കഴക്കൂട്ടം വെട്ടുറോഡ് വെഞ്ഞാറമൂട് റോഡിന്റെ വലതു വശത്ത് താമസിക്കുന്നവര്‍ക്ക് കുടിവെള്ളം നല്‍കുകയും ഇടതുവശത്ത് താമസിക്കുന്നവര്‍ക്ക് കുടിവെള്ളം നിഷേധിക്കുകയും ചെയ്യുകയാണെന്ന പരാതി പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്. റോഡിന്റെ വലതുഭാഗത്ത് മാവിന്മൂട് പുന്നാട്ട് തമ്പുരാന് ക്ഷേത്രത്തിന്റെ ആര്‍ച്ചുവരെ വെള്ളം ലഭ്യമാണ്. പൈപ്പ് ലൈന്‍ ഇടതുഭാഗത്തേക്ക് നീട്ടിയാല്‍ പരിഹരിക്കാവുന്ന വിഷയമാണിതെന്ന് പരാതിക്കാര്‍ അറിയിച്ചു. ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സ്ഥലം സന്ദര്‍ശിച്ച് നിലവിലുള്ള പൈപ്പ് ലൈന്‍ നീട്ടിയാല്‍ പ്രശ്നപരിഹാരം കാണാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. ഇപ്രകാരം ചെയ്തശേഷം കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതില്‍ അമൃത് 2. 0 പദ്ധതി പ്രകാരം ചന്തവിള കാട്ടായിക്കോണം പൈപ്പ് ലൈന്‍ പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായോ എന്നും വ്യക്തമാക്കണം. കരാറുകാരന് കരാര്‍ ഒപ്പിട്ടെങ്കില്‍ അക്കാര്യവും, പണി എന്ന് പൂര്‍ത്തിയാകുമെന്ന വിവരവും റിപ്പോര്‍ട്ടിലുണ്ടാകണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 8 ന് നടക്കുന്ന സിറ്റിംഗില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നിയോഗിക്കുന്ന ഒരു സീനിയര്‍ എഞ്ചിനീയര്‍ ഹാജരാകണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. പ്രദേശവാസികള്‍ക്ക് വേണ്ടി ശ്രീകുമാരി നല്കിയ പരാതിയിലാണ് നടപടി.