അച്ചാർ പലതരം ഉണ്ടെങ്കിലും സ്ഥിരമായി ഒരേ രുചിയിൽ തന്നെ അച്ചാർ കഴിച്ചാൽ മടുപ്പ് തോന്നിയേക്കാം. വ്യത്യസ്തമായി ബാക്കി വന്ന ഉണക്കമുന്തിരി കൊണ്ട് രുചികരമായി ഒരു അച്ചാർ തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
- വെളിച്ചെണ്ണ- 4 ടേബിൾസ്പൂൺ
- ഉണക്കമുന്തിരി- 100 ഗ്രാം
- കടുക്- 1 ടീസ്പൂൺ
- വറ്റൽമുളക്- 3 എണ്ണം
- കറിവേപ്പില- ആവശ്യത്തിന്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂൺ
- കായം- അരടീസ്പൂൺ
- പുളി- 1 കപ്പ് കുതിരത്ത വെള്ളം
- ശർക്കര- 3 -4 ടേബിൾസ്പൂൺ
- വിനാഗിരി- 1 ടേബിൾസ്പൂൺ
- ഉലുവയും കടുകും പൊടിച്ചത്- 1 ടേബിൾസ്പൂൺ
- കാശ്മീരിമുളുകുപൊടി- 2 ടീസ്പൂൺ
- പച്ചമുളക്- 1 എണ്ണം
- മഞ്ഞൾപ്പൊടി- അരടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി ഉണക്കമുന്തിരി ചേർത്ത് വറുത്തുമാറ്റുക. അതേ എണ്ണയിലേയ്ക്ക് കടുക് ചേർത്ത് പൊട്ടിക്കുക. കടുക് പൊട്ടിയതിനു ശേഷം വറ്റൽമുളക്, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി അരച്ചതും പച്ചമുളക് അരിഞ്ഞതും ചേർത്ത് വേവിക്കുക. അതിലേയ്ക്ക് കാശ്മീരിമുളകുപൊടി, മഞ്ഞൾപ്പൊടിയും, കായവും ചേർത്തിളക്കുക. ഒരു കപ്പ് പുളിവെള്ളം ചേർത്ത് തിളച്ചു വരമ്പോൾ ശർക്കര ലായനി ഒഴിച്ചിളക്കുക. ഇതിലേയ്ക്ക് വറുത്ത മുന്തിരി ചേർത്തിളക്കാം. ശേഷം വിനാഗിരി, കടുക് ഉലുവ പൊടിച്ചതും ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.
STORY HIGHLIGHT: Raisins Pickle