Viral

കുച്ചിപ്പുഡി വേഷത്തിൽ കലക്കൻ ഡാൻസ് ; വൈറലായി പത്താം ക്ലാസുകാരി – prathanna prakash went viral with the song manassilayo in kuchipudi costume

മനസിലായോ എന്ന പാട്ടിനൊപ്പം കുച്ചിപ്പുഡി വേഷത്തിൽ ചുവടുവെച്ച പ്രാർഥന പ്രകാശാണ് ഇന്ന് സ്കൂളിലെയും നാട്ടിലെയും പ്രധാന താരം

സോഷ്യൽ മീഡിയയിലൂടെ വലിയ തരത്തിലുളള ജനശ്രദ്ധയാണ് രജനീകാന്ത് നായകനായ വേട്ടയ്യൻ സിനിമയിൽ മഞ്ജു വാരിയർക്കൊപ്പമുളള ‘മനസിലായോ…’ എന്ന പാട്ടും ഡാൻസും പിടിച്ചുപറ്റിയിരിക്കുന്നത്. ഈ പാട്ടിനൊപ്പം കുച്ചിപ്പുഡി വേഷത്തിൽ ചുവടുവെച്ച പ്രാർഥന പ്രകാശാണ് ഇന്ന് സ്കൂളിലെയും നാട്ടിലെയും പ്രധാന താരം.

തലയോലപ്പറമ്പ് എ.ജെ. ജോൺ ഗവ. ഗോൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പ്രാർഥന. സ്കൂൾ കലോത്സവത്തിൽ പ്രാർഥന കുച്ചിപ്പുഡിയിൽ മത്സരിച്ചിരുന്നു. മത്സരം അവസാനിച്ചതോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ മനസിലായോ എന്ന ഗാനം മുഴങ്ങി. ഇതോടെ കുട്ടികൾ ഡാൻസ് ആരംഭിച്ചു. ഇവർക്കൊപ്പം കുച്ചിപ്പുഡി വേഷത്തിൽ ഈ കലക്കൻ പാട്ടിനു പ്രാർഥന ചുവടുവെച്ചു. ഇത് കണ്ട് നിന്ന അമ്മയും സഹോദരിയുമാണ് ഡാൻസ് വീഡിയോ ഫോണിൽ പകർത്തിയത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ് ഈ ഡാൻസും ഡാൻസുകളിച്ച കുട്ടിയും.

കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ എച്ച്എസ് വിഭാഗം കേരളനടനത്തിൽ എ ഗ്രേഡ് നേടിയ പ്രാർഥന 9 വർഷമായി കോട്ടയം ശ്രീമൂകാംബിക നൃത്ത കലാക്ഷേത്രത്തിൽ ആർഎൽവി പ്രദീപ്, കലാക്ഷേത്ര ചിത്ര, ആർഎൽവി ശക്തി എന്നിവരുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിക്കുന്നു.

STORY HIGHLIGHT : prathanna prakash went viral with the song manassilayo in kuchipudi costume

Latest News