Pravasi

അഭിനേതാക്കളെ തേടി കാവ്യനടനം; – kavyanadaanam

മലയാള കവിതാ ലോകത്ത് വിസ്മയം തീർക്കാൻ കവിതകളുടെ ദൃശ്യാവിഷ്കാരത്തിലേക്ക് സ്ത്രീപുരുഷ അഭിനേതാക്കളെ തേടി കാവ്യനടനം. രാജീവ് പിള്ളൈ ആൻഡ് ഫ്രണ്ട്സ്, ദിൽസേ എഫ് എം 90.8, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഷാർജ എന്നീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ അരങ്ങേറുന്ന പരിപാടിയിൽ വയലാറിന്റെ രാവണപുത്രി, താടക എന്ന രാജകുമാരി, പനച്ചൂരാന്റെ അനാഥൻ എന്നീ കവിതകളുടെ ദൃശ്യ ആവിഷ്കാരത്തിലെക്കാണ് അഭിനേതാക്കളെ ആവശ്യമുള്ളത്.

താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ: 0559546422

ഡിസംബർ 8ന് ഇന്ത്യൻ അസോസിയേഷൻ ഷാർജ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മലയാള ചലച്ചിത്ര ഗാന രചയിതാവായ വയലാർ ശരത്ചന്ദ്രവർമ്മ, നടനും അമച്വർ നാടക കലാകാരനുമായ ജയരാജ് വാര്യർ, കവി എൻ. എസ് സുമേഷ് കൃഷ്ണൻ, കവിതകളിലൂടെ സോഷ്യൽ മീഡിയയിൽ വൈറൽ താരങ്ങളായ ഇന്ദുവും ചന്തുവും എന്നിവരും കാവ്യ നാട്യവിരുന്നിൽ പങ്കെടുക്കുന്നു.

STORY HIGHLIGHT: kavyanadaanam

Latest News