Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

വിവാദങ്ങൾക്കിടെ സിദ്ദിഖിനെ ചേർത്ത് പിടിച്ച് കുടുംബം; പേരക്കുട്ടിക്കൊപ്പമുള്ള വാപ്പയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഷെഹീൻ | shaheen-wishes-actor-siddique-on-his-birthday

​ഗുരുതരമായ ആരോപണങ്ങളാണ് നടി സിദ്ദീഖിന് എതിരെ നടത്തിയത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 2, 2024, 10:26 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ബലാത്സംഗക്കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവ​ദിച്ചതിന് പിന്നാലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് നടൻ സിദ്ദിഖ് ഇന്നലെയാണ് പുറത്തെത്തിയത്. കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. എറണാകുളം നോർത്തിലുള്ള അഡ്വക്കേറ്റ് ബി രാമൻ പിള്ളയുടെ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.

രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന് സുപ്രീംകോടതി ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ അന്ന് തന്നെ കോടതിയിൽ ഹാജരാക്കണമെന്നും മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകണമെന്നും നിർദേശിച്ചിരുന്നു. സിദ്ദിഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് സുപ്രീംകോടതിയിൽ അടക്കം അന്വേഷണസംഘം സ്വീകരിച്ച നിലപാട്.

​ഗുരുതരമായ ആരോപണങ്ങളാണ് നടി സിദ്ദീഖിന് എതിരെ നടത്തിയത്. പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി സിദ്ദിഖ് ബന്ധപ്പെട്ടിരുന്നു. പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ഷോ കഴിഞ്ഞ് മാസ്കറ്റ് ഹോട്ടലിൽ ചർച്ചയ്ക്ക് വിളിച്ചു. അന്ന് എനിക്ക് 21 വയസാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നായിരുന്നു യുവതി പരാതിയിൽ പറഞ്ഞത്. കേസ് ​ഗൗരവേറിയ ഒന്നായതുകൊണ്ട് തന്നെ നടിയുടെ വെളിപ്പെടുത്തൽ വന്നതിനുശേഷം അറസ്റ്റ് തടയാനുള്ള നീക്കങ്ങൾ സിദ്ദീഖ് ആരംഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം താരത്തിന്റെ അറുപത്തിരണ്ടാം പിറന്നാളായിരുന്നു. നടൻ കേസിൽ കുരുങ്ങി കിടക്കുകയാണെങ്കിൽ കൂടിയും സിനിമാ മേഖലയിലുള്ള സഹപ്രവർത്തകരും സുഹൃത്തുക്കളും സിദ്ദീഖിന് പിറന്നാൾ ആശംസിച്ച് എത്തിയിരുന്നു. സിദ്ദീഖിന്റെ രണ്ടാമത്തെ മകനും യുവനടനുമായ ഷെഹീനും ആശംസകൾ നേർന്ന് എത്തിയിരുന്നു.

ഷെഹീന്റെ പെൺകുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടാണ് മകൻ പിതാവിന് ആശംസകൾ നേർന്നത്. പിറന്നാൾ ആശംസകൾ വാപ്പിച്ചിയെന്നാണ് ഷെഹീൻ കുറിച്ചത്. പേരക്കുട്ടിയെ കൈകളിൽ എടുത്ത് കൊ‍ഞ്ചിക്കുന്ന സിദ്ദീഖിനെ ചിത്രങ്ങളിൽ കാണാം. ഇക്കഴിഞ്ഞ ജൂലൈ ഇരുപത്തിയേഴിനാണ് ഷെഹീൻ തനിക്കും ഭാര്യ അമൃത ദാസിനും പെൺകുഞ്ഞ് പിറന്ന വിവരം സോഷ്യൽമീഡിയ വഴി അറിയിച്ചത്.

ദുവ ഷഹീൻ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. സിദ്ദീഖിന്റെ മൂത്ത മകൻ സാപ്പിയുടെ അകാലവേർപാടിന്റെ വേദനയിലായിരുന്ന കുടുംബത്തിന് സാന്ത്വനമായാണ് കുടുംബത്തിലേക്ക് പുതിയ അതിഥി വന്നത്. സിദ്ദീഖിന്റെ കുടുംബത്തിൽ പിറക്കുന്ന ആദ്യത്തെ പേരക്കുട്ടിയാണ് ഷെഹീന്റെ മകൾ. രണ്ട് കുഞ്ഞിക്കാലുകളാൽ ഞങ്ങളുടെ വീട് അൽപം കൂടി വളർന്നിരിക്കുന്നു.

