പണ്ടൊക്കെ എത്ര ആഹാരം കഴിക്കുന്നു എന്ന് മാത്രമായിരുന്നു ആളുകളുടെ ചിന്ത. കഴിക്കുന്ന ആഹാരത്തിന്റെ അളവ് ആയിരുന്നു കൂടുതലും ആളുകൾ ശ്രദ്ധിച്ചിരുന്നത്. എന്നാൽ ഇന്ന് കാലം മാറി. കൂടുതലും ആരോഗ്യത്തിലും അതുപോലെതന്നെ ശരീരത്തിന്റെ ഘടനയിലും ആളുകൾ ശ്രദ്ധിച്ചു തുടങ്ങി. ഇത് കഴിക്കുന്ന ആഹാരത്തിന്റെ അളവിൽ നിന്നും എന്ത് കഴിക്കുന്നു എത്രത്തോളം കഴിക്കുന്നു അതിൽ എന്തൊക്കെ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് എന്നിവയൊക്കെ. ശ്രദ്ധിക്കാൻ തുടങ്ങി. അതിൽനിന്ന് പഠനങ്ങൾ പറയുന്നത് അനുസരിച്ച് ഒരു മനുഷ്യനെ ഏറ്റവും കൂടുതൽ വേണ്ടത് പ്രോട്ടീനുകൾ ആണ്. അപ്പോൾ എന്തൊക്കെ ആഹാരം കഴിച്ചാൽ ആണ് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നത് എന്ന് തിരയാനും അതിനുവേണ്ടി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുവാൻ തുടങ്ങി.
ശരീരത്തിലെ പ്രോട്ടീൻ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്.
പാലുൽപ്പന്നങ്ങൾ: നമ്മുടെ രാജ്യത്ത് പശു, എരുമ, ആട് തുടങ്ങിയ മൃഗങ്ങളിൽ നിന്നുള്ള പാൽ സാധാരണമാണ്. പ്രോബയോട്ടിക്സ് അടങ്ങിയ തൈര്, മോര്, ഗ്രീക്ക് യോഗർട്ട് എന്നിവയും ആരോഗ്യകരമാണ്.
പയർവർഗ്ഗങ്ങളും പരിപ്പും: ബ്ലാക്ക് ഐഡ് പീസ്, കിഡ്‌നി ബീൻസ്, ബ്ലാക്ക് ബീൻസ്, പയർ, ചെറുപയർ, ലിമ ബീൻസ് തുടങ്ങിയവ ഉൾപ്പെട്ട പയർവർഗ്ഗങ്ങളും പരിപ്പും എല്ലാം ആഹാരത്തിൽ ഉൾപ്പെടുത്താം.
മോക്ക് മീറ്റ്സ് അല്ലെങ്കിൽ മാംസത്തിന് പകരമുള്ളവ: സോയ പ്രോട്ടീൻ, ഗോതമ്പ് ഗ്ലൂറ്റൻ എന്നിവയിൽ നിന്ന് നിർമ്മിക്കുന്ന മാംസം പോലുള്ള ഘടനയുള്ള സസ്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ കഴിക്കാം.
വിത്തുകൾ : എള്ള്, ചിയ, ഫ്ളാക്സ് സീഡുകൾ എന്നിവയും സസ്യാഹാര ഭക്ഷണത്തിന് നല്ല പ്രോട്ടീൻ ഉറവിടങ്ങളാണ്.
നട്സ് : നിലക്കടല, പീനട്ട് ബട്ടർ, ബദാം അല്ലെങ്കിൽ ബദാം പൊടി, വാൾനട്ട്, ബ്രസീൽ നട്‌സ്, പിസ്ത, കശുവണ്ടി, പൈൻ നട്ട്സ്, ഹേസൽനട്ട്‌സ് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്ന ചില നട്ട്സുകളാണ്. ഇവ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്.
പയർ: ബീൻസ്, പയർ, കടല എന്നിവ നാരുകളും പ്രോട്ടീനും കൂടുതലുള്ള പയർവർഗ്ഗങ്ങളുടെ ഉദാഹരണങ്ങളാണ്.
കോഴി, താറാവ് മുതലായവ: കോഴിയിറച്ചി, താറാവ്, ടർക്കി എന്നിവയാണ് ഏറ്റവും പ്രചാരമുള്ള പ്രോട്ടീൻ സമ്പന്നമായ ഇറച്ചികൾ. ഇവയുടെ ഇറച്ചിയിൽ 100 ഗ്രാമിന് 20 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
കടൽ വിഭവങ്ങൾ: ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനുകളുടെ നല്ല ഉറവിടമാണ് കടൽ മത്സ്യങ്ങൾ.
ബീഫും പന്നിയിറച്ചിയും: ബീഫ്, പോർക്ക് പോലുള്ള മൃഗ പ്രോട്ടീനുകൾ സമ്പൂർണ്ണ പ്രോട്ടീനുകളാണ്, അതായത് നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പ്രധാന അമിനോ ആസിഡുകളും അവയിൽ ഉൾപ്പെടുന്നു.