ഗതാഗതമന്ത്രി ഗണേഷ്‌കുമാറിന്റെ ഫേസ്ബുക്കില്‍ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മറ്റൊന്നുമല്ല, KSRTCയുടെ സ്ഥലങ്ങള്‍ സിനിമാ ഷൂട്ടിംഗിന് വാടകയ്ക്കു കൊടുക്കുന്നു എന്നതാണ്. നല്ല തീരുമാനമാണ്. വെറുതേ കിടക്കുന്നതിനേക്കാള്‍ ഭേദം സിനിമാ ഷൂട്ടിംഗ് തന്നെയാണ്. ടിക്കറ്റ് വരുമാനം മാത്രം നോക്കിയിരുന്നാല്‍, നഷ്ടക്കണക്ക് പെരുപ്പിച്ച് പറയാനേ നേരം ഉണ്ടാകൂ. ഇതാണെങ്കില്‍ മന്ത്രി ചെയ്തിരുന്ന പണി കൂടിയാണ് സിനിമാ അഭിനയം. മന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പരസ്യം ഇതാണ്.
കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (KSRTC) ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റൊരു സംരംഭം കൂടി നടപ്പിലാക്കുകയാണ്. കെഎസ്ആര്‍ടിസി-യുടെ ഉടമസ്ഥതയിലുള്ളതും എന്നാല്‍ കോര്‍പ്പറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കാത്ത സ്ഥലങ്ങള്‍ സിനിമ ഷൂട്ടിംഗ് സെറ്റ് നിര്‍മ്മിക്കുവാന്‍ ദിവസവാടക അടിസ്ഥാനത്തില്‍ നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്വന്തമായി ഭൂമിയുള്ള കെഎസ്ആര്‍ടിസിക്ക്, വിവിധ സ്ഥലങ്ങളില്‍ സിനിമാ സെറ്റുകള്‍ക്ക് സ്ഥല സൗകര്യമൊരുക്കാനാകും. നിലവിലെ സാഹചര്യത്തില്‍ ഈഞ്ചക്കല്‍,പാറശ്ശാല, റീജ്യണല്‍ വര്‍ക്ക്‌ഷോപ്പ് മാവേലിക്കര, മൂന്നാര്‍, തേവര, വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍, പൊന്നാനി, റീജ്യണല്‍ വര്‍ക്ക്‌ഷോപ്പ് എടപ്പാള്‍, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ ഷൂട്ടിംഗ് ആവശ്യത്തിനായി സൗകര്യം ലഭ്യമാണ്.
കെഎസ്ആര്‍ടിസിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാത്തതും പൊതുജനസമ്പര്‍ക്കം ഇല്ലാത്തതുമായ സ്ഥലങ്ങളാണ് ഈ ആവശ്യത്തിലേക്കായി കെഎസ്ആര്‍ടിസി പ്രയോജനപ്പെടുത്തുന്നത്. KSRTC-യുടെ നിത്യ സേവനങ്ങള്‍ക്കോ പൊതു ഗതാഗത സേവനങ്ങളോടുള്ള പ്രതിബദ്ധതയിലോ യാതൊരു തരത്തിലുള്ള തടസ്സവും ഉണ്ടാകാതെയാകും പദ്ധതി നടപ്പിലാക്കുക.
സിനിമാ കമ്പനികള്‍ക്കും മറ്റ് ഷൂട്ടിംഗ് ആവശ്യക്കാര്‍ക്കും KSRTC-യുടെ ഈ സേവനം പ്രയോജനപ്പെടുത്താം.ദിവസ വാടക നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് KSRTC യുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0471 2471011 (Ext-232), +91 94959 03813, +91 9995707131
പക്ഷെ, ഒരു സംശയം ഉയരുന്നത്, സിനിമയുടെ എന്ത് ആവശ്യത്തിനാണ് ഈ സ്ഥലം ഉപയോഗിക്കേണ്ടതെന്നാണ്. ഓരോ സിനിമയ്ക്കും അതിന്റെ ആവശ്യത്തിനനുസരിച്ചാണ് സ്ഥലങ്ങളും പശ്ചാത്തലങ്ങളും ഒരുക്കുന്നത്. നാടകം പോലെ ഒരു സ്‌റ്റേജ് കെട്ടി കളിക്കാന്‍ കഴിയുന്നതല്ലല്ലോ സിനിമ. അപ്പോള്‍ KSRTCയുടെ സ്ഥലങ്ങള്‍ എങ്ങനെയാണ് സി.നിമാക്കാര്‍ ഉപയോഗിക്കുക എന്ന ചോദ്യത്തിനു കൂടി അധികൃതര്‍ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. തിയറ്റര്‍ നിര്‍മ്മിക്കുന്നതിനോ, റാമോജി ഫിലിം സിറ്റിപോലെ ഒരു സിറ്റിയൊക്കെ നിര്‍മ്മിക്കുന്നതിനോ അല്ല, സ്ഥലം നല്‍കുന്നത് എന്ന് വ്യക്തമാണ്.
പിന്നെ എങ്ങനെ സിനിമാക്കാര്‍ KSRTCയുടെ സ്ഥലം ഉപയോഗിപ്പെടുത്തും. വെറുമൊരു പരസ്യത്തിനു വേണ്ടിയല്ല, ഗണേഷ്‌കുമാര്‍ മന്ത്രി ഈ പരസ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തതെന്ന് ആര്‍ക്കും മനസ്സിലാകും. KSRTCക്ക് എങ്ങനെയെങ്കിലും വരുമാനം എത്തിക്കുക എന്ന ലക്ഷ്യം മാത്രമാണ് അതിനു പിന്നില്‍. പക്ഷെ, ഇത് അതിനുള്ള മാര്‍ഗമാണോ എന്നതാണ് പ്രശ്‌നം.
CONTENT HIGHLIGHTS;And so it has taken up in cinema too: KSRTC rents out locations for film shooting set purposes