Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സെന്റ് സേവ്യേഴ്‌സ് കോളേജും കെ.സി.എയും തമ്മിലുള്ള കരാര്‍ പുതുക്കി; ഗ്രൗണ്ട് ലീസ് 17 വര്‍ഷത്തേക്ക് കൂടി നീട്ടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 7, 2025, 04:16 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തിന്റെ ക്രിക്കറ്റ് വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്ന തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജും കേരള ക്രിക്കറ്റ് അസോസിയേഷനും (കെ.സി.എ) തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കി. കോളേജിന്റെ ഉടമസ്ഥതയിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടിനായുള്ള പാട്ടക്കരാര്‍ 17 വര്‍ഷത്തേക്ക് കൂടി പുതുക്കി ഒപ്പുവെച്ചു. ഇതോടെ, തിരുവനന്തപുരത്തെ സെന്റ് സേവ്യേഴ്‌സ് – കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ നടത്തിപ്പും വികസനവും ഉള്‍പ്പെടെയുള്ള മൊത്തം കരാര്‍ കാലയളവ് 33 വര്‍ഷമായി ഉയര്‍ന്നു.

സെന്റ് സേവ്യേഴ്‌സ് കോളേജ് മാനേജര്‍ ഫാദര്‍ സണ്ണി ജോസ് എസ്.ജെയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ്. കുമാറും ചേര്‍ന്നാണ് പുതിയ കരാറില്‍ ഒപ്പുവെച്ചത്. പുതുക്കിയ കരാര്‍ പ്രകാരം, തിരുവനന്തപുരം മേനംകുളം വില്ലേജിലെ 6.3 ഏക്കര്‍ വരുന്ന ഗ്രൗണ്ടിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും പൂര്‍ണ്ണ ഉപയോഗവും നടത്തിപ്പും തുടര്‍ന്നും കെ.സി.എയുടെ മേല്‍നോട്ടത്തിലായിരിക്കും. പിച്ചുകള്‍, പവലിയന്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുടെയെല്ലാം പരിപാലനവും കാലോചിതമായ നവീകരണവും കെ.സി.എയുടെ ഉത്തരവാദിത്തമാണ്. ഗ്രൗണ്ട് തുടര്‍ന്നും ‘സെന്റ് സേവ്യേഴ്‌സ് – കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ട്’ എന്ന പേരില്‍ തന്നെ അറിയപ്പെടും.

ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കെ.സി.എ ഗ്രൗണ്ട് ഉപയോഗിക്കുമ്പോള്‍ തന്നെ, ധാരണ പ്രകാരമുള്ള വ്യവസ്ഥകള്‍ക്ക് അനുസരിച്ച് കോളേജിന്റെ ക്രിക്കറ്റ് ആവശ്യങ്ങള്‍ക്കായി ഗ്രൗണ്ട് ലഭ്യമാക്കും. ചടങ്ങില്‍ കേസ്.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, കോളേജ് പ്രിന്‍സിപ്പല്‍ തോമസ് സക്കറിയ, രസതന്ത്ര അധ്യാപകന്‍ ഫാദര്‍ ബിജു, തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. രജിത്ത് രാജേന്ദ്രന്‍, പ്രസിഡന്റ് അഡ്വ. കെ.കെ രാജീവ്, കെ.സി.എ ക്യുറേറ്റര്‍ ചന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കേരളത്തിലെ ഏറ്റവും വലിയ ബൗണ്ടറികളുള്ള ഈ ഗ്രൗണ്ടില്‍ 12 പിച്ചുകളാണുള്ളത്. ഇതില്‍ എട്ടെണ്ണം ബി.സി.സി.ഐയുടെ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ നടത്താന്‍ പര്യാപ്തമാണ്. കൂടാതെ, പരിശീലനത്തിനായി രണ്ട് വിക്കറ്റുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 2011-ല്‍ നിര്‍മ്മാണം ആരംഭിച്ച് 2015-ല്‍ പൂര്‍ത്തിയായ ഈ ഗ്രൗണ്ട്, 2017-ലാണ് ആദ്യത്തെ രഞ്ജി ട്രോഫി മത്സരത്തിന് ആതിഥേയത്വം വഹിച്ചത്. അതിനുശേഷം രഞ്ജി ട്രോഫി, ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ – ഇംഗ്ലണ്ട് ലയണ്‍സ് മത്സരം, സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ്, കേണല്‍ സി.കെ. നായിഡു ട്രോഫി, ബി.സി.സി.ഐ വിമന്‍സ് ഏകദിന മത്സരങ്ങള്‍, അണ്ടര്‍ 19 ത്രിരാഷ്ട്ര പരമ്പര എന്നിവ ഉള്‍പ്പെടെ 25-ഓളം ബോര്‍ഡ് മത്സരങ്ങള്‍ക്ക് ഗ്രൗണ്ട് വേദിയായിട്ടുണ്ട്.

