തേങ്ങ ചമ്മന്തി മാത്രമല്ല വ്യത്യസ്തമായ പലതരം ചമ്മന്തികളുമുണ്ട് അതിലൊന്നാണ് നിലക്കടല ചമ്മന്തി. രുചികരമായി എങ്ങനെയാണ് നിലക്കടല ചമ്മന്തി ഉണ്ടാക്കുന്നതെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
- നിലക്കടല- 75 ഗ്രാം
- തേങ്ങ ചിരകിയത്- 3 ടേബിൾസ്പൂൺ
- വെളുത്തുള്ളി- 3 അല്ലി
- വറ്റൽമുളക്- 3 എണ്ണം
- ചുവന്നുള്ളി- 5 എണ്ണം
- ഇഞ്ചി- ചെറിയ കഷ്ണം
- കാശ്മീരിമുളകുപൊടി- ആവശ്യത്തിന്
- വെള്ളം- 3/4 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി നിലക്കടല ചേർത്ത് വറുത്ത് മാറ്റുക. അതേ പാനിൽ അൽപ്പം കൂടി എണ്ണയൊഴിച്ച് മുക്കാൽ ടീസ്പൂൺ ഉഴുന്ന് ചേർത്ത് വറുക്കുക. ഇതിലേക്ക് ജീരകം ചേർത്തിളക്കുക. ചെറിയ കഷ്ണങ്ങളാക്കിയ ഇഞ്ചി, ചുവന്നുള്ളി, വെളുത്തുള്ളി, വറ്റൽമുളക് എന്നിവ ചേർത്ത് വേവിക്കുക. ഒരു തണ്ട് കറിവേപ്പിലയും തേങ്ങ ചിരകിയതു ചേർത്തിളക്കി അടുപ്പണയ്ക്കാം.
ചൂടാറിയതിനു ശേഷം നിലക്കടലയും ആവശ്യത്തിന് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി കുറച്ച് കടുക് ചേർത്ത് പൊടിക്കുക. തുടർന്ന് കറിവേപ്പില, വറ്റൽമുളക് എന്നിവ ചേർത്ത് വറുത്തെടുക്കുക. അരപ്പിലേയ്ക്ക് ഇതു കൂടി ചേർത്ത് വിളമ്പാം.
STORY HIGHLIGHT: Peanut chutney