ബീഫ് കഴിക്കാൻ ഇഷ്ടം ഇല്ലാത്തവർ വിരളമായിരിക്കും. അടിപൊളി ബീഫ് റോസ്റ്റ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ…
ചേരുവകൾ
- ബീഫ് (കഷ്ണങ്ങളാക്കിയത്) – 1 കിലോ
- ചെറിയ ഉള്ളി – 1 1/2 കപ്പ്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
- സവാള – 1 കപ്പ്
- പച്ചമുളക് – 4 എണ്ണം
- തക്കാളി – 3 എണ്ണം
- കറിവേപ്പില -ആവശ്യത്തിന്
- മുളക്പൊടി – 1 ടേബിൾസ്പൂൺ
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – അരടീസ്പൂൺ
- ഗരം മസാല – അരടീസ്പൂൺ
- കുരുമുളക്പൊടി – അരടീസ്പൂൺ
- തേങ്ങാക്കൊത്ത് – 1 ടേബിൾസ്പൂൺ
- വറ്റൽമുളക് – 3 എണ്ണം
- വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം…
- ആദ്യം ബീഫ്, ഉപ്പ് , മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക.
- ഇത് ഒരു പ്രഷർ കുക്കറിൽ അരക്കപ്പ് വെള്ളമൊഴിച്ചു നാലോ അഞ്ചോ വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക.
- ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി, സവാളയും ചേർത്ത് വഴറ്റിയെടുക്കുക.
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില, ചേർത്ത് നന്നായി വഴറ്റിയെടുക്കുക. തക്കാളി ചേർത്ത് നന്നായി വഴന്നു വരുമ്പോൾ ഇതിലേക്കു മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ്,ഗരം മസാലയും ചേർത്ത് കൊടുത്തു മസാലയുടെ പച്ചമണം മാറുന്നതുവരെ വഴറ്റിയെടുക്കുക.
- ശേഷം ഇതിലേക്കു വേവിച്ചുവച്ച ബീഫ് ചേർത്ത് മൂടിവെച്ചു 15 മിനിറ്റ് നന്നായി വേവിച്ചെടുക്കുക.
- മുകളിൽ എണ്ണ തെളിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യാം. മറ്റൊരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ തേങ്ങാക്കൊത്ത്, ചെറിയഉള്ളി അരിഞ്ഞത്, കറിവേപ്പില, വറ്റൽമുളകും ചേർത്ത് മൂപ്പിച്ചെടുക്കുക.
- ഇത് ബീഫ് റോസ്റ്റിലേക്കൊഴിച്ച് കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക.
- നാടൻ ബീഫ് റോസ്റ്റ് തയ്യാറായി.
Content highlight: Beef Roast