tips

മുടിയ്ക്ക് അനുയോജ്യമായ സിറം തിരഞ്ഞെടുത്ത് വേണം ഉപയോ​ഗിക്കാൻ

മുടിയെ വേരിൽ നിന്ന് ബലപ്പെടുത്താനും അതുപോലെ നന്നായി വളർത്തിയെടുക്കാനും സിറം സഹായിക്കും. എന്നാൽ വില കൂടിയ സിറങ്ങൾ കടയിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നതിലും നല്ലതാണ് വീട്ടിൽ തന്നെ സിറം തയാറാക്കുന്നത്. മുടിയ്ക്ക് അനുയോജ്യമായ സിറം തിരഞ്ഞെടുത്ത് വേണം ഉപയോ​ഗിക്കാൻ. വെറും രണ്ട് ചേരുവകൾ മാത്രം ചേർത്ത് എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില സിറങ്ങൾ എങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കാം. മുടിയടെ ആരോഗ്യത്തിനും ഭംഗിക്കും പണ്ട് മുതലെ ഉപയോഗിക്കുന്നതാണ് വെളിച്ചെണ്ണയും. നല്ല പോലെ കാച്ചിയെടുത്ത വെളിച്ചെണ്ണ തേയ്ക്കുന്നത് മുടിയെ വേരിൽ നിന്ന് ബലപ്പെടുത്തി മുടി വളർത്താൻ സഹായിക്കാറുണ്ട്.

 

സിറം തയാറാക്കാൻ – 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ, അതേ അളവിൽ ആവണക്കെണ്ണയും എടുക്കുക. ഇനി ഇതിലേക്ക് കുറച്ച് തുള്ളി റോസ് മേരി ഓയിലോ ലാവൻഡർ ഓയിലോ ഒഴിക്കുക. ഇനി ഇതെല്ലാം നന്നായി യോജിപ്പിച്ച ശേഷം രാത്രി കിടക്കുന്നതിന് മുൻപ് തലയോട്ടിയി തേച്ച് പിടിപ്പിക്കുക.

മുടിയെ നന്നായി മോയ്ചറൈസ് ചെയ്യാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും വളരെയധികം നല്ലതാണ് ജോജോബ ഓയിൽ.

 

സിറം തയാറാക്കാൻ – ഇതിനായി രണ്ട് സ്പൂൺ കറ്റാർവാഴ ജെലില്ലേക്ക് 1 ടേബിൾ സ്പൂൺ ജോജോബ ഓയിൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇതിലേക്ക് 6 മുതൽ 7 തുള്ളി റോസ് മേരി ഓയിൽ കൂടി ചേർത്ത് യോജിപ്പിക്കുക. ഇനി ഇത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂർ വച്ച ശേഷം കഴുകി വ്യത്തിയാക്കാം. മുടികൊഴിച്ചിൽ പാടെ മാറ്റിയെടുക്കാൻ സവാള നീരിന് സാധിക്കാറുണ്ട്. അതുപോലെ ഒലീവ് ഓയിലും മുടിയ്ക്ക് ഏറെ നല്ലതാണ്.

സിറം തയാറാക്കാൻ – ഇതിനായി രണ്ട് ടേബിൾ സ്പൂൺ സവാള നീരും രണ്ട് ടേബിൾ സ്പൂൺ ഒലീവ് ഓയിലും എടുക്കുക. ഇനി ഇതിലേക്ക് കുറച്ച് തേൻ അല്ലെങ്കിൽ റോസ് മേരി ഓയിൽ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ഇനി ഇത് മുടിയിൽ തേച്ച് പിടിപ്പിച്ച് 30 മിനിറ്റ് വച്ച ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ്. തലയോട്ടിയിലെ അഴുക്കിനെ എല്ലാം പുറന്തള്ളാനുള്ള കഴിവ് ഗ്രീൻ ടിയിലുണ്ട്. മുടി കൊഴിച്ചിൽ കുറയ്ക്കാനും നല്ലതാണ്. അതുപോലെ അർഗൻ ഓയിലും മുടിയെ നന്നായി മോയ്ചറൈസ് ചെയ്ത് വരണ്ട മുടി പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഏറെ സഹായിക്കാറുണ്ട്.

സിറം തയാറാക്കാൻ – ഇതിനായി എളുപ്പത്തിൽ അര കപ്പ് തണുത്ത ഗ്രീൻ ടീ എടുക്കുക. ഇനി ഇതിലേക്ക് 2 ടേബിൾ സ്പൂൺ അർഗൻ ഓയിൽ ചേർത്ത് നന്നായി യോജിപ്പിക്കുക. കുറച്ച് തുള്ളി പെപ്പർമിൻ്റെ ഓയിൽ കൂടി ചേർക്കുന്നത് നല്ലതാണ്. ഇനി ഇത് തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയാവുന്നതാണ്.