ചേരുവകൾ
ജീരകശാല അരി- ഒരു കിലോ
ചിക്കൻ- ഒരു കിലോ
വെളുത്തുള്ളി- 150 ഗ്രാം
ഇഞ്ചി- 75 ഗ്രാം
തക്കാളി- 250 ഗ്രാം
സവാള- 250 ഗ്രാം
പച്ചമുളക്- 50 ഗ്രാം
ചുവന്നുള്ളി- 50 ഗ്രാം
ചെറുനാരങ്ങാ- രണ്ടെണ്ണം
തൈര്- ആവശ്യത്തിന്
നെയ്യ്- 100 ഗ്രാം
എണ്ണ- 100 ഗ്രാം
കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കാപ്പൊടി- ഒരു ടീസ്പൂൺ
ഗരം മസാല- ഒരു ടീസ്പൂൺ
മുളകുപൊടി, കാശ്മീരി ചില്ലി,- ഒരു ടേബിൾ സ്പൂൺ വീതം
പുതിനയില, മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെമ്പ് ചൂടാക്കി എണ്ണയൊഴിച്ച് ചൂടാകുമ്പോൾ നെയ്യ് ചേർക്കുക. കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കാപ്പൊടി എന്നിവ ചേർക്കുക. ഇനി സവാള അരിഞ്ഞത് ഇതിലിട്ട് വഴറ്റാം. ശേഷം അരച്ചെടുത്ത വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ചുവന്നുള്ളി എന്നിവയും ചേർത്ത് വഴറ്റണം. നന്നായി വഴറ്റിയാൽ തക്കാളി അരിഞ്ഞതും ചേർത്ത് വഴറ്റണം. അവസാനം മുളകുപൊടികളും തൈരും ചെറുനാരങ്ങാ നീരും ചേർത്ത് ഇളക്കണം. ഇനി നുറുക്കി വൃത്തിയാക്കിയ ചിക്കൻ ഇതിലേക്ക് ചേർക്കാം. ഗരം മസാല ചേർത്ത് രണ്ട് ലിറ്റർ വെള്ളവും ചേർക്കുക. ഇനി വെള്ളത്തിൽ കുതിർത്തു വച്ച് അരി ചേർക്കാം. ചെമ്പ് അടച്ചു വച്ച് വേവിക്കാം. ബിരിയാണി റെഡിയായാൽ നുറുക്കിയ മല്ലിയിലയും പുതിനയിലയും വിതറാം.
STORY HIGHLIGHTS; RAVUTHAR BIRIYANI