പണം കൈയ്യില്‍ ഇല്ലാതെ ഒരു ദിവസം കഴിച്ചു കൂട്ടാന്‍ എങ്ങനെ സാധിക്കും. പണമില്ലാതെ ഒരു നിമിഷം മുന്നോട്ടു പോകാനാകാത്ത അവസ്ഥയിലാണ് ഇന്ന് ലോകം. അപ്പോഴാണ് അടുത്തമാസം(ഒക്ടോബര്‍) 15 ദിവസം ബാങ്കുകള്‍ക്ക് അവധി വരുന്നത്. ഇത് മനസ്സിലാക്കാതെ ജീവിക്കുന്നവര്‍ അടുത്ത മാസം നന്നേ കഷ്ടപ്പെടും. പണം ഉണ്ടെങ്കിലും അത് എടുക്കാന്‍ കഴിയാതെ വരും. മാത്രമല്ല, എല്ല എ.ടി.എമ്മുകളും വേഗത്തില്‍ കാലിയാവുകയും ചെയ്യും. എ.ടി.എമ്മുകള്‍ നിറയ്ക്കാന്‍ ബാങ്കുകളും ഉണ്ടാകില്ല. ഈ അവസ്ഥ മുന്‍കൂട്ടി മനസ്സിലാക്കി, ആവശ്യങ്ങള്‍ക്കും അത്യാവശ്യങ്ങള്‍ക്കുമുള്ള പണം എടുത്തു വെയ്ക്കുക.
പ്രാദേശിക,? ദേശീയ അവധികള്‍ കാരണം രാജ്യത്ത് ഒക്ടോബര്‍ മാസത്തില്‍ 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ബാങ്കുകളിലെത്തി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ ബാങ്ക് അവധിയെ കുറിച്ച് അറിഞ്ഞിരിക്കുന്നത് അത്യന്താപേക്ഷിതമാണ്. അടുത്ത മാസം 15 ദിവസമാണ് ബാങ്ക് അവധി.
ഇതില്‍ രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായര്‍ ദിവസങ്ങളിലെയും അവധിയും ഉള്‍പ്പെടുന്നു. വിവിധ സംസ്ഥാനങ്ങളില്‍ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. ദീപാവലി, സപ്തമി, ദസറ തുടങ്ങിയ നിരവധി ഉത്സവങ്ങള്‍ കാരണം രാജ്യത്തെ ബാങ്കുകള്‍ തുറക്കില്ല.
2024 ഒക്ടോബറിലെ വിവിധ സംസ്ഥാനങ്ങളിലെ അവധി ദിനങ്ങളുടെ പട്ടിക
ഒക്ടോബര്‍ ഒന്ന്: സംസ്ഥാന നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ജമ്മുകാശ്മീരില്‍ ബാങ്കുകള്‍ അടച്ചിടും
ഒക്ടോബര്‍ രണ്ട്: മഹാത്മാഗാന്ധി ജയന്തി രാജ്യത്തെ ബാങ്കുകള്‍ക്ക് അവധി
ഒക്ടോബര്‍ മൂന്ന്: നവരാത്രി ജയ്പൂരില്‍ ബാങ്ക് അവധി
ഒക്ടോബര്‍ അഞ്ച്: ഞായറാഴ്ച
ഒക്ടോബര്‍ പത്ത്: ദുര്‍ഗാ പൂജ/ദസറ (മഹാ സപ്തമി) അഗര്‍ത്തല, ഗുവാഹത്തി, കൊഹിമ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ഒക്ടോബര്‍ 11: ദസറ (മഹാനവമി)/ ആയുധ പൂജ/ ദുര്‍ഗാപൂജ അഗര്‍ത്തല, ബംഗളൂരു, ഭുവനേശ്വര്‍, ചെന്നൈ, ഗാംഗ്ടോക്ക്, ഗുവാഹത്തി, കൊഹിമ, കൊല്‍ക്കത്ത, ഇറ്റാനഗര്‍, പട്ന, ഷില്ലോംഗ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ഒക്ടോബര്‍ 12: രണ്ടാം ശനിയാഴ്ച
ഒക്ടോബര്‍ 13: ഞായറാഴ്ച
ഒക്ടോബര്‍ 14: ദുര്‍ഗ്ഗാ പൂജ ഗാംഗ്ടോക്കില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ഒക്ടോബര്‍ 16: ലക്ഷ്മി പൂജ കൊല്‍ക്കത്തയില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ഒക്ടോബര്‍ 17: മഹര്‍ഷി വാല്‍മീകി ജയന്തി ബംഗളൂരു, ഗുവാഹത്തി, ഷിംല എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ഒക്ടോബര്‍ 20: ഞായറാഴ്ച
ഒക്ടോബര്‍ 26: നാലാം ശനിയാഴ്ച
ഒക്ടോബര്‍ 27: ഞായറാഴ്ച
ഒക്ടോബര്‍ 31ഛ ദീപാവലി അഹമ്മദാബാദ്, ഐസ്വാള്‍, ബംഗളൂരു, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ആന്ധ്രപ്രദേശ്, ഹൈദരാബാദ്, ഇറ്റാനഗര്‍, ജയ്പൂര്‍, കാണ്‍പൂര്‍, കൊച്ചി, കൊഹിമ, കൊല്‍ക്കത്ത, ലക്നൗ, ന്യൂഡല്‍ഹി, പനാജി, പട്ന, റായ്പൂര്‍, റാഞ്ചി, ഷിംല, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.
content highlights;To avoid the scramble for cash, Ortholoo will keep banks closed for 15 days next month