Celebrities

‘അഭിനയം നിര്‍ത്തിയാലോ എന്ന് വരെ ആലോചിച്ചു, എനിക്ക് അതിനുള്ള കഴിവില്ല എന്ന് തോന്നിയിട്ടുണ്ട്’: നിഖില വിമല്‍

ഞാന്‍ എന്താ ചെയ്തതെന്ന് പോലും ഓര്‍മ്മ കാണില്ല

വ്യക്തമായ ആശയം കൊണ്ടും പ്രത്യേക അഭിനയ ശൈലി കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച യുവനടിയാണ് നിഖില വിമല്‍. ഇന്റര്‍വ്യൂവിലെ നിഖിലയുടെ കൗണ്ടറുകള്‍ എല്ലാം തന്നെ വലിയ വൈറല്‍ ആകാറുമുണ്ട്. ഇപ്പോള്‍ ഇതാ മലയാളത്തിന് പുറമെ മറ്റു ഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പോകുമ്പോഴുള്ള വ്യത്യാസത്തെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ചും പറയുകയാണ് നിഖില.

‘മലയാളത്തില്‍ സിനിമ ചെയ്യുമ്പോള്‍ കുറെയൊക്കെ ഞങ്ങള്‍ ഒരു പരിധിവരെ സിംഗിള്‍ ടേക്ക് ആര്‍ട്ടിസ്റ്റ് ആണ്. എനിക്ക് എപ്പോഴും ഞാന്‍ കോണ്‍ഫിഡന്റ് ആയിരിക്കുന്നത് എന്റെ ഫസ്റ്റ് ടേക്കില്‍ ആണ്. എന്റെ ഒരു ഫസ്റ്റ് ടേക്ക് എന്ന് പറയുന്നത് പുള്ളിയുടെ മുപ്പതാമത്തെ ടേക്ക് ആണ്. അപ്പോള്‍ ഭയങ്കര നന്നായിട്ടാണ് നമ്മള്‍ ആദ്യത്തെ ടേക്ക് പെര്‍ഫോം ചെയ്തത് എന്നുവച്ചാല്‍, പുള്ളി അത് എടുക്കുന്നില്ല. 30 ടേക്ക് ആകുമ്പോഴേക്കും എനിക്ക് ഞാന്‍ എന്താ ചെയ്തതെന്ന് പോലും ഓര്‍മ്മ കാണില്ല. ഇരുപതാമത്തെ ടേക്ക് ആയിരിക്കും ചിലപ്പോള്‍ പുള്ളി എടുക്കുന്നത്. ചിലപ്പോള്‍ ഇരുപത്തൊന്നാമത്തെതായിരിക്കും. 30 വരെ ചിലപ്പോള്‍ നമ്മള്‍ പോകാറുണ്ട്. അഭിനയം നിര്‍ത്തിയാലോ എന്ന് വരെ ഞാന്‍ ആലോചിച്ചിട്ടുണ്ട്.

എനിക്ക് അതിനുള്ള കഴിവില്ല എന്ന് തോന്നിയിട്ടുണ്ട്. കാരണം നമ്മള്‍ അങ്ങനെയാണല്ലോ. ഇവിടെ നമ്മള്‍ വരുന്നു, കാണാതെ പഠിക്കുന്നു ആദ്യത്തെ ടേക്കില്‍ എല്ലാം കറക്റ്റ് ആയിട്ട് പറയുന്നു സെറ്റ്. ഇപ്പോള്‍ ഗുരുവായൂരമ്പല നടയില്‍ കഴിഞ്ഞപ്പോള്‍ ആള്‍ക്കാര്‍ പറഞ്ഞില്ലേ ഇവള്‍ക്ക് കഴിവുണ്ടോ എന്നൊക്കെ. എനിക്ക് ഇത് പണ്ടേ തോന്നിയിട്ടുള്ളതാണ്. ആ രീതി അതൊരു പുതിയ കാര്യം തന്നെയാണ് എനിക്ക്.’, നിഖില വിമല്‍ പറഞ്ഞു.

story highlights: Nikhila Vimal about acting