കൂൺ വിഭവങ്ങൾ അടുക്കളയിലെ സ്ഥിരം സാന്നിധ്യമായിരിക്കില്ല എങ്കിലും ഇനി കൂൺ കിട്ടിയാൽ ഇങ്ങനെ തോരൻ തയ്യാറാക്കി നോക്കൂ.
ആവശ്യമുള്ള സാധനങ്ങൾ
- കൂൺ- 2 കപ്പ്
- വെളുത്തുള്ളി- 1 ടേബിൾസ്പൂൺ
- ചുവന്നുള്ളി- 2 എണ്ണം
- കറിവേപ്പില- 1 തണ്ട്
- പച്ചമുളക്- 2 എണ്ണം
- വറ്റൽമുളക്- 1 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- കുരുമുളകുപൊടി- 1/2 ടീസ്പൂൺ
- വെളിച്ചെണ്ണ- 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അര ടീസ്പൂൺ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കുക ഇതിലേയ്ക്ക് വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തിളക്കുക. ചുവന്നുള്ളി ചെറുതായി അരിഞ്ഞതു വഴറ്റുക. ഉള്ളി വെന്തു വരുമ്പോൾ കൂൺ കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കിയത് ചേർത്തു വേവിക്കുക.
കൂൺ വെന്തു തുടങ്ങുമ്പോൾ ഒരു ടീസ്പൂൺ വറ്റൽമുളക് ചതച്ചത്, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്തിളക്കി അൽപ്പ സമയം കുറഞ്ഞ തീയിൽ വേവിക്കുക. വെള്ളം വറ്റി കഴിഞ്ഞാൽ അടുപ്പിൽ നിന്നും മാറ്റാം.
STORY HIGHLIGHT: Mushroom stir fry