ദുവ ഷഹീൻ എന്ന മകളുടെ വരവോടെ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നാണ് മകളുടെ കാലിൽ വിവാഹ മോതിരങ്ങൾ അണിയിച്ചുകൊണ്ടുള്ള ചിത്രം പങ്കിട്ട് കുഞ്ഞ് പിറന്ന വിവരം അമൃത അറിയിച്ചത്. വാപ്പിച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്നുള്ള സോഷ്യൽമീഡിയ പോസ്റ്റിന്റെ കമന്റ് ബോക്സ് ഷെഹീൻ ഓഫ് ചെയ്തിട്ടിരിക്കുകയാണ്.

ReadAlso:

‘ആ സീനില്‍ അഭിനയിച്ചിരുന്നത് നരേന്‍ ആയിരുന്നത് നരേന്‍ അല്ല’; വെളിപ്പെടുത്തലുമായി ലാല്‍ ജോസ്

‘തന്റെ ബാല്യവും കൗമാരവും വളര്‍ച്ചയുമെല്ലാം കണ്ട വീടാണ് ഇത്’; പുതിയ വീഡിയോയുമായി അഹാന കൃഷ്ണ

‘മിഥുന്‍ മാനുവല്‍ സാറേ…സാറിന്റെ വീട് വില്‍ക്കേണ്ടി വരില്ല എന്ന വിശ്വാസത്തോടെ ഞാന്‍ ആട് 3 യിലേക്ക് വരുവാ’; കുറിപ്പുമായി ജയസൂര്യ

‘എനിക്കു നല്‍കാവുന്നതില്‍ ഏറ്റവും വിലയേറിയ സമ്മാനമാണ് നീയെനിക്കു തന്നത്’; ദിയയെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി ഭര്‍ത്താവ് അശ്വിന്‍ ഗണേശ്

ആ സിനിമ ഒരു തവണ കണ്ടപ്പോള്‍ തന്നെ അതിന്റെ ഫീല്‍ രണ്ടു ദിവസം നീണ്ടു നിന്നു,അത്തരം സിനിമകള്‍ രണ്ടാമത് കാണാന്‍ ശ്രമിക്കാറില്ല; വിധു പ്രതാപ്

2022 മാർച്ചിലായിരുന്നു ഷെഹീന്റെയും ഡോക്ടറായ അമൃതയുടേയും വിവാഹം. ഇരുവരും രണ്ട് മതത്തിൽപ്പെട്ടവരായിരുന്നതിനാൽ മതപരമായ രീതിയിൽ വലിയ ചടങ്ങുകൾ ഇല്ലാതെയായിരുന്നു വിവാ​ഹം നടന്നത്. ഏറെ വർഷത്തെ പ്രണയത്തിനുശേഷമാണ് ഷെഹീനും അമൃതയും ഒന്നായത്.

ഒരു മകൾ കൂടി സിദ്ദീഖിനുണ്ട്. അടുത്തിടെയാണ് സിദ്ദീഖിന്റെ മൂത്തമകനായ സാപ്പിയെ‌ന്ന് വിളിപ്പേരുള്ള റാഷിൻ അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു റാഷിന്റെ അന്ത്യം. ഭിന്നശേഷിക്കാരനായ മകന്റെ മരണം സിദ്ദീഖിനും കുടുംബത്തിനും വലിയ വേദനയാണ് സമ്മാനിച്ചത്.

സലീം അഹമ്മദ് ചിത്രം പത്തേമ്മാരിയിലൂടെയാണ് പിതാവിന്റെ വഴിയെ ഷെഹീൻ അഭിനയരംഗത്തെത്തുന്നത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മുപ്പത്തിയഞ്ചുകാരനായ താരത്തിന്റെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ ശേഷം മൈക്കിൽ ഫാത്തിമയാണ്.

content highlight: shaheen-wishes-actor-siddique-on-his-birthday

Tags: HEMA COMMISSIONshaheenMALAYALA CINEMAAnweshanam.comSIDDIQUEWCCഅന്വേഷണം. ComHEMA COMMITTEE REPORThema committee

Latest News

കടലിൽ ഒഴുകിനടന്ന യുവാവിൻ്റെ മൃതദേഹം കരക്കെത്തിച്ചു, ദിവസങ്ങൾ പഴക്കം

ട്രെയിൻ യാത്രക്കിടെ മലയാളി സൈനികനെ കാണാതായി

വളര്‍ത്തുനായയോട് ക്രൂരത; കെമിക്കൽ ലായനി മുഖത്തേക്ക് ഒഴിച്ചു ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായി

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്; ആവേശകരമായ നാലാം ദിനത്തിലേക്ക്, വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യയും, അടിച്ചു നില്‍ക്കാന്‍ ഇംഗ്ലണ്ടും കളി പ്രവചനാതീതമായി മാറുന്നു

മലപ്പുറം പൂക്കോട്ടുംപാടത്ത് ജനവാസ മേഖലയിൽ വീണ്ടും കരടി; കെണിയൊരുക്കിയിട്ടും കുടുങ്ങുന്നില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.