Celebrities

വിവാദങ്ങൾക്കിടെ സിദ്ദിഖിനെ ചേർത്ത് പിടിച്ച് കുടുംബം; പേരക്കുട്ടിക്കൊപ്പമുള്ള വാപ്പയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഷെഹീൻ | shaheen-wishes-actor-siddique-on-his-birthday

​ഗുരുതരമായ ആരോപണങ്ങളാണ് നടി സിദ്ദീഖിന് എതിരെ നടത്തിയത്

ബലാത്സംഗക്കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവ​ദിച്ചതിന് പിന്നാലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് നടൻ സിദ്ദിഖ് ഇന്നലെയാണ് പുറത്തെത്തിയത്. കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. എറണാകുളം നോർത്തിലുള്ള അഡ്വക്കേറ്റ് ബി രാമൻ പിള്ളയുടെ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.

രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന് സുപ്രീംകോടതി ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ അന്ന് തന്നെ കോടതിയിൽ ഹാജരാക്കണമെന്നും മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകണമെന്നും നിർദേശിച്ചിരുന്നു. സിദ്ദിഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് സുപ്രീംകോടതിയിൽ അടക്കം അന്വേഷണസംഘം സ്വീകരിച്ച നിലപാട്.

​ഗുരുതരമായ ആരോപണങ്ങളാണ് നടി സിദ്ദീഖിന് എതിരെ നടത്തിയത്. പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി സിദ്ദിഖ് ബന്ധപ്പെട്ടിരുന്നു. പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ഷോ കഴിഞ്ഞ് മാസ്കറ്റ് ഹോട്ടലിൽ ചർച്ചയ്ക്ക് വിളിച്ചു. അന്ന് എനിക്ക് 21 വയസാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നായിരുന്നു യുവതി പരാതിയിൽ പറഞ്ഞത്. കേസ് ​ഗൗരവേറിയ ഒന്നായതുകൊണ്ട് തന്നെ നടിയുടെ വെളിപ്പെടുത്തൽ വന്നതിനുശേഷം അറസ്റ്റ് തടയാനുള്ള നീക്കങ്ങൾ സിദ്ദീഖ് ആരംഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം താരത്തിന്റെ അറുപത്തിരണ്ടാം പിറന്നാളായിരുന്നു. നടൻ കേസിൽ കുരുങ്ങി കിടക്കുകയാണെങ്കിൽ കൂടിയും സിനിമാ മേഖലയിലുള്ള സഹപ്രവർത്തകരും സുഹൃത്തുക്കളും സിദ്ദീഖിന് പിറന്നാൾ ആശംസിച്ച് എത്തിയിരുന്നു. സിദ്ദീഖിന്റെ രണ്ടാമത്തെ മകനും യുവനടനുമായ ഷെഹീനും ആശംസകൾ നേർന്ന് എത്തിയിരുന്നു.

ഷെഹീന്റെ പെൺകുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടാണ് മകൻ പിതാവിന് ആശംസകൾ നേർന്നത്. പിറന്നാൾ ആശംസകൾ വാപ്പിച്ചിയെന്നാണ് ഷെഹീൻ കുറിച്ചത്. പേരക്കുട്ടിയെ കൈകളിൽ എടുത്ത് കൊ‍ഞ്ചിക്കുന്ന സിദ്ദീഖിനെ ചിത്രങ്ങളിൽ കാണാം. ഇക്കഴിഞ്ഞ ജൂലൈ ഇരുപത്തിയേഴിനാണ് ഷെഹീൻ തനിക്കും ഭാര്യ അമൃത ദാസിനും പെൺകുഞ്ഞ് പിറന്ന വിവരം സോഷ്യൽമീഡിയ വഴി അറിയിച്ചത്.

ദുവ ഷഹീൻ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. സിദ്ദീഖിന്റെ മൂത്ത മകൻ സാപ്പിയുടെ അകാലവേർപാടിന്റെ വേദനയിലായിരുന്ന കുടുംബത്തിന് സാന്ത്വനമായാണ് കുടുംബത്തിലേക്ക് പുതിയ അതിഥി വന്നത്. സിദ്ദീഖിന്റെ കുടുംബത്തിൽ പിറക്കുന്ന ആദ്യത്തെ പേരക്കുട്ടിയാണ് ഷെഹീന്റെ മകൾ. രണ്ട് കുഞ്ഞിക്കാലുകളാൽ ഞങ്ങളുടെ വീട് അൽപം കൂടി വളർന്നിരിക്കുന്നു.

ദുവ ഷഹീൻ എന്ന മകളുടെ വരവോടെ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നാണ് മകളുടെ കാലിൽ വിവാഹ മോതിരങ്ങൾ അണിയിച്ചുകൊണ്ടുള്ള ചിത്രം പങ്കിട്ട് കുഞ്ഞ് പിറന്ന വിവരം അമൃത അറിയിച്ചത്. വാപ്പിച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്നുള്ള സോഷ്യൽമീഡിയ പോസ്റ്റിന്റെ കമന്റ് ബോക്സ് ഷെഹീൻ ഓഫ് ചെയ്തിട്ടിരിക്കുകയാണ്.

2022 മാർച്ചിലായിരുന്നു ഷെഹീന്റെയും ഡോക്ടറായ അമൃതയുടേയും വിവാഹം. ഇരുവരും രണ്ട് മതത്തിൽപ്പെട്ടവരായിരുന്നതിനാൽ മതപരമായ രീതിയിൽ വലിയ ചടങ്ങുകൾ ഇല്ലാതെയായിരുന്നു വിവാ​ഹം നടന്നത്. ഏറെ വർഷത്തെ പ്രണയത്തിനുശേഷമാണ് ഷെഹീനും അമൃതയും ഒന്നായത്.

ഒരു മകൾ കൂടി സിദ്ദീഖിനുണ്ട്. അടുത്തിടെയാണ് സിദ്ദീഖിന്റെ മൂത്തമകനായ സാപ്പിയെ‌ന്ന് വിളിപ്പേരുള്ള റാഷിൻ അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു റാഷിന്റെ അന്ത്യം. ഭിന്നശേഷിക്കാരനായ മകന്റെ മരണം സിദ്ദീഖിനും കുടുംബത്തിനും വലിയ വേദനയാണ് സമ്മാനിച്ചത്.

സലീം അഹമ്മദ് ചിത്രം പത്തേമ്മാരിയിലൂടെയാണ് പിതാവിന്റെ വഴിയെ ഷെഹീൻ അഭിനയരംഗത്തെത്തുന്നത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മുപ്പത്തിയഞ്ചുകാരനായ താരത്തിന്റെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ ശേഷം മൈക്കിൽ ഫാത്തിമയാണ്.

content highlight: shaheen-wishes-actor-siddique-on-his-birthday