ആവശ്യമുള്ള സാധനങ്ങള്‍
ദോശമാവ് -ഒരു കപ്പ്
മുട്ട -രണ്ട്
സവാള അരിഞ്ഞത് -ഒന്ന്
പച്ചമുളക് -ഒന്ന്
നെയ്യ് -രണ്ട് ടീസ്പൂണ്
ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം
മുട്ട നന്നായി അടിച്ച് സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ക്കുക. മാവ് ഉപയോഗിച്ച് വലിയ ദോശ ചുടുക. അതിനു മീതെ മുട്ട അടിച്ചു വച്ചത് നന്നായി പരത്തി ഒഴിക്കുക. അതിനു മീതെ നെയ്യ് തൂവുക. മുട്ട മിശ്രിതം വെന്തു കഴിയുമ്പോള്‍ തിരിച്ചു ഇട്ട് ചൂടോടെ കഴിക്കാം. ഒരുപാട് മൂപ്പിക്കരുത്. മുട്ട കഴിക്കാത്ത കുട്ടികൾക്ക് ഇങ്ങനെ കൊടുക്കുകയാണെങ്കിൽ പെട്ടെന്ന് പോഷകങ്ങൾ ഒക്കെ ഉള്ളിൽ ചെല്ലും. വേണമെങ്കിൽ ഇതിലേക്ക് കുറച്ച് വെജിറ്റബിൾസ് കൂടി നൽകാവുന്നതാണ്. ചീസോ ബട്ടറോ ചേർത്താൽ രുചി കൂടും. ഏതു പ്രായക്കാർക്കും വളരെയധികം പ്രിയപ്പെട്ട ഒന്നാണ് മുട്ട ദോശ. വ്യത്യസ്തമായ ദോശകൾ ഉണ്ടാക്കുന്ന പല കടകളിലും ഇത് കാണാൻ സാധിക്കും. മുട്ട കഴിക്കാൻ ബുദ്ധിമുട്ടുള്ള ആ കുട്ടികളിലേക്ക് മുട്ട എത്തിക്കുക എന്ന് പറയുന്ന വലിയൊരു പാടാണ്. അതിനുള്ള ഒരു മാർഗം കൂടിയാണ് ഈ ദോശ
Story Highlights ; Mutta Dhosha