ഓവൻ, മുട്ട, ക്രീം ഇതൊന്നും ഇല്ലാതെ നല്ല സോഫ്റ്റ് കേക്ക് കടയിൽ കിട്ടുന്നതിലും രുചിയിൽ റെഡിയാക്കാം വീട്ടിൽ തന്നെ.
ആവശ്യമുള്ള സാധനങ്ങൾ
- ഗോതമ്പ് പൊടി – 1 കപ്പ്
- കൊക്കോ പൊടി – 3 ടേബിൾസ്പൂൺ
- വെണ്ണ – കാൽ കപ്പ്
- ശർക്കര – 2 കപ്പ്
- തൈര് – കാൽ കപ്പ്
- പാൽ – അര കപ്പ്
- ഉപ്പ് – കാൽ ടീസ്പൂൺ
- ബേക്കിങ് സോഡ – കാൽ ടീസ്പൂൺ
- ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
- വാനില എസ്സൻസ് – 1 ടീസ്പൂൺ
- ചോക്കോ ചിപ്സ്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേയ്ക്ക് വെണ്ണ, ശർക്കര, തൈര് എന്നിവ ചേർത്തിളക്കുക. ഇതിലേയ്ക്ക് തണുപ്പില്ലാത്ത പാൽ ചേർത്തിളക്കുക. ഇതിലേക്ക് കൊക്കോ പൊടി, ഗോതമ്പ് പൊടി, ബേക്കിങ് സോഡ, ബോക്കിങ് പൗഡർ, വാനില എസ്സൻസ്, ഉപ്പ് എന്നിവ ചേർത്തിളക്കുക. ശേഷം ബട്ടർ പേപ്പർ വെച്ച പാത്രത്തിലേയ്ക്ക് ഈ മിശ്രിതം ഒഴിക്കുക, മുകളിലായി ചോക്കോ ചിപ്സ് കൂടി ചേർക്കുക.
10 മിനിറ്റ് പ്രീഹീറ്റ് ചെയ്ത് ഒരു പാത്രത്തിലേയ്ക്ക് ഇറക്കി വെച്ച് കുറഞ്ഞ തീയിൽ മുക്കാൽ മണിക്കൂർ വേവിക്കുക.
STORY HIGHLIGHT: Chocolate Cake