്നതെന്ന് ഉറപ്പ് വരുത്താൻ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. ബുദ്ധി വികാസത്തിനും ഹൃദയാരോഗ്യത്തിനും ദഹനത്തിനുമൊക്കെ ഫ്ലാക്സ് സീഡ്സ് വളരെയധികം സഹായിക്കും. വലിയ അളവിൽ പ്രോട്ടീനും ഫൈബറുമൊക്കെ അടങ്ങിയിട്ടുള്ളതാണ് ഫ്ലാക്സ് സീഡ്സ്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദീർഘനേരം വയർ നിറഞ്ഞിരിക്കാൻ സഹായിക്കാറുണ്ട്. സാലഡ്സിനൊപ്പവും അല്ലാതെയുമൊക്കെ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം.
പ്രോട്ടീൻസ്, ഫൈബർ, ആൻ്റി ഓക്സിഡൻ്റുകൾ, വൈറ്റമിൻസ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയെല്ലാം പിസ്തയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദീർഘനേരം വയർ നിറഞ്ഞിരിക്കാനും ഭക്ഷണം കഴിക്കാനുള്ള ആവശ്യമില്ലാത്ത ആസക്തിയെ കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കാറുണ്ട്.
ഒരു കൈ പിടി നിറയെ നട്സും സീഡ്സും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒരു മികച്ച ഓപ്ഷനാണ്. ആൻ്റി ഓക്സിഡൻ്റുകൾ, കൊഴുപ്പുകൾ, പ്രോട്ടീൻസ് എന്നിവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് വളരെ നല്ലതാണ് ഫ്ലാക്സ് സീഡ്സ്. ആൻ്റി ഓക്സിഡൻ്റുകൾ, പ്രോട്ടീൻസ്, ഫൈബർ എന്നിവയെല്ലാം ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കണ്ണിൻ്റെ ആരോഗ്യത്തിനും അതുപോലെ ഹൃദയത്തിനും ഏറെ നല്ലതാണ് പിസ്ത.പ്രോട്ടീൻ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം എന്നിവയെല്ലാം ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓർമ്മശക്തിക്കും അതുപോലെ ഹൃദയത്തിൻ്റെ ആരോഗ്യത്തിനും ഇത് വളരെ മികച്ചതാണ്. ഭാരം കുറവുള്ളവർക്ക് ശരീരഭാരം കൂട്ടാനും ബദാം സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പായത് കൊണ്ട് തന്നെ ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുന്നത് എല്ലാ പ്രായകാർക്കും നല്ലതാണ്.
ദിവസവും 1.5 ഔൺസ് പിസ്ത കഴിക്കുന്നത് ബോഡി മാസ് ഇൻഡക്സ് കുറയ്ക്കാനും അരക്കെട്ടിലെ അമിതവണ്ണം കുറയ്ക്കാനും ഏറെ സഹായിക്കും. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഇത് വളരെ നല്ലതാണ്. എല്ലാവരുടെയും പ്രിയപ്പെട്ട നട്സിലൊന്നാണ് ബദാം. ആരോഗ്യ ഗുണങ്ങളുടെ കലവറ തന്നെയാണ് ബദാമെന്ന് പറയാം.