ആലപ്പുഴ: ഈ വർഷത്തെ ആറന്മുള ഉത്തൃട്ടാതി ജലോത്സവം ഈ മാസം 18ന് നടക്കും. വള്ളംകളി ജനകീയ മേളയാക്കുന്നതിനായി ജില്ലയുടെ ചുമതലയുള്ള ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ വിപുലമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.
ക്രമസമാധാനപാലനവും സുരക്ഷയും ഉറപ്പാക്കാനായി പൊലീസിന്‍റെ 650 പേര്‍ അടങ്ങുന്ന സംഘത്തെ വിന്യസിക്കും. പള്ളിയോട സേവാ സമിതിയുമായി ചേര്‍ന്ന് ബോട്ട് പെട്രോളിംങ്ങും ശക്തമാക്കും. ജലോത്സവുമായി ബന്ധപ്പെട്ട് അടിയന്തരഘട്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കോഴഞ്ചേരി, തിരുവല്ല തഹസില്‍ദാര്‍മാരെയും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി അടൂര്‍ ആര്‍ഡിഒയെയും ചുമതലപ്പെടുത്തി.