Kerala

ലുലുവിൽ തിരുവോണദിനം അവിസ്മരണീയമാക്കി മുണ്ടക്കെെ ദുരന്തത്തെ അതിജീവിച്ച കുട്ടികൾ

കുട്ടികൾക്ക് അത്താഴവും ​പ്രത്യേക ഗിഫ്റ്റും വിതരണം ചെയ്തു ലുലു

കൊച്ചി : സങ്കടകടൽ താണ്ടിയെത്തിയ കുട്ടികൾക്ക് സന്തോഷത്തിന്റെയും പ്രത്യാശയുടെയും നിമിഷങ്ങൾ സമ്മാനിച്ച് ഇടപ്പള്ളി ലുലുമാൾ ഐഎസ്എൽ

പുതിയ സീസണിൽ താരങ്ങൾക്കൊപ്പം ലൈൻഅപ്പായി ഇറങ്ങി താരങ്ങളായി മാറിയ കുട്ടികൾ, സ്റ്റേഡിയത്തിലെ പരിപാടിക്ക് പിന്നാലെയാണ് ലുലു മാളിലെത്തിയത്. എംഇഎസ് പ്രവർത്തകർക്കൊപ്പം മാളിലെത്തിയ കുട്ടികളെ ലുലു ​ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജിന്റെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു. അവിസ്മരണീയമായ നിമിഷങ്ങളാണ് തുടർന്ന് കുട്ടികൾക്ക് ലുലു സമ്മാനിച്ചത്.

വെള്ളാർമല, മുണ്ടക്കൈ, മേപ്പാടി സ്കൂളുകളിലെ 37 കുട്ടികളാണ് രക്ഷിതാക്കൾക്കൊപ്പം ലുലുവിലെത്തിയത്. സ്പെഷ്യൽ അതിഥികളായി കുട്ടികൾ ലുലു മാളിലെ എല്ലായിടങ്ങളും കണ്ണുനിറയെ കണ്ടു. കേരളത്തിലെ ഏറ്റവും മികച്ച ഇൻഡോർ ​ഗെയിമിങ്ങ് കേന്ദ്രമായ ഫൺടൂറയിലെ അത്ഭുതങ്ങളാണ് പിന്നാലെ കുട്ടികളെ കാത്തിരുന്നത്. അത്യാധുനിക റൈഡുകളിലും ​ഗെയിമിങ്ങ് സെക്ഷനുകളിലും മണിക്കൂറുകളോളം കുട്ടികൾ ആനന്ദകരമാക്കി. രക്ഷിതാക്കൾക്കൊപ്പം ഷോപ്പിങ്ങിലും കുട്ടികൾ ഭാ​ഗമായി. ഷോപ്പിങ്ങിനായ 1500 രൂപ വീതം എംഇഎസ് പ്രവർത്തകർ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നൽകിയിരുന്നു.

കൂടാതെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സ്പെഷ്യൽ ഡിന്നറും ലുലുവിൽ ഒരുക്കിയിരുന്നു. ഇതിന് പുറമെ ഓണസമ്മാനമായി ആകർഷകമായ ​ഗിഫ്റ്റുകളും നൽകിയാണ് കുട്ടികളെ ലുലു യാത്രയാക്കിയത്. രാത്രി 12.30 വരെ കുട്ടികൾ ലുലു മാളിൽ ചെലവഴിച്ചു. വലിയ പ്രതിസന്ധിയിൽ നിന്നും മികച്ച ജീവിതത്തിലേക്കുള്ള യാത്രയ്ക്ക് മുണ്ടക്കൈയിലെ കുട്ടികൾക്ക് കരുത്തുപകരുന്നതാണ് ലുലുവിലെ സന്ദർശനമെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് നന്ദി അറിയിക്കുന്നുവെന്നും എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം സക്കീർ ഹുസൈൻ പറഞ്ഞു. ലുലു മെയിൻ ഏട്രിയത്തിൽ ഒരുക്കിയിരുന്ന കൂറ്റൻ പൂക്കളത്തിന് മുന്നിൽ നിന്ന് ഫോട്ടോയും എ‌ടുത്ത ശേഷമാണ് കുട്ടികൾ വയനാട്ടിലേക്ക് മടങ്ങിയത്.

 

………………………………

 

*ഫോട്ടോ ക്യാപ്ഷൻ* :

 

കൊച്ചി ലുലു മാളിലെത്തിയ വയനാട് മുണ്ടക്കൈയിൽ നിന്നുള്ള കുട്ടികളെ ലുലു ​ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ്സ എൻ.ബി സ്വരാജ് ഉപഹാരങ്ങൾ നൽകി സ്വീകരിക്കുന്നു.

2 . കൊച്ചി ലുലു മാളിലെത്തിയ വയനാട് മുണ്ടക്കൈയിൽ നിന്നുള്ള കുട്ടികൾ മാളിൽ തീർത്ത കൂറ്റൻ പൂക്കളത്തിനു മുന്നിൽ

3. കൊച്ചി ലുലു മാളിലെത്തിയ വയനാട് മുണ്ടക്കൈയിൽ നിന്നുള്ള കുട്ടികൾ