ചേരുവകൾ
സോയാബൈറ്റ്………..ഒരു കപ്പ്
പച്ചമുളക് നീളത്തിൽ അരിഞ്ഞത്……..അരകപ്പ്
സവാള അരിഞ്ഞത്………….ഒരു കപ്പ്
ചിക്കൻ മസാല………3 സ്പൂൺ
തക്കാളി സോസ്, സോയാസോസ്……..ഒരു സ്പൂൺ വീതം
കോൺഫ്‌ളോർ………………2 സ്പൂൺ
കുരുമുളകുപൊടി, മഞ്ഞൾപ്പൊടി……..അര സ്പൂൺ വീതം
മുളകുപൊടി……..ഒരു സ്പൂൺ
മല്ലിപ്പൊടി……………ഒരു സ്പൂൺ
ഉപ്പ്, എണ്ണ, വെള്ളം……….ആവശ്യത്തിന്
മല്ലിയില,കറിവേപ്പില……………2 സ്പൂൺ
തയ്യാറാക്കുന്നവിധം
സോയാബൈറ്റ് ഉപ്പിട്ട് തിളപ്പിച്ച് വെള്ളമൂറ്റിക്കളയുക. ഇത് പിഴിഞ്ഞെടുത്ത് ചിക്കൻ മസാലയും ഉപ്പും കോൺഫ്‌ളോറും പുരട്ടി അല്പസമയം വച്ചിട്ട് എണ്ണയിൽ ചെറുതായി മൂപ്പിച്ചെടുക്കുക. ഒരു നോൺസ്റ്റിക് പാനിൽ അല്പം എണ്ണയൊഴിച്ച് സവാള വഴറ്റി ഉപ്പും പൊടികളും പച്ചമുളകും ചേർത്തിളക്കിയിട്ട് അല്പം വെള്ളം കൂടി ചേർത്ത് തിളപ്പിച്ചിളക്കിയശേഷം സോയാബൈറ്റ് ചേർത്ത് അടച്ചു വച്ച് നന്നായി തിളപ്പിക്കണം. ഇതിൽ സോസും ഇലകളും ചേർത്തിളക്കി ഉപയോഗിക്കാം.