പുളിശ്ശേരി ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. ഇന്ന് നമുക്ക് ഒരു ഏത്തക്ക പുളിശ്ശേരി തയ്യാറാക്കി നോക്കാം. വളരെ എളുപ്പത്തില്‍ വീട്ടിലുള്ള ചേരുവകള്‍ മാത്രം ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.
ആവശ്യമായ ചേരുവകള്‍;
- പഴുത്ത ഏത്തക്ക
- പച്ചമുളക്
- മഞ്ഞള്‍പ്പൊടി
- മുളകുപൊടി
- ഉപ്പ്
- തേങ്ങ
- ചെറിയ ജീരകം
- വെളുത്തുള്ളി
തയ്യാറാക്കുന്ന വിധം;
ഒരു പഴുത്ത ഏത്തക്ക എടുത്ത് ചെറുതായി അരിഞ്ഞ ശേഷം ഒരു പ്രഷര്‍കുക്കറിലേക്ക് ഇട്ട്, പച്ചമുളക് കീറിയത്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ആവശ്യത്തിന് ഉള്ള ഉപ്പ് എന്നിവ ചേര്‍ത്ത ശേഷം ഇതിലേക്ക് അര കപ്പ് വെള്ളം കൂടി ഒഴിച്ച് ഒരു വിസിലില്‍ വേവിച്ചെടുക്കണം. ഇനി നമുക്ക് ഇതിനായി അരപ്പ് തയ്യാറാക്കാം. അരപ്പിനായി ഒരു മിക്‌സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയത്, ചെറിയ ജീരകം, വെളുത്തുള്ളി, അല്‍പം വെള്ളം എന്നിവ ചേര്‍ത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക.
ഇനി നമ്മള്‍ കുക്കറില്‍ വെന്ത് വന്ന ഏത്തപ്പഴത്തിലേക്ക് ഈ തേങ്ങ അരപ്പ് ചേര്‍ത്തു കൊടുക്കണം. ശേഷം നല്ലപോലെ ഒന്ന് ഇളക്കുക. അല്‍പം വെള്ളം കൂടെ ഈ സമയത്ത് ചേര്‍ത്ത് നല്‍കണം. ഇനി ഇതിലേക്ക് കട്ട തൈര് കൂടി ചേര്‍ത്ത് കൊടുക്കണം. ഇനി ഇത് നല്ലപോലെ ചൂടായി വരണം. തിളയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇനി മറ്റൊരു പാന്‍ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഉലുവ, വറ്റല്‍ മുളക്, കറിവേപ്പില, കടുക് അല്‍്പം കായപ്പൊടി എന്നിവ ചേര്‍ത്ത് താളിക്കുക. ശേഷം ഇത് പുളിശ്ശേരിയിലേക്ക് ഒഴിച്ചു കൊടുക്കുക. നല്ല രുചികരമായ ഏത്തക്ക പുളിശ്ശേരി തയ്യാര്‍.