മുട്ട ഉൾപ്പെടുന്ന മയോണൈസ് ശരീരത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെ പറ്റി നിരവധിയാണ്. സ്വാദിഷ്ടമായ എഗ്ഗ്‌ലെസ് മയോണൈസ് എങ്ങനെ വീട്ടിൽ തന്നെ തയാറാക്കാം.
ചേരുവകൾ
- വെജിറ്റബിൾ ഓയിൽ -½ കപ്പ്
- പഞ്ചസാര – ½ ടീസ്പൂൺ
- വെളുത്തുള്ളി – 2 എണ്ണം
- വിനാഗിരി – 2 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- കുരുമുളക്പൊടി – 1 നുള്ള്
- പാൽ – ¼ കപ്പ്
തയാറാക്കുന്ന വിധം
മിക്സിയുടെ ചെറിയ ജാറിൽ തണുത്ത പാൽ, വെളുത്തുള്ളി, ഉപ്പ്, പഞ്ചസാര, കുരുമുളക്പൊടി ഇവ പകുതി എണ്ണയൊഴിച്ച് 15 – 20 സെക്കന്റ് സമയം വെച്ച് അരക്കുക. ശേഷം ബാക്കി എണ്ണയും വിനാഗിരിയും ചേർത്ത് നന്നായി അരച്ചെടുക്കാം.
STORY HIGHLIGHT: eggless mayonnaise