‘കായികരംഗത്തെയും യുവജനങ്ങളെയും പ്രോത്സാഹിപ്പിക്കുകയെന്ന ഞങ്ങളുടെ കാഴ്ചപ്പാടിനോട് ചേര്‍ന്നുനില്‍ക്കുന്ന ഈ പങ്കാളിത്തം തുടരുന്നതില്‍ അതിയായ സന്തോഷമുണ്ട്. നിരവധി പ്രതിഭകളെ വളര്‍ത്തിയെടുത്ത ഈ കളിയിടം ഇനിയും ഒരുപാട് നാഴികക്കല്ലുകള്‍ പിന്നിടുമെന്ന് പ്രതീക്ഷിക്കുന്നു,’ കോളജ് മാനേജര്‍ ഫാദര്‍ സണ്ണി ജോസ് എസ്.ജെ പറഞ്ഞു.

‘ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കേരളത്തിലെ ക്രിക്കറ്റിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള കെസിഎയുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് ഈ കരാര്‍. സെന്റ് സേവ്യേഴ്‌സ് കോളേജ് നല്‍കുന്ന വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി,’ കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാര്‍ പറഞ്ഞു.

ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം കോളേജില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ, കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കെ.സി.എക്ക് അധികാരം നല്‍കുന്നതാണ് കരാര്‍. സുതാര്യതയ്ക്കും പരസ്പര ബഹുമാനത്തിനും ഊന്നല്‍ നല്‍കി, കായിക മികവ് എന്ന പൊതുലക്ഷ്യത്തോടെയാണ് ഇരു സ്ഥാപനങ്ങളും മുന്നോട്ടുപോകുന്നത്.

ReadAlso:

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്നും മാറ്റി; മൂന്നു ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍

സംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി,വിവിധ ജില്ലകളിൽ പുതിയ കളക്ടർമാർ | Reshuffle in the state’s top IAS ranks

ബിഗ് ടി വി യിലെ ആഭ്യന്തര കലാപം രൂക്ഷമാകുന്നു; ചീഫ് എഡിറ്റർ സുജയ പാർവതിക്ക് എതിരെ കൂടുതൽ പരാതികൾ

നോവായി ഇവാന; മലയിന്‍കീഴിൽ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു | Mother kills child thiruvananthapuram family dispute tragedy

മെഡിക്കൽ കോളേജ് പരിസരം  പവർകട്ടിൽ നിന്നും ഒഴിവാക്കണമെന്ന പരാതി പരിശോധിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ 

CONTENT HIGH LIGHTS;St. Xavier’s College and KCA renew agreement; Ground lease extended for another 17 years

Tags: ST.XAVI9ERSKCAANWESHANAM NEWSthumbaST XAVIERSCOLLEGE GROUNDAGRIMENT RENEW

Latest News

റഷ്യ സന്ദർശിക്കാൻ നരേന്ദ്ര മോദിയെ ക്ഷണിച്ച് വ്ലാദിമിർ പുടിൻ; ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി | modi putin meeting brics summit 2026

ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; KSEB

കാലടി സർവകലാശാലയിലെ സമരം; 17 എസ്എഫ്ഐ പ്രവർത്തകർക്കും മുൻകൂർ ജാമ്യം

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ല; ജനം സഹകരിക്കണം, അത്ഭുതങ്ങൾ പ്രതീക്ഷിക്കരുതെന്ന് സണ്ണി ജോസഫ്

ഭാര്യയെ കാമുകന് കൈപിടിച്ചുകൊടുത്ത് ഭർത്താവ്; സ്‌കൂൾകാലത്ത് തുടങ്ങിയ പ്രണയത്തിന് പോലീസ് സ്റ്റേഷനിൽ ഹാപ്പി എൻഡിങ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies