ആവിശ്യം ഉള്ളവ
പച്ച പപ്പായ – 1 എണ്ണം
നെയ്യ് – 1 ടേബിൾ സ്പൂൺ
കശുവണ്ടി – 2 ടേബിൾ സ്പൂൺ
കിസ്മിസ്സ് – 2 ടേബിൾ സ്പൂൺ
പാൽ – 125 ml
പഞ്ചസാര – 125 ml
തേങ്ങ ചിരകിയത് – അര കപ്പ് ( 125 ml )
പാൽപ്പൊടി – ഒരു കപ്പ് ( 125 ml )
ഏലയ്ക്കാപ്പൊടി – ½ ടീസ്പൂൺ
തയ്യാറാകുന്ന വിധം
ഒരു പച്ച പപ്പായ എടുത്ത് തൊലി കളഞ്ഞ് നന്നായി കഴുകി വൃത്തിയാക്കി ചെറുതായി ഗ്രേറ്റ് ചെയ്തെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക ശേഷം എടുത്തു വെച്ചിരിക്കുന്ന നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ചെറുതായി അരിഞ്ഞ കശുവണ്ടിയും, കിസ്മിസ്സും ഇട്ടു നന്നായിട്ടു റോസ്റ്റ് ചെയ്തു എടുക്കാം, ശേഷം ഇതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന പപ്പായ ചേർത്ത് നന്നായിട്ട് ഇളക്കി വയറ്റിഎടുക്കാം. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന പാലും
പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി എടുക്കുക, ആവശ്യമെങ്കിൽ മാത്രം ഒരു പിഞ്ച് ഫുഡ് കളർ ചേർത്ത് കൊടുക്കാം. ശേഷം നന്നായി ഇളക്കി 5 മിനിറ്റ് അടച്ച് വെച്ച് വേവിച്ചെടുക്കുക. ശേഷം എടുത്തു വെച്ചിരിക്കുന്ന ചിരകിയ തേങ്ങയും പാൽപ്പൊടിയും കൂടി ചേർത്ത് ഇളക്കി ചുടാക്കി എടുക്കുക. ശേഷം തീ അണച്ച് മിക്സ് തണുക്കാൻ വയ്ക്കുക. തണുത്തതിനു ശേഷം ചെറിയ ഉരുളകളാക്കി എടുക്കാം. സ്വാദിഷ്ടമായ പപ്പായ ലഡു തയ്യാർ.
Story Highlights ; Pappaya laddu